• HOME
  • »
  • NEWS
  • »
  • india
  • »
  • മമത സത്യഗ്രഹം തുടരുന്നു; CBI ഹർജി ഇന്ന് സുപ്രീംകോടതിയിൽ

മമത സത്യഗ്രഹം തുടരുന്നു; CBI ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ആർജെഡി നേതാവ് തേജസ്വി യാദവ്, ഡിഎംകെ നേതാവ് കനിമൊഴി എന്നിവർ മമതയെ കണ്ടു സമരത്തിന് പിന്തുണ അറിയിച്ചു

മമത ബാനർജിയുടെ സത്യഗ്രഹ പന്തലിൽ കനിമൊഴിയും തേജസ്വി യാദവും

മമത ബാനർജിയുടെ സത്യഗ്രഹ പന്തലിൽ കനിമൊഴിയും തേജസ്വി യാദവും

  • Last Updated :
  • Share this:
    ന്യൂഡൽഹി: ബംഗാളിൽ മമത ബാനർജിയുടെ സത്യഗ്രഹം മൂന്നാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ പൊലീസിന് എതിരായ സിബിഐ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കൊൽക്കത്ത പൊലീസ് കമ്മീഷണർ ചിട്ടി തട്ടിപ്പ് കേസിൽ ഇടപെട്ടതിന്റെ തെളിവുകൾ സിബിഐ കോടതിയിൽ സമർപ്പിച്ചു. മറ്റൊരു കേസിൽ സിബിഐ ജോയിന്റ് ഡയറക്ടർക്ക് കൊൽക്കത്ത പൊലീസ് നോട്ടീസ് നൽകി. കൂടുതൽ പ്രതിപക്ഷ നേതാക്കൾ മമതയ്ക്ക് പിന്തുണയർപ്പിച്ച് ഇന്ന് കൊൽക്കത്തയിൽ എത്തും.

    തുടർച്ചയായ രണ്ടാം ദിവസവും മമതാ ബാനർജി രാത്രി ചിലവഴിച്ചത് സത്യഗ്രഹ പന്തലിലാണ്. ആർജെഡി നേതാവ് തേജസ്വി യാദവ്, ഡിഎംകെ നേതാവ് കനിമൊഴി എന്നിവർ മമതയെ കണ്ടു സമരത്തിന് പിന്തുണ അറിയിച്ചു. സംസ്ഥാന പൊലീസ് തന്റെ അഭിമാനം ആണെന്നും അവർക്ക് വേണ്ടി ജീവൻ നൽകേണ്ടിവന്നാലും വിട്ടു വീഴ്ചയ്ക്ക് തയ്യാർ അല്ലെന്നും മമത പറഞ്ഞു.

    രാഷ്ട്രീയമായി കേന്ദ്രസർക്കാരിന് എതിരായ സമരം തുടരാനാണ് തീരുമാനമെങ്കിലും ഇന്നത്തെ കോടതി നടപടികൾ മമതാ ബാനർജിക്ക് നിർണായകമാകും. സിബിഐ ആവശ്യങ്ങൾ ഇവയാണ്: ചിട്ടി തട്ടിപ്പ് കേസുകളിലെ അന്വേഷണം തടസ്സപ്പെടുത്താൻ ശ്രമിച്ച പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി, ഡി ജി പി, കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാർ എന്നിവർക്ക് എതിരെ കോടതി അലക്ഷ്യ നടപടി വേണം. കീഴടങ്ങാനും തെളിവ് നശിപ്പിക്കാതിരിക്കാനും പൊലീസ് കമ്മീഷണർ രാജീവ് കുമാറിന് നിർദേശം നൽകണം. തെളിവുകൾ നശിപ്പിക്കാൻ രാജീവ് കുമാർ ശ്രമിച്ചതിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയ സത്യവാങ്മൂലം സിബിഐ കോടതിയിൽ നൽകിയിട്ടുണ്ട്.

    തെളിവ് നശിപ്പിക്കാൻ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ ഹാജരാക്കാൻ സിബിഐക്ക് ഇന്നലെ കോടതി നിർദേശം നൽകിയിരുന്നു. തെളിവ് ലഭിച്ചാൽ ശക്തമായ നടപടി എടുക്കുമെന്നാണ് കോടതി നിലപാട്. ഉദ്യോഗസ്ഥരെ വേട്ടയാടാൻ ആണ് സിബിഐ ശ്രമമെന്ന് ബംഗാൾ സർക്കാർ കോടതിയെ അറിയിക്കും.

    First published: