• HOME
  • »
  • NEWS
  • »
  • india
  • »
  • നേതാജിയുടെ 125-ാം ജന്മവാർഷിക ചടങ്ങിനിടെ ജയ് ശ്രീറാം; പ്രസംഗം പാതിവഴി നിർത്തി മമത ബാനർജി ഇറങ്ങിപ്പോയി

നേതാജിയുടെ 125-ാം ജന്മവാർഷിക ചടങ്ങിനിടെ ജയ് ശ്രീറാം; പ്രസംഗം പാതിവഴി നിർത്തി മമത ബാനർജി ഇറങ്ങിപ്പോയി

'ഒരാളെ ക്ഷണിച്ചുവരുത്തി അപമാനിക്കുന്നത് നിങ്ങൾക്ക് ചേർന്നതല്ല. ഇതിനോടുളള പ്രതിഷേധമെന്ന നിലയിൽ ഞാൻ തുടർന്ന് സംസാരിക്കുന്നില്ല'- പ്രധാനമന്ത്രിയുടെ സാനിദ്ധ്യത്തിൽ മമത പറഞ്ഞു.

mamata PM Modi

mamata PM Modi

  • Share this:
    ന്യൂഡൽഹി: പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിൽ പ്രസംഗം പാതിവഴി ഉപേക്ഷിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി .നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന പരാക്രം ദിവസ് ആഘോഷങ്ങത്തിലായിരുന്നു ഇരുവരും വേദി പങ്കിട്ടത്. പശ്ചിമ ബംഗാളിൽ ബി ജെ പി - തൃണമൂൽ രാഷ്ട്രീയപ്പോര് തുടരുന്നതിനിടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി മമത ബാനർജിയും വേദി പങ്കിട്ടത്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാംജന്മവാർഷികത്തോടനുബന്ധിച്ച് പരാക്രം ദിവസ് ആഘോഷങ്ങൾക്കായാണ് പ്രധാനമന്ത്രി ബംഗാളിലെത്തിയത്.

    വിക്ടോറിയ മെമ്മോറിയലിൽ നടന്ന ചടങ്ങിൽ ജയ് ശ്രീരാം വിളി മുഴങ്ങിയതാണ് മമതയെ പ്രകോപിപ്പിച്ചത്. ഇത് ഒരു രാഷ്ട്രീയ പരിപാടിയല്ലെന്ന് പറഞ്ഞ മമത, സർക്കാർ പരിപാടിക്ക് അന്തസ്സുണ്ടാകണമെന്നാണ് കരുതുന്നതെന്നും വ്യക്തമാക്കി. 'ഒരാളെ ക്ഷണിച്ചുവരുത്തി അപമാനിക്കുന്നത് നിങ്ങൾക്ക് ചേർന്നതല്ല. ഇതിനോടുളള പ്രതിഷേധമെന്ന നിലയിൽ ഞാൻ തുടർന്ന് സംസാരിക്കുന്നില്ല'- എന്ന് പറഞ്ഞു കൊണ്ട് മമത ബാനർജി പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.

    Also Read- 'ഇന്ത്യയ്ക്ക് നാലു തലസ്ഥാനം വേണം; എല്ലാം ഡൽഹിയിൽ ഒതുങ്ങുന്നു'; മമത ബാനർജി

    തുടർന്ന് മമതയെ സഹോദരി എന്ന് അഭിസംബോധന ചെയ്ത പ്രധാനമന്ത്രി എന്നാൽ സദസിന്റെ പ്രതികരണത്തിൽ മൗനം പാലിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് പ്രധാനമന്ത്രി ബംഗാളിൽ എത്തിയത്. ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കം കേന്ദ്ര മന്ത്രിമാരും ബിജെപി നേതാക്കളും തുടർച്ചയായി സന്ദർശനം നടത്തുന്നുണ്ട്. നിരവധി തൃണമൂൽ കോൺഗ്രസ് എം.എം എൽമാരെ സ്വന്തം പാളയത്തിൽ എത്തിച്ച ബി ജെ പി അധികാരം പിടിക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ്. മമത ബാനർജിയുടെ ചെറുത്ത് നിൽപ്പ് പലപ്പോഴും തുറന്ന പോരിന് വഴിവെച്ചിരുന്നു. കൂടുതൽ രാഷ്ട്രീയ ഏറ്റുമുട്ടലുകളിലേക്ക് നയിക്കുന്നതാണ് വിക്ടോറിയ മെമ്മോറിയലിൽ നടന്ന സംഭവം.

    നേതാജിയുടെ 125-ാം ജന്മവാർഷികം ആഘോഷിക്കുമ്പോൾ കേന്ദ്രം ‘പരാക്രം’ എന്ന പദം ഉപയോഗിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല, ” മമത ബാനർജി പ്രസംഗത്തിനിടെ പറഞ്ഞു. നേതാജി തുറമുഖത്തെ ശ്യാമ പ്രസാദ് മുഖർജി ഡോക്ക് എന്ന് പുനർനാമകരണം ചെയ്യാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ മമത ബാനർജി വിമർശിച്ചു. “അവർക്ക് നേതാജിയെക്കുറിച്ച് വളരെയധികം ആശങ്കയുണ്ടെങ്കിൽ, എന്തിനാണ് അവർ നേതാജി തുറമുഖത്തിന്റെ പേര് ശ്യാമ പ്രസാദ് മുഖർജി ഡോക്ക് എന്ന് മാറ്റിയത്. സ്വാതന്ത്ര്യത്തിനുമുമ്പ് രാജ്യത്തിന് ഒരു ആസൂത്രണ കമ്മീഷനും ദേശീയ സൈന്യവും വേണമെന്ന ദീർഘ വീക്ഷണം നേതാജിക്കുണ്ടായിരുന്നു. തങ്ങൾ നേതാജിയെ ആരാധിക്കുന്നുവെന്ന് ബിജെപി അവകാശപ്പെടുന്നുണ്ടെങ്കിലും അതേ സമയം അവർ ആസൂത്രണ കമ്മീഷൻ എന്ന സംവിധാനത്തെ ഇല്ലായ്മ ചെയ്യുന്നു”- മമത ബാനർജി വിമർശിച്ചു.

    പശ്ചിമ ബംഗാളിൽ നടക്കുന്ന നിർണായക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും ടിഎംസിയും തമ്മിലുള്ള സംഘർഷത്തിനിടയിലാണ് ‘പരക്രം ദിവാസ് പരിപാടി’ നടക്കുന്നത്. ബോസിന്റെ ജന്മവാർഷികം ജനുവരി 23 ന് ‘പരക്രം ദിവാസ്’ ആയി ആഘോഷിക്കാൻ കേന്ദ്രം തീരുമാനിച്ചപ്പോൾ, ആ ദിവസം ‘ദേശ് പ്രേം ദിവാസ്’ ആയി ആഘോഷിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് നിർബന്ധിച്ചു.
    Published by:Anuraj GR
    First published: