നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • വിവാഹമോചനം നേടാതെ നാല് വിവാഹങ്ങൾ; ആദ്യഭാര്യയുടെ പരാതിയിൽ 45കാരനായ അധ്യാപകൻ അറസ്റ്റിൽ

  വിവാഹമോചനം നേടാതെ നാല് വിവാഹങ്ങൾ; ആദ്യഭാര്യയുടെ പരാതിയിൽ 45കാരനായ അധ്യാപകൻ അറസ്റ്റിൽ

  ഭർത്താവിന്‍റെ വിവാഹപരമ്പരയെക്കുറിച്ച് ആദ്യഭാര്യയ്ക്ക് സൂചന ലഭിച്ചതോടെയാണ് അധ്യാപകന്‍റെ തട്ടിപ്പുകഥ പുറത്തുവരുന്നത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കട്ടക്: ആദ്യ ഭാര്യമാരിൽ നിന്നും വിവാഹമോചനം നേടാതെ പലതവണ വിവാഹിതനായ അധ്യാപകൻ അറസ്റ്റിൽ. ഒഡീഷയിലെ കട്ടക്കിൽ ഒരു സർക്കാർ സ്കൂൾ അധ്യാപകനായ നാൽപ്പത്തിയഞ്ചുകാരനാണ് അറസ്റ്റിലായിരിക്കുന്നത്. കഴിഞ്ഞ പത്തൊമ്പത് വർഷങ്ങൾക്കിടെ നാല് പേരെയാണ് ഇയാൾ വിവാഹം ചെയ്തത്. കോവിഡ് പശ്ചാത്തലത്തിലെ ലോക്ക് ഡൗൺ കാലയളവിലായിരുന്നു ഇയാളുടെ ഒടുവിലത്തെ വിവാഹം. ആ ഒൻപത് മാസത്തിനിടെ രണ്ട് തവണയാണ് ഇയാൾ വിവാഹിതനായത്.

   Also Read-'ഭാര്യയുടെ ജീവനെടുത്തത് സദാചാര ഗുണ്ടായിസം'; അവിഹിത ബന്ധം ആരോപിച്ച് കടുത്ത മാനസിക പീഡനം'; ഭർത്താവ് സുരേഷ്

   ഭർത്താവിന്‍റെ വിവാഹപരമ്പരയെക്കുറിച്ച് ആദ്യഭാര്യയ്ക്ക് സൂചന ലഭിച്ചതോടെയാണ് അധ്യാപകന്‍റെ തട്ടിപ്പുകഥ പുറത്തുവരുന്നത്. തുടർന്ന് ഇവർ പരാതിയുമായി കട്ടക്കിലെ മഹിളാ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. ആദ്യഭാര്യമാരിൽ നിന്നും നിയമപരമായി വിവാഹമോചനം നേടാതെ വീണ്ടും വിവാഹിതനായെന്ന പരാതിയിലാണ് ഇയാൾ അറസ്റ്റിലായത്.. കഴിഞ്ഞ മാസമാണ് ഇയാൾക്കെതിരെ പരാതി ലഭിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇയാൾ ജോലി ചെയ്യുന്ന സ്കൂളിലെത്തിയാണ് അധ്യാപകനെ അറസ്റ്റു ചെയ്തതെന്നാണ് പൊലീസ് ഇൻസ്പെക്ടർ അനസൂയ നായക് അറിയിച്ചത്.

   Also Read- ഉച്ചഭക്ഷണത്തിൽ വിഷം; ചെന്നൈയിൽ മലയാളി ദമ്പതികൾ മരിച്ചു; മകൻ ആശുപത്രിയിൽ; ദുരൂഹത

   ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വിശദമായി തന്നെ അന്വേഷണം നടത്തിയിരുന്നു. ഇതിൽ 2001 ലാണ് ഇയാൾ ആദ്യമായി വിവാഹിതനായതെന്ന് വ്യക്തമായി. തുടർന്ന് എട്ടു വർഷത്തിന് ശേഷം വീണ്ടും ഒരു വിവാഹം കൂടി ചെയ്തു. ആദ്യഭാര്യയിൽ നിന്നും വിവാഹമോചനം നേടാതെ ആയിരുന്നു ഇത്. രണ്ടാം ഭാര്യയ്ക്കൊപ്പം മൂന്ന് വര്‍ഷം കഴിഞ്ഞ ശേഷം ഇവരുടെ സ്വർണ്ണാഭരണങ്ങളും ഭാര്യവീട്ടുകാർ നൽകിയ മറ്റ് വസ്തുവകകളുമായി ഇവിടെ നിന്നും കടന്നു കളഞ്ഞുവെന്നാണ് പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പറയുന്നത്.

   ഇതിന് തുടർച്ചയായാണ് കഴിഞ്ഞ വർഷം രണ്ട് വിവാഹങ്ങൾ കൂടി ചെയ്തത്. വിവരങ്ങൾ മനസിലാക്കിയ ആദ്യഭാര്യയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

   Also Read-ചൈനീസ് കമ്മ്യൂണിസ്റ്റ് നേതാവിന് ആദരമർപ്പിച്ച് CPM; ചൈനയ്ക്കൊപ്പം നിൽക്കുന്നവരെ തള്ളിക്കളയണമെന്ന് ബംഗാൾ-കേരള ജനതയോട് BJP

   സമാനമായ മറ്റൊരു സംഭവത്തിൽ എട്ടുതവണ വിവാഹം ചെയ്ത തട്ടിപ്പുവീരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേരളത്തിലെ തൃ​ശൂ​ര്‍ കു​ന്ന​കു​ളം അ​ങ്കൂ​ര്‍​ക്കു​ന്ന് രായ​മ​ര​ക്കാ​ര്‍ വീ​ട്ടി​ല്‍ അ​ബ്ദു​ള്‍​ റ​ഷീ​ദി​നെ(47)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വയനാടിലെ ഒരു ക്ഷേത്ര മോഷണ കേസിൽ അറസ്റ്റിലായ ഇയാൾ വിവാഹ തട്ടിപ്പു വീരനെന്ന് പിന്നീടാണ് വ്യക്തമായത്. മാനന്തവാടി എ​രു​മ​ത്തെ​രു​വു കാ​ഞ്ചി കാ​മാ​ക്ഷി​യ​മ്മ​ന്‍ ക്ഷേ​ത്ര​ത്തി​ല്‍ ​ന​ട​ന്ന മോ​ഷ​ണ​ക്കേ​സി​ൽ പ്രതി പിടിയിലായതോടെയാണ് വിവാഹ തട്ടിപ്പ് വിവരങ്ങൾ പുറത്തുവന്നത്.   അന്വേഷണത്തിൽ വ​യ​നാ​ട്, മ​ല​പ്പു​റം, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ല്‍ മോ​ഷ​ണം, വി​വാ​ഹ​ത്ത​ട്ടി​പ്പ്, വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ല്‍ തുടങ്ങിയ നിരവധി കേ​സു​ക​ളി​ലും പ്ര​തി​യാണ് ഇയാളെന്നും പൊലീസ് തിരിച്ചറിഞ്ഞു. സ്വ​ന്ത​മാ​യി മ​ഹ​ല്ല് ക​മ്മി​റ്റി​ക​ളു​ടെ നോ​ട്ടീ​സ്, സീ​ല്‍ എ​ന്നി​വ ഉ​ണ്ടാ​ക്കി​യാ​ണ് പ്രതി വി​വാ​ഹ​ത്ത​ട്ടി​പ്പു ന​ട​ത്തി​യി​രു​ന്ന​തെന്നും പൊലീസ് പറയുന്നു. ഇയാള്‍ എ​ട്ടു​ത​വ​ണ വി​വാ​ഹി​ത​നാ​യി​ട്ടു​ണ്ട്. നി​ര്‍​ധ​ന മു​സ്ലിം കു​ടും​ബ​ങ്ങ​ളാ​ണ് ത​ട്ടി​പ്പി​നു ഇ​ര​ക​ളാ​യ​ത്. ഗാ​ര്‍​ഹി​ക ​പീ​ഡ​ന​ത്തി​നു അബ്ദുൽ റഷീദിനെതിരെ ഭാ​ര്യ​മാ​ര്‍ ന​ല്‍​കി​യ പ​രാ​തി​ക​ള്‍ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ല്‍ ഉ​ണ്ട്.
   Published by:Asha Sulfiker
   First published:
   )}