ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം; കേന്ദ്രനടപടി ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാനൊരുങ്ങി മമതാ സർക്കാർ
ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം; കേന്ദ്രനടപടി ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാനൊരുങ്ങി മമതാ സർക്കാർ
ഇക്കഴിഞ്ഞ ഡിസംബർ പത്തിനാണ് ജെപി നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ ബംഗാളിൽ ആക്രമണം ഉണ്ടായത്. ഡയമണ്ട് ഹാർബറിലേക്കുള്ള യാത്രാമധ്യേ ഇവരുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടാവുകയായിരുന്നു.
ന്യൂഡൽഹി: മമതാ ബാനർജിയും കേന്ദ്ര സർക്കാരും തമ്മിലുള്ള പോര് മുറുകുന്നു. സംസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥരെ കേന്ദ്രസർവീസിലേക്ക് സ്ഥലം മാറ്റിയ നടപടി ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് മമതാ സർക്കാർ. മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെയാണ് കേന്ദ്രം സ്ഥലം മാറ്റിയത്. കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് ഉദ്യോഗസ്ഥരെ അയക്കില്ലെന്ന നിലപാടിൽ സംസ്ഥാന സർക്കാർ ഉറച്ചു നിൽക്കുന്നതിനിടെയായിരുന്നു കേന്ദ്രസർക്കാരിന്റെ സ്ഥലംമാറ്റ നീക്കം. ഇതിനെതിരെയാണ് സർക്കാർ കോടതിയെ സമീപിക്കുന്നതെന്നാണ് റിപ്പോർട്ട്.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ പശ്ചിമ ബംഗാളിൽ വച്ച് ആക്രമണം നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രവും ബംഗാൾ സർക്കാരും കൊമ്പു കോർത്തത്. സംസ്ഥാനത്തെ ക്രമസമാധാനനില സംബന്ധിച്ച് ചർച്ചകൾക്കായി ബംഗാൾ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ആഭ്യന്തര മന്ത്രാലയം ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ ഉദ്യോഗസ്ഥരെ അയക്കാൻ പറ്റില്ലെന്ന നിലപാടാണ് മമത സ്വീകരിച്ചത്.
എന്നാൽ രണ്ടാമതും സമൻസ് വന്നതോടെ കോവിഡ് പശ്ചാത്തലത്തിൽ നേരിട്ട് ഹാജരാനാവില്ലെന്നും ഉദ്യോഗസ്ഥർ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കാമെന്നും മറുപടി നൽകിയിരുന്നു. ഇന്ന് വൈകിട്ട് ചർച്ച നടക്കാനിരിക്കെയാണ് സര്‍ക്കാർ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു എന്ന റിപ്പോർട്ടുകളും എത്തുന്നത്.
Ministry of Home Affairs has asked chief secretary and DGP West Bengal for a meeting in Delhi, regarding law and order situation in the state. Communication was sent yesterday and the meeting is scheduled for 5:30pm today pic.twitter.com/6DBFC3EtAF
ഇക്കഴിഞ്ഞ ഡിസംബർ പത്തിനാണ് ജെപി നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ ബംഗാളിൽ ആക്രമണം ഉണ്ടായത്. ഡയമണ്ട് ഹാർബറിലേക്കുള്ള യാത്രാമധ്യേ ഇവരുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടാവുകയായിരുന്നു. സംഭവത്തിൽ സുരക്ഷാ വീഴ്ച ആരോപിച്ചാണ് നദ്ദയുടെ സുരക്ഷ ചുമതലയുണ്ടായിരുന്ന ഹാർബര്‍ എസ് പി ബോലാനാഥ് പാണ്ഡ അടക്കമുള്ള ഉദ്യോഗസ്ഥരെ കേന്ദ്രം ഡെപ്യൂട്ടേഷനിലേക്ക് തിരികെ വിളിച്ചത്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.