കൽപറ്റ: പുൽവാമയിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സി ആർ പി എഫ് ജവാൻ വസന്തകുമാറിന്റെ വീട്ടിൽ നടൻ മമ്മൂട്ടിയെത്തി. ആളും തിരക്കും ഒഴിഞ്ഞ വീട്ടിൽ മാധ്യമങ്ങളെ അറിയിക്കാതെ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് മമ്മൂട്ടി എത്തിയത്. വീട്ടിൽ നിന്ന് ഒരു കിലോമീറ്ററോളം ദൂരെയുള്ള കുടുംബ ശ്മശാനത്തിലേക്ക് നടന്നെത്തി നാടിന്റെ വീരപുത്രന് മമ്മൂട്ടി ആദരാഞ്ജലി അർപ്പിച്ചു.
വസന്തകുമാറിന്റെ വീട്ടിലെത്തി അമ്മ ശാന്തയെയും ഭാര്യ ഷീനയെയും മക്കളെയും അദ്ദേഹം ആശ്വസിപ്പിച്ചു. ഏറെ സമയം വസന്തകുമാറിന്റെ പ്രിയപ്പെട്ടവർക്കൊപ്പം അദ്ദേഹം സമയം ചെലവഴിക്കുകയും ചെയ്തു.
മമ്മൂട്ടിക്കൊപ്പം നടൻ അബു സലിം, വയനാട് സ്പെഷ്യൽ ബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് ബിജോ അലക്സാണ്ടർ, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ എന്നിവരും ഉണ്ടായിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.