നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • അമിത് ഷായ്ക്ക് വീണ്ടും മമതയുടെ വിലക്ക്; ഹെലികോപ്ടർ ഇറങ്ങുന്നതിനും റോഡ്ഷോയ്ക്കും അനുമതി നിഷേധിച്ചു

    അമിത് ഷായ്ക്ക് വീണ്ടും മമതയുടെ വിലക്ക്; ഹെലികോപ്ടർ ഇറങ്ങുന്നതിനും റോഡ്ഷോയ്ക്കും അനുമതി നിഷേധിച്ചു

    ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണ പരിപാടിയുടെ ഭാഗമായായിരുന്നു ബിജെപി അധ്യക്ഷന്റെ റോഡ് ഷോ

    BJP National President Amit Shah

    BJP National President Amit Shah

    • News18
    • Last Updated :
    • Share this:

      • കൊല്‍ക്കത്ത: ബിജെപി അധ്യക്ഷൻ അമിത് ഷായുടെ റോഡ് ഷോയ്ക്ക് പശ്ചിമ ബംഗാൾ സർക്കാർ വീണ്ടും അനുമതി നിഷേധിച്ചു. ജാദവ്പൂരിൽ നടത്താനിരുന്ന റോഡ് ഷോയ്ക്കാണ് സുരക്ഷകാരണങ്ങൾ പറ‍ഞ്ഞ് അനുമതി നിഷേധിച്ചത്. അമിത് ഷായുടെ ഹെലികോപ്ടർ ഇറക്കുന്നതിനും പൊലീസ് അനുമതി നൽകിയില്ല. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണ പരിപാടിയുടെ ഭാഗമായായിരുന്നു ബിജെപി അധ്യക്ഷന്റെ റോഡ് ഷോ.


       

      ബംഗാളില്‍ അമിത് ഷായുടെ മൂന്ന് റോഡ് ഷോയാണ് ബിജെപി നിശ്ചയിച്ചിരുന്നത്. ജയ്‌നഗര്‍, ജാദവ്പൂര്‍, ബരാസത് തുടങ്ങിയ മണ്ഡലങ്ങളിലാണ് റോഡ് ഷോ നിശ്ചയിച്ചിരുന്നത്. ഇതില്‍ ജാദവ്പുരിലെ റോഡ് ഷോയ്ക്കാണ് അനുമതി നിഷേധിച്ചിട്ടുള്ളത്.

      ഇതാദ്യമായല്ല അമിത് ഷായ്ക്ക് സര്‍ക്കാരില്‍ നിന്ന് നിഷോധാത്മക പ്രതികരണം നേരിടേണ്ടിവരുന്നത്. കഴിഞ്ഞ ജനുവരിയില്‍ മാള്‍ഡയില്‍ പാര്‍ട്ടി റാലിയില്‍ പങ്കെടുക്കാനെത്തിയ അമിത് ഷായുടെ ഹെലികോപ്ടറിന് ലാന്‍ഡിങ് അനുമതി ബംഗാള്‍ സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. ഇത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. ഇതിന് ശേഷം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഹെലികോപ്ടര്‍ ഇറക്കാനുള്ള അനുമതി മമതാ സര്‍ക്കാര്‍ നിഷേധിച്ചിട്ടുണ്ട്.

      First published:
      )}