• HOME
  • »
  • NEWS
  • »
  • india
  • »
  • മമത അയയുന്നു; പ്രതിഷേധക്കാർക്കെതിരെ എസ്മ പ്രയോഗിക്കില്ലെന്ന് ഉറപ്പ്

മമത അയയുന്നു; പ്രതിഷേധക്കാർക്കെതിരെ എസ്മ പ്രയോഗിക്കില്ലെന്ന് ഉറപ്പ്

ഡോക്ടർമാരോട് തിരികെ ജോലിയിൽ കയറാൻ ആവശ്യപ്പെട്ട മമത, സമരം ചെയ്ത ഡോക്ടർമാർക്കെതിരെ എസ്മ( എസൻഷ്യൽ സർവീസ് മെയ്ന്റനൻസ് ആക്ട്) പ്രയോഗിക്കില്ലെന്നും വ്യക്തമാക്കി.

mamata-banerjee

mamata-banerjee

  • News18
  • Last Updated :
  • Share this:
    കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഡോക്ടർമാരുടെ സമരം അഞ്ചാം ദിവസവും തുടരുന്നതിനിടെ സമരത്തിന്റെ രണ്ടാം ദിവസംതന്നെ ഡോക്ടർമാരുമായി ചർച്ച നടത്താൻ തയ്യാറായിരുന്നതായി മുഖ്യമന്ത്രി മമത ബാനർജി. എന്നാൽ ഡോക്ടർമാർ തയ്യാറായില്ലെന്ന് അവർ വ്യക്തമാക്കി.

    ഡോക്ടർമാർ തന്നെ അപമാനിച്ചുവെന്നും മമത പറഞ്ഞു. ഡോക്ടർമാരോട് തിരികെ ജോലിയിൽ കയറാൻ ആവശ്യപ്പെട്ട മമത, സമരം ചെയ്ത ഡോക്ടർമാർക്കെതിരെ എസ്മ( എസൻഷ്യൽ സർവീസ് മെയ്ന്റനൻസ് ആക്ട്) പ്രയോഗിക്കില്ലെന്നും വ്യക്തമാക്കി. ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മമത പറഞ്ഞു.

    also read: കത്രിക ഉപയോഗിച്ച് 19കാരനെ കുത്തിക്കൊന്നു; 48 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ ആറാമത്തെ കൊലപാതകം

    നിയമാനുസൃതമായ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുമെന്നും കൂടുതൽ ആവശ്യങ്ങൾ ഉണ്ടെങ്കിൽ അതും പരിഗണിക്കുമെന്നും മമത പറഞ്ഞു. ഈ പ്രശ്നം ഉചിതമായി പരിഹരിക്കേണ്ടതുണ്ടെന്നും മമത വ്യക്തമാക്കി. സാഹചര്യങ്ങളെ ഭരണകൂടം ക്ഷമയോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും മമത.

    ഡോക്ടർമാരുടെ സമരം രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു. രോഗികൾ മരിക്കുന്നു. എഎസ്കെഎം ആശുപത്രിയിൽ ചെന്നപ്പോള്‍ ഡോക്ടർമാർ എന്നെ അപമാനിച്ചു. അവർക്കെതിരെ നടപടിയെടുക്കാൻ ഇതുവരെ ഞാൻ ആവശ്യപ്പെട്ടിട്ടില്ല-മമത ബാനർജി പറഞ്ഞു. ജൂനിയർ ഡോക്ടർമാക്ക് പിന്തുണ പ്രഖ്യാപിച്ച് 500ൽ അധികം സർക്കാർ ഡോക്ടർമാർ ഇതുവരെ രാജിവെച്ചു.
    First published: