ഭാര്യയും അമ്മയും പോര്: സഹികെട്ട് പെൺമക്കളെ കൊന്ന് യുവാവ്

news18india
Updated: December 10, 2018, 9:56 AM IST
ഭാര്യയും അമ്മയും പോര്: സഹികെട്ട് പെൺമക്കളെ കൊന്ന് യുവാവ്
crime
  • Share this:
കോയമ്പത്തൂർ : ഭാര്യയും അമ്മയും തമ്മിലുള്ള നിരന്തര വഴക്കിനെ തുടർന്നുണ്ടായ അരിശത്തിൽ യുവാവ് പെൺമക്കളെ കൊന്നു. കോയമ്പത്തൂർ മശക്കാളിപ്പാളയത്തിലാണ് ഞെട്ടിക്കുന്ന സംഭവം. നീലികോണാർവീഥി സ്വദേശി പത്മനാഭനാണ് രണ്ട് പെൺമക്കളെ കഴുത്ത് ഞെരിച്ച് കൊന്നത്.

പെൺകുട്ടികൾക്ക് ചൊവ്വയിൽ പോകാം..ആൺകുട്ടികളുടെ കൂടെ സെൽഫി വേണ്ടെന്ന് കേരള പൊലീസ്

പത്താംക്സാസ് വിദ്യാർഥിനി ഹേമവർഷിണി(15), മൂന്നാം ക്ലാസുകാരി ശ്രീജ (8) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ ശേഷം ഇറങ്ങിയോടിയ പത്മനാഭൻ പിന്നീട് പൊലീസ് പിടിയിലായി.

സ്ത്രീകളെ 'സധൈര്യം മുന്നോട്ട്' നയിക്കാൻ മുഖ്യമന്ത്രി എത്തുന്നു

മാർക്കറ്റിംഗ് കമ്പനിയിൽ മാനേജറായി ജോലി നോക്കുകയാണ് 47കാരനായ പത്മനാഭൻ. ചെറിയ കാര്യങ്ങളിൽ പോലും ഭാര്യയും അമ്മയും വഴക്കിടുന്നതിനാൽ മാനസികമായി തകർന്നിരുന്നുവെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. ഇതിനിടെ ഭാര്യയ്ക്ക് പക്ഷാഘാതം കൂടി ഉണ്ടായതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമായി. ഇതിനെ തുടർന്ന് കുടുംബത്തെ മുഴുവൻ കൊന്ന ശേഷം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നതായും ഇയാൾ മൊഴി നൽകി.

രണ്ട് ദിവസം മുൻപ് ഭാര്യയും അമ്മയും തമ്മിൽ പതിവ് പോലെ വഴക്കിട്ടു. ഇതിൽ അരിശം മൂത്ത ഇയാൾ ഇരുവരെയും മർദ്ദിച്ചു. അടുത്തദിവസം ഭാര്യയുടെ ബന്ധുക്കളെത്തി അവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. അമ്മ അടുത്ത വീട്ടിലും പോയി. ഈ സമയത്താണ് ദാരുണ കൊലപാതകം അരങ്ങേറിയത്. മക്കളെ കൊന്ന ശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിക്കവെ അമ്മ വീടിലേക്ക് മടങ്ങിയെത്തിയതോടെ ശ്രമം പൊളിയുകയായിരുന്നു. തുടർന്ന് വീട്ടിൽ നിന്നിറങ്ങി ഓടി അലഞ്ഞ് തിരിഞ്ഞു നടന്ന ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

First published: December 10, 2018, 9:45 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading