• HOME
 • »
 • NEWS
 • »
 • india
 • »
 • ‘ബോസ് ലേഡി’: സോഷ്യൽ മീഡിയയിൽ തരംഗമായി മമത ബാനർജിയുടെ പഴയകാല ഫോട്ടോ

‘ബോസ് ലേഡി’: സോഷ്യൽ മീഡിയയിൽ തരംഗമായി മമത ബാനർജിയുടെ പഴയകാല ഫോട്ടോ

തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പാണ് ഈ ഫോട്ടോ ഷെയർ ചെയ്തത്. മമത ബാനർജിക്ക് ഇന്ത്യയുടെ ചരിത്രത്തിൽ തീർച്ചയായും പ്രത്യേകസ്ഥാനം ഉണ്ടാകുമെന്ന് ട്വിറ്റർ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.

മമത ബാനർജി

മമത ബാനർജി

 • News18
 • Last Updated :
 • Share this:
  മൂന്നാം തവണയും ഭരണം പിടിച്ചടക്കി ചരിത്രം തീർത്തിരിക്കുകയാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോണ്‍ഗ്രസ്. ബി ജെ പിക്ക് എതിരെയും മറ്റു പ്രതിപക്ഷ പാർട്ടികൾക്ക് എതിരെയും മൃഗീയ ഭൂരിപക്ഷം നേടിയാണ് മമത മൂന്നാം തവണയും സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങുന്നത്. നിരവധി രാഷ്ട്രീയ നേതാക്കാളാണ് പാർട്ടി വ്യത്യാസമില്ലാതെ മമതക്ക് അഭിനന്ദന പ്രവാഹവുമായി എത്തുന്നത്.

  കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിനിടയിൽ നടന്ന തെരഞ്ഞെടുപ്പ് വളരെ നിർണായകമായിരുന്നു ടി എം സിക്ക്. ബി ജെ പിക്ക് എതിരെ മികച്ച പോരാട്ടമാണ് മമത ഒറ്റക്ക് നടത്തിയത് എന്നതിൽ യാതൊരു തർക്കവുമില്ല. ചരിത്രപരമായ ഈ വിജയം മോദിയോട് നേരിട്ട് മുട്ടാൻ മമതക്ക് പ്രാപ്തിയുണ്ടെന്ന് കൂടി തെളിയിച്ചിരിക്കുന്നു.

  വയോധികയെ ദത്തെടുത്ത് ദമ്പതികൾ; വാർദ്ധക്യത്തിലുടനീളം ഒപ്പമുണ്ടാകുമെന്ന് ഉറപ്പ്

  തന്റെ വിജയപ്രസംഗത്തിൽ ബിജെപി നേതൃത്വത്തെ പ്രത്യക്ഷമായി വിമർശിച്ചില്ലെങ്കിലും തെരഞ്ഞെടുപ്പ് കാലത്ത് തനിക്ക് അനുഭവിക്കേണ്ടി വന്ന അതിക്രമങ്ങൾ താൻ ഒരിക്കലും മറക്കില്ലെന്ന് ടി എം സി നേതാവ് പ്രസ്താവിച്ചു. 'ഈ വിജയം ബംഗാളിന്റെ മാത്രം വിജയമല്ല. ഇത് ഇന്ത്യയുടെ കൂടി വിജയമാണ്', തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷമുള്ള പ്രസംഗത്തിൽ മമത പറഞ്ഞു.

  ട്രാക്കിൽ വീണ കുഞ്ഞിനെ രക്ഷിച്ച റെയിൽവേ പോയിന്റ്‌സ്മാൻ സമ്മാന തുകയുടെ പകുതി കുട്ടിയുടെ പഠനത്തിനായി നൽകും

  ഈ അവസരത്തിലാണ് ഇന്ത്യൻ ഹിസ്റ്ററി പിക്സ് എന്ന ട്വിറ്റർ അക്കൗണ്ട് മമത ബാനർജിയുടെ 1980കളിലെ ചിത്രം പങ്കുവെച്ചത്. ഉടൻ തന്നെ ഈ ഫോട്ടോ സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പാണ് ഈ ഫോട്ടോ ഷെയർ ചെയ്തത്. മമത ബാനർജിക്ക് ഇന്ത്യയുടെ ചരിത്രത്തിൽ തീർച്ചയായും പ്രത്യേകസ്ഥാനം ഉണ്ടാകുമെന്ന് ട്വിറ്റർ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.

  'ലീഗിന്റെ തോൽവിയുടെ ഉത്തരവാദികൾ കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങളും': നേതൃത്വത്തിന് എതിരെ വിമർശനവുമായി MSF നേതാവ്

  രാഷ്ട്രീയവക്താവും, ‘ദീദി: ദ അൺടോൾഡ് മമത ബാനർജി’ - എന്ന പുസ്തകത്തിന്റെ രചയിതാവുമായ ശുതാപ പോൾ എഴുതുന്നത് ഇങ്ങനെയാണ്. 'മമതയുടെ ഇന്നത്തെ തെരഞ്ഞെടുപ്പ് വിജയത്തിന് നിരവധി മാനങ്ങളുണ്ട്‌. ഇത് ഞാൻ പ്രതിപാദിച്ചതിലും അപ്പുറമാണ്. ഈ തീപ്പൊരി നേതാവ് തന്റെ നാൽപത് വർഷത്തെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പിനെയാണ് നേരിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ നേതാക്കളെ തറ പറ്റിച്ചാണ് മമതയുടെ വിജയം.'

  She always had "I'm about to end this man's life" face😂 https://t.co/XEMTWNF9W7  മമതയുടെ വിജയം ചരിത്രം നിർമ്മിക്കുക കൂടിയാണെന്നാണ് ശുതാപ പറയുന്നത്: 'കോൺഗ്രസിലെ തന്റെ മികച്ച പ്രകടനവും അതിന്റെ ശേഷം 1998ൽ ആൾ ഇന്ത്യാ തൃണമൂൽ കോണ്‍ഗ്രസ് പാർട്ടിയുടെ രൂപീകരണവുമെല്ലാം മമത എന്ന നേതാവിന്റെ വ്യക്തിത്വത്തെക്കുറിച്ച് നേരത്തെ ആളുകൾക്ക് വ്യക്തമാക്കി കൊടുത്തിട്ടുണ്ട്.'

  BOSS LADY!  തന്റെ സിറ്റിംഗ് സീറ്റ് ആയ ഭബാനിപുർ ഉപേക്ഷിച്ചാണ് മമത ബാനർജി സുവേന്ദു അധികാരിയുടെ വെല്ലുവിളി ഏറ്റെടുത്ത് നന്ദിഗ്രാമിൽ എത്തിയത്. എന്നാൽ, വെല്ലുവിളി ഏറ്റെടുത്ത് നന്ദിഗ്രാമിൽ മത്സരിക്കാൻ എത്തിയ മമത ബാനർജി പരാജയത്തിന്റെ രുചിയറിഞ്ഞു. തൃണമൂൽ കോൺഗ്രസിൽ നിന്ന് ഒരു വർഷം മുമ്പ് ആയിരുന്നു സുവേന്ദു അധികാരി ബി ജെ പിയിലേക്ക് പോയത്. ഏതായാലും വെല്ലുവിളി ഏറ്റെടുത്ത് മമത നന്ദിഗ്രാമിൽ മത്സരിക്കാൻ എത്തിയെങ്കിലും മാറിമറിഞ്ഞ ലീഡുകൾക്ക് ഒടുവിൽ പരാജയപ്പെടുകയായിരുന്നു.
  Published by:Joys Joy
  First published: