• HOME
  • »
  • NEWS
  • »
  • india
  • »
  • Assembly election 2021 | 'വോട്ടര്‍മാരെ ഭയപ്പെടുത്തുന്നതിനായി ബിജെപി നടത്തിയ ഗൂഢാലോയചനയാണ് കൂച്ച് ബെഹാര്‍ ദുരന്തം'; മമത ബാനര്‍ജി

Assembly election 2021 | 'വോട്ടര്‍മാരെ ഭയപ്പെടുത്തുന്നതിനായി ബിജെപി നടത്തിയ ഗൂഢാലോയചനയാണ് കൂച്ച് ബെഹാര്‍ ദുരന്തം'; മമത ബാനര്‍ജി

നാലാം ഘട്ട വോട്ടെടുപ്പിനിടെ കൂച്ച് ബെഹാറിലെ സിതാല്‍കുച്ചി പ്രദേശത്ത് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവയ്പില്‍ നാലു പേര്‍ മരിച്ചിരുന്നു

Mamata Banerjee (File Photo)

Mamata Banerjee (File Photo)

  • Share this:
    കൊല്‍ക്കത്ത: കൂച്ച് ബെഹാറിലെ ദുരന്തം ബിജെപിയുടെ ഗൂഢാലോചനയാണെന്ന് ആരോപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നാലാം ഘട്ട വോട്ടെടുപ്പിനിടെ കൂച്ച് ബെഹാറിലെ സിതാല്‍കുച്ചി പ്രദേശത്ത് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവയ്പില്‍ നാലു പേര്‍ മരിച്ചിരുന്നു. നാട്ടുകാരുടെ ആക്രമണത്തെ തുടര്‍ന്നായിരുന്നു സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തത്. റൈഫിളുകള്‍ തട്ടിയെടുക്കാന്‍ അക്രമകാരികള്‍ ശ്രമിച്ചുവെന്ന് പൊലീസ് പറഞ്ഞു.

    ജാല്‍പായ്ഗുരിയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത. 'കേന്ദ്ര സേനയെ പിന്തുണച്ചെത്തിയ ബിജെപി നേതാക്കള്‍ തങ്ങളുടെ കുടുംബത്തിലെ ആരെങ്കിലും വെടിവയ്പില്‍ മരിച്ചിരുന്നെങ്കില്‍ ബിജെപി നേതാക്കള്‍ പിന്തുണയ്ക്കില്ലെന്നും കേന്ദ്ര സേനയ്ക്ക് അനുകൂലമായി സംസാരിക്കുന്ന ബിജെപി നേതാക്കളുടെ വിഡിയോ എന്റെ പക്കലുണ്ട്'മമത പറഞ്ഞു.

    Also Read-Assembly election 2021 | തെരഞ്ഞെടുപ്പ് നടന്ന എല്ലാ സംസ്ഥാനങ്ങളിലും ബിജെപി മികച്ച വിജയം കൈവരിക്കും; ജെ പി നഡ്ഡ

    കൂച്ച് ബഹാറിലുണ്ടായ സംഭവത്തെ മമത ജനാധിപത്യത്തിന്റെ കൊലപാതകമെന്നാണ് വിശേഷിപ്പിച്ചത്. അതേസമയം മമത ബാനര്‍ജിയെ സിതാല്‍കുച്ചി സന്ദര്‍ശിക്കുന്നതില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞിരുന്നു. 'നിങ്ങള്‍ക്ക് എന്നെ സിതാല്‍കുച്ചി സന്ദര്‍ശിക്കുന്നതില്‍ നിന്നും മറ്റേതെങ്കിലും സ്ഥലത്ത് നിന്നും തടയാന്‍ കഴിയും. പക്ഷേ ദുരിതത്തിലായ ആളുകളുടെ പക്ഷത്താകാന്‍ ഞാന്‍ ഒരു വഴി കണ്ടെത്തും. ഓരോ ബുള്ളറ്റിനും വോട്ടുകള്‍ മറുപടി പറയും'' മമത പറഞ്ഞു.

    അതേസമയം മമതയെ വിമര്‍ശിച്ചുകൊണ്ട് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ രംഗത്തെത്തിയിരുന്നു. 'ബംഗാളില്‍ നടക്കുന്ന അക്രമങ്ങള്‍ തെളിയിക്കുന്നത് സര്‍ക്കാര്‍ ക്രിനലുകളുമായി കൈകോര്‍ത്തതാണെന്നും ബംഗാളില്‍ മാത്രമാണ് അക്രമം നടക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷമായി ബംഗാള്‍ മുഖ്യമന്ത്രി ആരാണ്? ആരാണ് ആഭ്യന്തരമന്ത്രി? സംസ്ഥാന ക്രമസമധാനപാലനത്തിന്റെ ചുമതല ആര്‍ക്കാണ്? ആരാണ് ഇതിന് ഉത്തരം നല്‍കുക?'മമത ബാനര്‍ജിയെ വിമര്‍ശിച്ചുകൊണ്ട് നഡ്ഡ പറഞ്ഞു.

    പുറത്തുനിന്നുള്ളവര്‍ എന്ന ആരോപണം ഉന്നയിച്ച് ബിജെപിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുകായണ് മമതയെന്നും അദ്ദേഹം പറഞ്ഞു. ബംഗാള്‍ വിഭജനത്തിന് ഡെ. ശ്യാമ പ്രസാദ് മുഖര്‍ജി നല്‍കിയ സംഭാവന എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഡോ. മുഖര്‍ജി ബിജെപിക്ക് പ്രചോദനമായിരുന്നു. എന്നിട്ടും ബിജെപി പുറംനാട്ടുകരാണെന്ന് മമത പറയുന്നു' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    ജയ് ശ്രീറാം ഇന്നത്തെ മാറ്റത്തിന്റെ മുദ്രവാക്യമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ദുര്‍ഗ പൂജ, സരസ്വതി പൂജ എന്നിവ തൃണമൂല്‍ കോണ്‍ഗ്രസ് തടഞ്ഞു. രാമ ജന്മ ഭൂമിയുടെ ഭൂമി പൂജയുടെ ദിവസം കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇതൊക്കെ ആരേലും മറക്കുമോയെന്നും അദ്ദേഹം വിശദീകരിച്ചു. ബംഗാളില്‍ ഏറ്റവും കൂടുതല്‍ ആസിഡ് ആക്രമണ കേസുകള്‍ നടക്കുന്നത്. മനുഷ്യക്കടത്ത്, ബലാസത്സംഗം, സിത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ എന്നിവ ഏറ്റവും കൂടതല്‍ നടക്കുന്നത് ബംഗാളിലാണെന്നും ഇതെല്ലാം മമതയുടെ ഭരണത്തിന്‍ കീഴിലായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
    Published by:Jayesh Krishnan
    First published: