• HOME
  • »
  • NEWS
  • »
  • india
  • »
  • 'ബിജെപിക്കെതിരെ ഒന്നിക്കൂ'; 15 പ്രതിപക്ഷ നേതാക്കള്‍ക്ക് മമത ബാനര്‍ജിയുടെ കത്ത്

'ബിജെപിക്കെതിരെ ഒന്നിക്കൂ'; 15 പ്രതിപക്ഷ നേതാക്കള്‍ക്ക് മമത ബാനര്‍ജിയുടെ കത്ത്

രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ ബുധനാഴ്ചയാണ് തൃണമൂല്‍ കോണ്‍ഗ്രസ് മമതയുടെ കത്ത് പുറത്ത് വിട്ടത്.

Mamata Banerjee

Mamata Banerjee

  • Share this:
    കൊല്‍ക്കത്ത: ബിജെപിക്കെതിരെ ഒന്നിക്കാന്‍ ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി 15 പ്രതിപക്ഷ നേതാക്കള്‍ക്ക് കത്തെഴുതി. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ ബുധനാഴ്ചയാണ് തൃണമൂല്‍ കോണ്‍ഗ്രസ് മമതയുടെ കത്ത് പുറത്ത് വിട്ടത്. ഇന്ത്യയുടെ ജനാധിപത്യത്തിനെതിരെയും ഫെഡറലിസത്തിനെതിരെയും ബിജെപിയും സര്‍ക്കാരും നടത്തിയ ആക്രമണങ്ങളെക്കുറിച്ചുള്ള എന്റെ ഗുരുതരമായ ആശങ്കകള്‍ അറിയിക്കുന്നതിനാണ് ഞാന്‍ നിങ്ങള്‍fക്കും ബിജെപി ഇതര പാര്‍ട്ടി നേതാക്കള്‍ക്കും കത്തെഴുതുന്നതെന്ന് മമത പറയുന്നു.

    മാര്‍ച്ച് 28 ന് എഴുതിയ കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, എന്‍സിപി മേധാവി ശരത് പവാര്‍, ശിവസേന മേധാവി ഉദ്ദവ് താക്കറെ, ആംആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍ എന്നിവരാണ് കത്ത് ലഭിച്ച പ്രതിപക്ഷ നേതാക്കള്‍.

    Also Read തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കിട്ടാൻ പോകുന്നത് വലിയ ഒരു 'രസഗുള'; പരിഹാസവുമായി മമതാ ബാനർജി

    ജനാധിപത്യത്തെയും ഫെഡറിലിസത്തെയും ആക്രമിക്കുന്ന ബിജെപി സര്‍ക്കാരിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം പാസാക്കിയ ഡല്‍ഹി ബില്ലെന്ന് മമത ചൂണ്ടിക്കാണിക്കുന്നു. ഡല്‍ഹിയിലെ ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിന്റെ അദികാരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കൈവശപ്പെടുത്തുന്നതാണ് ഈ ബില്ലെന്നും മമത പറയുന്നു. രാജ്യത്തിന്റെ പൊതുമുതല്‍ ബിജെപി സര്‍ക്കാര്‍ സ്വകാര്യവത്കിക്കുകയാണെന്ന് കുറ്റപ്പെടുത്തി.

    Also Read ആരാണ് യഥാര്‍ത്ഥ ഹീറോ? രമേശ് ചെന്നിത്തലയെന്ന് ജോയ് മാത്യു

    തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നതിനായി ബിജെപി കോടിക്കണക്കിന് രൂപ വിതരണം ചെയ്യുന്നുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്നും മമത ബാനര്‍ജി ബുധനാഴ്ച പറഞ്ഞു. ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്ന് ബിജെപി കൂലിക്കാരെ ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും അതിനാല്‍ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

    ബിജെപിയെ വിശ്വസിക്കരുതെന്നും അവരുടെ തീരുമാനങ്ങള്‍ നടപ്പാക്കരുതെന്നും തിരഞ്ഞെടുപ്പ് കമ്മീഷനോട് മമത അഭ്യര്‍ത്ഥിച്ചു. തന്നെ ആക്രനമിച്ചവരുടെ ഫോട്ടോകളും വിഡിയോകളും തന്റെ പക്കലുണ്ടെന്നുും ബംഗാളില്‍ തിരഞ്ഞടുപ്പ് ്‌വസാനിക്കട്ടെയെന്നും നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആക്രമകാരികള്‍ എവിടെ പോയാലും ബംഗാളിലേക്ക് വലിച്ചിഴയ്ക്കുമെന്നും പറഞ്ഞു.
    Published by:Aneesh Anirudhan
    First published: