• HOME
  • »
  • NEWS
  • »
  • india
  • »
  • സ്റ്റോക് മാർക്കറ്റ് നിക്ഷേപത്തിന് അടിമയായി 30 ലക്ഷം നഷ്ടമായി; നിംഹാൻസിൽ ചികിത്സ തേടി യുവാവ്

സ്റ്റോക് മാർക്കറ്റ് നിക്ഷേപത്തിന് അടിമയായി 30 ലക്ഷം നഷ്ടമായി; നിംഹാൻസിൽ ചികിത്സ തേടി യുവാവ്

സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപത്തിൽ ഇയാൾക്ക് 30 ലക്ഷത്തിലധികം രൂപ നഷ്ടമായിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:

    ബെംഗളുരു: സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപത്തിന് അടിമയായ യുവാവിനെ ചികിത്സയ്ക്കായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ്(നിംഹാൻസ്) ൽ പ്രവേശിപ്പിച്ചു. സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപത്തിൽ ഇയാൾക്ക് 30 ലക്ഷത്തിലധികം രൂപ നഷ്ടമായിരുന്നു. ഇതിനെ തുടർന്നാണ് കുടുംബം നിംഹാൻസിൽ എത്തിയത്.

    സ്റ്റോക്ക് മാർക്കറ്റിൽ യുവാവ് അടിമയായെന്നും ഇതിൽ നിന്നും മോചനം വേണമെന്നുമാണ് കുടുംബം പറയുന്നത്. നിംഹാൻസിന് കീഴിലുള്ള സർവീസ് ഫോർ ഹെൽത്തി യൂസ് ഓഫ് ടെക്നോളജി (SHUT) ക്ലിനിക്കിലാണ് 39 കാരനായ യുവാവിനെ എത്തിച്ചത്. ഓൺലൈൻ ഗാംബ്ലിങ്, അമിതമായ ഒടിടി കാഴ്ച്ച, പോൺ സൈറ്റുകൾക്ക് അടിമയാകൽ തുടങ്ങിയവയ്ക്ക് ചികിത്സ നൽകുന്ന രാജ്യത്തെ ആദ്യത്തെ സ്ഥാപനമാണ് SHUT.
    Also Read- തമിഴ്നാട്ടിൽ വിവാഹ വിരുന്നിനിടെ തിളച്ച രസത്തിൽ വീണ് കോളേജ് വിദ്യാർഥി മരിച്ചു
    സ്റ്റോക്ക് മാർക്കറ്റ് ആസക്തിയുമായി ഇവിടെയെത്തുന്ന ആദ്യത്തെ കേസാണ് ബംഗളുരുവിലെ യുവാവിന്റേത്. അതിനാൽ തന്നെ ചൂതാട്ടമോ, ഗെയിമിംഗ് ആസക്തിയോ പോലുള്ള കേസുകളിൽ നിന്ന് വ്യത്യസ്തമായി യുവാവിന്റെ പ്രശ്നം വിശദമായി മനസ്സിലാക്കാന്‍ പുതിയ സമീപനം സ്വീകരിക്കേണ്ടി വന്നതായി SHUT ക്ലിനിക്കിലെ കോർഡിനേറ്ററും ക്ലിനിക്കൽ സൈക്കോളജി പ്രൊഫസറുമായ ഡോ. മനോജ് കുമാർ പറഞ്ഞു.

    Also Read- മക്കളോടൊപ്പം സിനിമ കാണാൻ തിയറ്ററിലെത്തിയ യുവതി നാലാംനിലയിൽ നിന്ന് ചാടിമരിച്ചു
    കഴിഞ്ഞ നാല് വർഷമായി യുവാവ് സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപം നടത്തിവരികയായിരുന്നു. കോവിഡ് ലോക്ക്ഡൗൺ കാലത്ത് ഇതിൽ നിന്നും വൻ നേട്ടങ്ങളും ഇയാൾ സ്വന്തമാക്കി. വലിയ നേട്ടങ്ങൾ ഉണ്ടായതോടെ ഇയാൾ മുഴുവൻ സമയവും സ്റ്റോക്ക് മാർക്കറ്റിനു വേണ്ടി മാറ്റിവെക്കുകയും കൂടുതൽ ട്രേഡുകൾ നടത്തുകയും ചെയ്തു. എന്നാൽ ഏതാനും മാസങ്ങളായി തിരിച്ചടികളായിരുന്നു നേരിട്ടുകൊണ്ടിരുന്നത്.

    ട്രേഡിങ്ങിൽ വൻ നഷ്ടങ്ങളുണ്ടായിട്ടും പിൻമാറാൻ തയ്യാറാകാതെ തന്റെ സമ്പാദ്യങ്ങളും കൂടാതെ കടം വാങ്ങിയും ഇടപാട് നടത്താൻ ആരംഭിച്ചു. യുവാവിന്റെ ഭ്രാന്തമായ സ്റ്റോക്ക് മാർക്കറ്റ് കമ്പം കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയേയും സ്വസ്ഥതയേയും ബാധിച്ചതോടെയാണ് ചികിത്സ തേടാൻ തീരുമാനിച്ചത്.

    ചികിത്സയുടെ രണ്ട് സെഷൻ ഇതിനകം പൂർത്തിയായപ്പോൾ തന്റെ അവസ്ഥയിൽ നിന്നും മുക്തനാകാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് യുവാവ്.

    Published by:Naseeba TC
    First published: