• HOME
  • »
  • NEWS
  • »
  • india
  • »
  • സുരക്ഷാ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് അമിത് ഷായ്‌ക്കൊപ്പം പരിപാടികളില്‍ പങ്കെടുത്തയാള്‍ അറസ്റ്റില്‍; സുരക്ഷാ വീഴ്ച

സുരക്ഷാ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് അമിത് ഷായ്‌ക്കൊപ്പം പരിപാടികളില്‍ പങ്കെടുത്തയാള്‍ അറസ്റ്റില്‍; സുരക്ഷാ വീഴ്ച

ആഭ്യന്തരമന്ത്രാലയത്തിന്റെ ഐ.ഡി. കാര്‍ഡ് ധരിച്ചു കൊണ്ടായിരുന്നു ഇയാള്‍ പരിപാടികളില്‍ പങ്കെടുത്തിരുന്നത്.

  • Last Updated :
  • Share this:
    മുംബൈ: സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരിപാടികളില്‍ പങ്കെടുത്തയാള്‍ പിടിയില്‍. സുരക്ഷാ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ഇയാള്‍ അമിത് ഷായ്‌ക്കൊപ്പം കൂടെക്കൂടുകയായിരുന്നു. സംഭവത്തില്‍ ഹേമന്ത് പവാര്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

    ആഭ്യന്തരമന്ത്രാലയത്തിന്റെ ഐ.ഡി. കാര്‍ഡ് ധരിച്ചു കൊണ്ടായിരുന്നു ഇയാള്‍ പരിപാടികളില്‍ പങ്കെടുത്തിരുന്നത്. അറസ്റ്റിലായ ഹേമന്ത് ആന്ധ്രാപ്രദേശിലെ ഒരു എം.പിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ആണെന്ന് പോലീസ് പറയുന്നു. ദ്വിദിന സന്ദര്‍ശനത്തിനായി അമിത് ഷാ മുംബൈയിലെത്തിയപ്പോഴാണ് സംഭവമുണ്ടായത്.

    Also Read-ഒരു ടോയ്‌ലറ്റില്‍ ഒരേ സമയം രണ്ടു പേര്‍ക്ക് സൗകര്യം; തല കുനിച്ച് കോയമ്പത്തൂര്‍ മുനിസിപ്പാലിറ്റി

    സന്ദര്‍ശനം ബുധനാഴ്ച അവസാനിച്ചിരുന്നു. എന്നാല്‍ സുരക്ഷാ വീഴ്ച ഇന്നാണ് അറിയുന്നത്. അമിത് ഷാ പങ്കെടുത്ത രണ്ട് പരിപാടികളിലും ഹേമന്ത് പവാര്‍ പങ്കെടുത്തിരുന്നു. സംശയം തോന്നിയ ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ മുംബൈ പൊലീസിനെ വിവരമറിയിക്കുകയും തുടര്‍ന്ന് ഹേമന്ത് പവാറിനെ ചോദ്യം ചെയ്തു.

    Also Read-'പിൻസീറ്റിലും സീറ്റ് ബെൽറ്റ് നിർബന്ധം, ധരിച്ചില്ലെങ്കിൽ പിഴ ചുമത്തും': കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

    അമിത് ഷായുടെ സുരക്ഷാ സംഘത്തിന്റെ ലിസ്റ്റില്‍ ഇയാളുടെ പേരില്ലെന്നും പൊലീസിന് വിവരം ലഭിച്ചു. പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
    Published by:Jayesh Krishnan
    First published: