സൂറത്ത്: മക്കളുടെ കല്ല്യാണത്തിന് മുമ്പ് ഒളിച്ചോടിയ വധുവിന്‍റെ അമ്മയും വരന്‍റെ അച്ഛനും വീണ്ടും ഒളിച്ചോടി. ഒരു തവണ ഒളിച്ചോടി പൊലീസ് തിരികെയത്തിച്ചവരാണ് വീണ്ടും സ്ഥലം വിട്ടത്. ഗുജറാത്തിലായിരുന്നു സംഭവം.
സൂറത്തിലെ ഹിമ്മത്ത് പാണ്ഡവ് (46), നവ്സരിയിൽ നിന്നുള്ള ശോഭന റാവൽ (43) എന്നിവരായിരുന്നു ഒളിച്ചോടിയത്. എന്നാൽ വീട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് തിരച്ചിൽ ആരംഭിച്ചതോടെ ഇവർ പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു . ഹിമ്മത്ത് കുടുംബത്തിനൊപ്പം പോയെങ്കിലും ശോഭനയെ സ്വീകരിക്കാൻ ഭർത്താവ് തയ്യാറാകാത്തതിനെ തുടർന്ന് ഇവർ മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസം.
Also Read-വിചിത്രമായ ഒളിച്ചോട്ടം: വരന്റെ അച്ഛൻ വധുവിന്റെ അമ്മയ്‌ക്കൊപ്പം ഒളിച്ചോടി
പക്ഷേ ഇക്കഴിഞ്ഞ ശനിയാഴ്ച മുതല്‍ ഇവരെ വീണ്ടും കാണാതായി. സൂറത്തില്‍ ഒരു വാടകവീട്ടിൽ ഇരുവരും ഒരുമിച്ച് താമസിക്കാൻ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണ ആരും പരാതിയുമായി എത്തിയിട്ടില്ല. കഴിഞ്ഞ ജനുവരി പത്തിനായിരുന്നു ഇവരുടെ ആദ്യ ഒളിച്ചോട്ടം. ഇതേ തുടര്‍ന്ന് മക്കളുടെ നടക്കാനിരുന്ന വിവാഹം റദ്ദു ചെയ്തിരുന്നു.
വരന്‍റെ അച്ഛന്റെയും വധുവിന്‍റെ അമ്മയുടെയും ഒളിച്ചോട്ടം വലിയ വാർത്തയും കേസും ആയതോടെയാണ് ഇരുവരും മടങ്ങിയെത്തിയത്. വീണ്ടും ഒളിച്ചോടാനായിരുന്നോ മടങ്ങി വന്നതെന്നാണ് ഇപ്പോൾ ബന്ധുക്കളുടെ ചോദ്യം.
Also Read-ഒളിച്ചോടി പോയ വരന്‍റെ അച്ഛനും വധുവിന്‍റെ അമ്മയും ഒടുവിൽ പൊലീസിനു മുന്നിൽ കീഴടങ്ങി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.