നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഹോട്ടലിൽ റൊട്ടിക്കായി കുഴച്ച മാവിൽ തുപ്പി യുവാവ്; വീഡിയോ വൈറലായതിന് പിന്നാലെ അറസ്റ്റ്

  ഹോട്ടലിൽ റൊട്ടിക്കായി കുഴച്ച മാവിൽ തുപ്പി യുവാവ്; വീഡിയോ വൈറലായതിന് പിന്നാലെ അറസ്റ്റ്

  വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്താണ് അറസ്റ്റ്. അനുമതിയില്ലാതെ ഭക്ഷണശാല നടത്തിയതിന് ഹോട്ടൽ ഉടമയ്ക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്

  • Share this:
   ന്യൂഡൽഹി: ഭക്ഷണശാലയിൽ റൊട്ടിക്കായി കുഴച്ച മാവിൽ തുപ്പിയ യുവാവും സഹായിയും അറസ്റ്റിൽ. വെസ്റ്റ് ഡൽഹിയിലെ ഒരു ഹോട്ടലിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെയാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. അന്വേഷണത്തിൽ ഖ്യാല മേഖലയിൽ നിന്നുള്ള ഒരുചെറിയ ഹോട്ടലിൽ നിന്നുള്ളതാണീ ദൃശ്യങ്ങൾ എന്ന് തെളിഞ്ഞിരിന്നു. സംഭവത്തില്‍ ഇബ്രാഹിം എന്നയാളും സഹായി സാബി അൻവറും ആണ് അറസ്റ്റിലായതെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

   നീല ടീ ഷർട്ട് ധരിച്ചയാൾ റൊട്ടിക്കായി മാവ് കുഴക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളിൽ. വെള്ള ബനിയൻ ധരിച്ചൊരാൾ റൊട്ടി തയ്യാറാക്കുന്നതിനായും നിൽക്കുന്നുണ്ട്. ചുട്ടെടുക്കുന്നതിന് മുമ്പായി ഇവരിലൊരാൾ മാവിൽ തുപ്പുന്നതായി കാണാം. ഇബ്രാഹിം ആണ് ഈ പ്രവർത്തി ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ ഇരുവരും ബിഹാറിലെ കൃഷ്ണഗഞ്ച് സ്വദേശികളാണ്.

   Also Read-ഇറച്ചിവെട്ടുന്ന കത്തി' മുതല്‍ 'ചുറ്റിക' വരെ ഞെട്ടിപ്പിക്കുന്ന ടൂളുകൾ: 'വ്യത്യസ്തനായ' ബാർബർ വൈറലാകുന്നു

   'വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് കുറ്റാരോപിതരായ രണ്ട് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അനുമതിയില്ലാതെ ഭക്ഷണശാല നടത്തിയതിന് ഹോട്ടൽ ഉടമയായ ആമിറിനെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്' എന്നാണ് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചിരിക്കുന്നത്.

   സമാനമായ മറ്റൊരു സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശിയായ ഒരു യുവാവും കഴിഞ്ഞ മാസം അറസ്റ്റിലായിരുന്നു. ഉത്തർപ്രദേശ് മീററ്റ് സ്വദേശിയായ നൗഷദ് എന്നയാളാണ് അറസ്റ്റിലായത്. ഒരു വിവാഹച്ചടങ്ങിനിടെ റൊട്ടിക്കായി കുഴച്ച മാവിൽ ഇയാൾ തുപ്പുന്നതിന്‍റെ ദൃശ്യങ്ങൾ വൈറലായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസും അറസ്റ്റും.   കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ഗൗരവമായി തന്നെയാണ് അധികൃതർ കാണുന്നത്. നേരത്തെ സൗദിയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട സമാനമായ സംഭവത്തിൽ കുറ്റക്കാരന് വധശിക്ഷ വരെ ലഭിച്ചേക്കുമെന്ന തരത്തിലായിരുന്നു റിപ്പോർട്ടുകൾ. ഷോപ്പിംഗ് മാളിലെ ട്രോളിയിൽ തുപ്പിയതിനായിരുന്നു യുവാവിനെ അറസ്റ്റ് ചെയ്തത്. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചയാളാണ് ട്രോളിയിൽ തുപ്പിയത്.
   Published by:Asha Sulfiker
   First published: