മൂന്നു മാസമായി ശമ്പളമില്ല; രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ പിതാവ് റോഡിൽ ഉപേക്ഷിച്ചു

സംഭവത്തിന്റെ ഹൃദയസ്പർശിയായ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. വീഡിയോയിൽ, പിഞ്ചുകുഞ്ഞുങ്ങൾ റോഡിൽ ഇഴഞ്ഞു നീങ്ങുന്നത് കാണാം.

News18 Malayalam | news18-malayalam
Updated: September 20, 2020, 1:11 PM IST
മൂന്നു മാസമായി ശമ്പളമില്ല; രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ പിതാവ് റോഡിൽ ഉപേക്ഷിച്ചു
Baby Toddler in Road
  • Share this:
ന്യൂഡൽഹി: കോവിഡ് 19 ലോക്ക്ഡൗൺ നിരവധിപേരുടെ ജീവിതത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചു. പലരും ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോൾ, മാസങ്ങളോളം ശമ്പളം ലഭിക്കാത്തവരുമുണ്ട്. ഇതിന്‍റെ ഭീകരത വ്യക്തമാക്കുന്ന ഒരു സംഭവം കഴിഞ്ഞ ദിവസം ഡൽഹിയിലുണ്ടായി. കഴിഞ്ഞ മൂന്ന് മാസമായി ശമ്പളം ലഭിച്ചിക്കാത്തതിന്‍റെ മനോവിഷമത്തിൽ ഒരു യുവാവ് തന്റെ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ ഡൽഹിയിലെ സിവിൽ ലൈനിൽ റോഡിൽ ഉപേക്ഷിച്ചു.

സംഭവത്തിന്റെ ഹൃദയസ്പർശിയായ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. വീഡിയോയിൽ, പിഞ്ചുകുഞ്ഞുങ്ങൾ റോഡിൽ ഇഴഞ്ഞു നീങ്ങുന്നത് കാണാം. ടൈംസ് ഓഫ് ഇന്ത്യയിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് വന്നത്.

പിന്നീട് പോലീസുകാർ എത്തി കുട്ടികളെ പോലീസ് സ്റ്റേഷനിൽ കൊണ്ടുവരുകയും വീട്ടുകാരെ വിളിച്ചുവരുത്തി കൈമാറുകയുമായിരുന്നു. കുട്ടികളെ ഉപേക്ഷിച്ചയാൾ ഡൽഹിയിലെ ഒരു സഹകരണ സൊസൈറ്റിയിൽ ക്ലാർക്കായി ജോലി ചെയ്യുകയായിരുന്നു. "എന്റെ ശമ്പളം ആവശ്യപ്പെട്ട് ഞാൻ പതിവായി എന്റെ അഡ്മിനിസ്ട്രേറ്റീവ് ഹെഡ് ഓഫീസ് സന്ദർശിക്കുന്നുണ്ടെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ല. എന്റെ കുട്ടികൾക്ക് പാൽ വാങ്ങാൻ പണമില്ല. അതിനാൽ ഞാൻ കുട്ടികളെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ വീടിന് പുറത്ത് ഉപേക്ഷിക്കുകയായിരുന്നു. പിഞ്ചുകുഞ്ഞുങ്ങൾ എങ്ങനെയാണ് റോഡിൽ എത്തിയതെന്ന് എനിക്കറിയില്ല, ”- കുട്ടികളുടെ പിതാവ് പറഞ്ഞു.
You may also like:എന്റെ സ്റ്റേറ്റ് കേരളമാണോ, എന്റെ സിഎം വിജയനാണോ? നസ്രിയയുടെ ക്യൂട്ട് വീഡിയോ വൈറൽ [NEWS]IPL 2020| ഫിറ്റ് ബോഡി , പുതിയ ഹെയർ സ്റ്റൈൽ, താടി; എംഎസ് ധോണിയുടെ ലുക്ക് ഏറ്റെടുത്ത് ആരാധകർ [NEWS] IPL 2020 | മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി ചെന്നൈ സൂപ്പർ കിങ്സ് തുടങ്ങി- ആദ്യ കളി ചിത്രങ്ങളിലൂടെ [NEWS]
പിഞ്ചുകുഞ്ഞുങ്ങൾ റോഡിൽ ഇഴയുന്നതിനെക്കുറിച്ച് ഒരു കോൾ ലഭിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഒരു പോലീസ് സംഘത്തെ അയച്ച് അവർ കുഞ്ഞുങ്ങളെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. വനിതാ കോൺസ്റ്റബിൾമാരുടെ സഹായത്തോടെ പിഞ്ചുകുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകി.
Published by: Anuraj GR
First published: September 20, 2020, 1:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading