• HOME
  • »
  • NEWS
  • »
  • india
  • »
  • അമിത് ഷായുടെ 'ഒറ്റ രാജ്യം ഒറ്റ ഭാഷ' വാദത്തിന് 'മാതൃഭാഷ' മറുപടിയുമായി മമത

അമിത് ഷായുടെ 'ഒറ്റ രാജ്യം ഒറ്റ ഭാഷ' വാദത്തിന് 'മാതൃഭാഷ' മറുപടിയുമായി മമത

മാതൃഭാഷ വാദവുമായാണ് മമത തിരിച്ചടിച്ചിരിക്കുന്നത്.

mamata-banerjee

mamata-banerjee

  • Last Updated :
  • Share this:
    കൊൽക്കത്ത: ഹിന്ദി ദിവസത്തോടനുബന്ധിച്ച് ആഭ്യന്തര മന്ത്രി അമിത്ഷാ നടത്തിയ ഒറ്റ രാജ്യം ഒറ്റ ഭാഷ വാദത്തിന് മറുപടിയുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇന്ത്യയിലെ ജനങ്ങൾ ഹിന്ദി ഭാഷ സംസാരിക്കണമെന്ന് അമിത്ഷാ അഭ്യർഥിച്ചിരുന്നു. അമിത്ഷായുടെ ട്വീറ്റ് വന്ന് ഒരു മണിക്കൂറിനുള്ളിൽ മറുപടിയുമായി മമത എത്തി.

    also read:'ഒറ്റ രാജ്യം, ഒറ്റ ഭാഷ' വാദവുമായി അമിത്ഷാ; ഗാന്ധിജിയുടെ സ്വപ്നം സാക്ഷാത്കരിക്കണമെന്ന് ആഹ്വാനം

    മാതൃഭാഷ വാദവുമായാണ് മമത തിരിച്ചടിച്ചിരിക്കുന്നത്. ഹിന്ദി ദിവസിൽ എല്ലാവർക്കും എന്റെ ആശംസകൾ. എല്ലാ ഭാഷകളെയും സംസ്കാരത്തെയും നമ്മൾ ഒരു പോലെ ബഹുമാനിക്കണം. നമ്മൾ പല ഭാഷകൾ പഠിച്ചിരിക്കാം. എന്നാൽ നമ്മുടെ മാതൃഭാഷയെ ഒരിക്കലും മറക്കരുത്- മമത ട്വിറ്ററിൽ കുറിച്ചു.

    ഇന്ത്യയെ ഒന്നിപ്പിച്ച് നിർത്താനുള്ള കഴിവ് ഹിന്ദി ഭാഷയ്ക്കാണെന്നും ലോകത്തിനു മുന്നിൽ ഇന്ത്യയെ അടയാളപ്പെടുത്താൻ പൊതുവായ ഒരു ഭാഷ ഉണ്ടാകേണ്ടതുണ്ടെന്നും അമിത്ഷാ പറഞ്ഞിരുന്നു.

    &

    First published: