താനെ: ഡെലിവറി ബോയ് മുസ്ലീം ആണെന്ന് തിരിച്ചറിഞ്ഞതോടെ അയാളിൽ നിന്ന് സാധനങ്ങള്‍ സ്വീകരിക്കാൻ തയ്യാറാകാതെ തിരിച്ചയച്ച മധ്യവയസ്കൻ അറസ്റ്റിൽ. താനെയിലെ കശ്മീര മേഖലയിലെ താമസക്കാരനായ ഗജനൻ ചതുർവേദി എന്ന 51 കാരനാണ് അറസ്റ്റിലായത്. മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്ന കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് അറിയിച്ചത്.
ചതുർവേദിയുടെ വീട്ടിൽ ഡെലിവറിക്കായെത്തിയ യുവാവ് തന്നെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഓർഡർ ചെയ്ത സാധനങ്ങൾ എത്തിക്കാൻ ഇയാൾ ചതുർവേദിയുടെ വീട്ടിലെത്തിയത്. ഇവിടെയെത്തിയപ്പോൾ തന്നോട് പേര് ചോദിച്ചെന്നും പേരിൽ നിന്ന് മുസ്ലീം ആണെന്ന് തിരിച്ചറിഞ്ഞതോടെ സാധനങ്ങൾ വാങ്ങാൻ നിരസിക്കുകയുമായിരുന്നുവെന്നാണ് യുവാവ് ആരോപിക്കുന്നത്.
BEST PERFORMING STORIES:COVID 19| ഹൈഡ്രോക്സിക്ലോറോക്വിൻ ചികിത്സയെ ചോദ്യം ചെയ്തു: പദവിയിൽ നിന്ന് മാറ്റിയെന്ന് യുഎസ് ഡോക്ടർ [NEWS]COVID 19| അമേരിക്കയില്‍ കുടിയേറ്റ വിലക്ക്: ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു [NEWS]ലോക്ക്ഡൗൺ; 2900 കിലോമീറ്റര്‍ 25 ദിവസം കാൽ നടയായി നാട്ടിലെത്തി അതിഥി തൊഴിലാളി [NEWS]
മുസ്ലീങ്ങളിൽ നിന്നും താൻ ഒന്നും സ്വീകരിക്കാറില്ലെന്നും ഇയാൾ പറഞ്ഞതായി ആരോപണമുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arrest, Mumbai Thane Maharashtra Lok Sabha Elections 2019