• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഗതാഗത നിയമ ഭേദഗതി; ബംഗാളില്‍ നടപ്പാക്കില്ലെന്ന് മമതാ ബാനര്‍ജി

പണം മാത്രമാകരുത്, തീരുമാനങ്ങള്‍ മനുഷ്യത്വപരമാകണമെന്നും മമത പറഞ്ഞു

news18-malayalam
Updated: September 11, 2019, 10:06 PM IST
ഗതാഗത നിയമ ഭേദഗതി; ബംഗാളില്‍ നടപ്പാക്കില്ലെന്ന് മമതാ ബാനര്‍ജി
മമതാ ബാനർജി(ഫയൽ ചിത്രം)
news18-malayalam
Updated: September 11, 2019, 10:06 PM IST
കൊൽക്കത്ത: ഗതാഗത നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴ നിര്‍ദ്ദേശിക്കുന്ന നിയമ ഭേദഗതി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രജ്യത്തിന്റെ ഫെഡറല്‍ വ്യവസ്ഥയ്ക്ക് എതിരാണ് പുതിയ നിയമ ഭേദഗതിയെന്നും മമത കുറ്റപ്പെടുത്തി. ബി.ജെ.പി ഭരിക്കുന്ന ഗുജറാത്ത് പിഴത്തുക വെട്ടിക്കറച്ചതിനു പിന്നാലെയാണ് മമതയുടെ പ്രതികരണം.

നിയമഭേദഗതിയെ പാര്‍ലമെന്റില്‍ എതിര്‍ത്തതാണ്. അതു നടപ്പാക്കിയാല്‍ സാധാരണക്കാരെ ദുരിതത്തിലാക്കുമെന്നും മമത കൊല്‍ക്കത്തയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

പണം മാത്രമാകരുത്, തീരുമാനങ്ങള്‍ മനുഷ്യത്വപരമാകണമെന്നും മമത പറഞ്ഞു. വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ 'സേഫ് ഡ്രൈവ് സേവ് ലൈഫ്' കാമ്പയിനിലൂടെ സാധിച്ചിട്ടുണ്ടെന്നും മമത പറഞ്ഞു.

സെപ്തംബര്‍ ഒന്നു മുതലാണ് മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നത്.

Also Read മോട്ടോര്‍ വാഹനനിയമത്തില്‍ അയഞ്ഞ് കേന്ദ്ര സര്‍ക്കാര്‍; പിഴത്തുക സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം

First published: September 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...