വിവാഹച്ചടങ്ങിൽ റൊട്ടിക്കായി പരത്തിയ മാവിൽ 'തുപ്പി'; വീഡിയോ വൈറലായതിന് പിന്നാലെ യുവാവ് അറസ്റ്റിൽ
വിവാഹച്ചടങ്ങിൽ റൊട്ടിക്കായി പരത്തിയ മാവിൽ 'തുപ്പി'; വീഡിയോ വൈറലായതിന് പിന്നാലെ യുവാവ് അറസ്റ്റിൽ
ദൃശ്യങ്ങൾ വൈറലായതോടെ ഇയാളുടെ അറസ്റ്റ് ആവശ്യപ്പെട്ട് സോഷ്യൽമീഡിയ വഴിയും നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇത്രയും അറപ്പുളവാക്കുന്ന പ്രവൃത്തി ചെയ്തയാളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നായിരുന്നു ഇവരുടെ ആവശ്യം.
ലക്നൗ: റൊട്ടി മാവില്‍ 'തുപ്പിയ'യുവാവ് കോവിഡ് പരത്താൻ ശ്രമിച്ച കുറ്റത്തിന് അറസ്റ്റിൽ. ഉത്തർപ്രദേശ് മീററ്റ് സ്വദേശിയായ നൗഷദ് എന്നയാളാണ് അറസ്റ്റിലായത്. ഒരു വിവാഹച്ചടങ്ങിനിടെ റൊട്ടിക്കായി കുഴച്ച മാവിൽ ഇയാൾ തുപ്പുന്നതിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസും അറസ്റ്റും ഉണ്ടായിരിക്കുന്നത്.
ഹിന്ദു ജാഗ്രൺ മാർച്ച് മീററ്റ് ചീഫ് സച്ചിൻ സിറോണിയാണ് യുവാവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇയാൾ കൊറോണ വൈറസ് വ്യാപിപ്പിക്കാൻ ശ്രമിച്ചു എന്നാരോപിച്ചായിരുന്നു പരാതി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെ ഇയാളുടെ അറസ്റ്റ് ആവശ്യപ്പെട്ട് സോഷ്യൽമീഡിയ വഴിയും നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇത്രയും അറപ്പുളവാക്കുന്ന പ്രവൃത്തി ചെയ്തയാളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നായിരുന്നു ഇവരുടെ ആവശ്യം.
उक्त प्रकरण के संबंध में थाना प्रभारी परतापुर को आवश्यक कार्रवाई/ जांच हेतु अवगत करा दिया गया है
റൊട്ടിക്കായി പരത്തിയ മാവ് ചുട്ടെടുക്കുന്നതിന് അടുപ്പിലേക്ക് വയ്ക്കുന്നതിന് മുമ്പെ ആയി ഇയാൾ തുപ്പുന്നത് പോലെ ദൃശ്യങ്ങളിൽ കാണാം. ഇയാൾ അറസ്റ്റിലായെന്ന വിവരം മീററ്റ് പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ട നൗഷദിനെ കോവിഡ് ടെസ്റ്റിന് വിധേയനാക്കുമെന്നാണ് പൊലീസ് വക്താവ് അറിയിച്ചിരിക്കുന്നത്. പരിശോധന ഫലം വന്നശേഷമാകും തുടർനടപടികളെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ഗൗരവമായി തന്നെയാണ് അധികൃതർ കാണുന്നത്. നേരത്തെ സൗദിയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട സമാനമായ സംഭവത്തിൽ കുറ്റക്കാരന്‍ വധശിക്ഷ വരെ ലഭിച്ചേക്കുമെന്ന തരത്തിലായിരുന്നു റിപ്പോർട്ടുകൾ. ഷോപ്പിംഗ് മാളിലെ ട്രോളിയിൽ തുപ്പിയതിനായിരുന്നു യുവാവിനെ അറസ്റ്റ് ചെയ്തത്. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചയാളാണ് ട്രോളിയിൽ തുപ്പിയത്.
പ്രതി ചെയ്തത് ഗുരുതരമായ കുറ്റകൃത്യമാണെന്നും ഷോപ്പിംഗ് മാളിൽ വരുന്നവർക്ക് മനഃപൂർവം കൊറോണ വൈറസ് പടർത്തിയെന്നും ഇതു മതപരമായും നിയമപരമായും കൊടുംകുറ്റമാണെന്നും ആയിരുന്നു ജനറൽ പ്രോസിക്യൂഷൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. വധശിക്ഷവരെ ലഭിക്കാൻ കാരണമാവുന്ന ഗുരുതരകുറ്റമാണ് പ്രതിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.