• HOME
  • »
  • NEWS
  • »
  • india
  • »
  • മുകേഷ് അംബാനിക്കും കുടുംബത്തിനും വധഭീഷണി; ബീഹാറിൽനിന്ന് ഒരാൾ അറസ്റ്റിൽ

മുകേഷ് അംബാനിക്കും കുടുംബത്തിനും വധഭീഷണി; ബീഹാറിൽനിന്ന് ഒരാൾ അറസ്റ്റിൽ

മുംബൈയിൽനിന്ന് എത്തിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്, ഇയാളെ പിന്നീട് മുംബൈയിലേക്ക് കൊണ്ടുപോയി

  • Share this:
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയ്ക്കും കുടുംബത്തിനുമെതിരെ ഭീഷണി മുഴക്കിയ കേസിൽ ബീഹാറിലെ ദർഭംഗയിൽനിന്ന് ഒരാൾ അറസ്റ്റിലായി. രാകേഷ് കുമാർ മിശ്ര എന്നയാളാണ് അറസ്റ്റിലായത്.

ദർഭംഗയിലെ മണിഗച്ചി പോലീസ് സ്റ്റേഷൻ പരിധിയിലെ ബ്രഹ്മപുര ഗ്രാമത്തിൽ നിന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇയാൾ ഭീഷണിപ്പെടുത്തിയ മൊബൈലും കണ്ടെടുത്തു. പൊലീസ് കസ്റ്റഡിയിലെടുത്ത രാകേഷ് കുമാർ മിശ്രയുടെ അറസ്റ്റ് മുംബൈ പൊലീസ് പിന്നീട് രേഖപ്പെടുത്തി.

മുംബൈയിൽനിന്ന് എത്തിയ പൊലീസ് സംഘമാണ് രാകേഷ് മിശ്രയെ അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് മുംബൈയിലേക്ക് കൊണ്ടുപോയി. സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലേക്ക് വിളിച്ചാണ് പ്രതി ഭീഷണി മുഴക്കിയത്.

ബുധനാഴ്ച്ചയാണ് ആശുപത്രിയിലെ ലാന്റ്ലൈൻ നമ്പരിലേക്ക് കോൾ വന്നത്. മുകേഷ് അംബാനി, ഭാര്യ നിതാ അംബാനി, മക്കളായ ആകാഷ് അംബാനി, ആനന്ദ് അംബാനി എന്നിവർക്ക് നേരെയായിരുന്നു ഭീഷണി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read- മുകേഷ് അംബാനിക്കും കുടുംബത്തിനും ഒരു ദിവസത്തിൽ രണ്ടു വധഭീഷണി;വിവരങ്ങളെല്ലാം കൈമാറിയെന്ന് റിലയൻസ്

ഭീഷണി സന്ദേശം ലഭിച്ചത് സംബന്ധിച്ച് ഡിബി മാർഗ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഫോൺ ചെയ്ത് ഭീഷണിപ്പെട‌ുത്തിയയാളെ ഉടൻ കണ്ടുപിടിക്കുമെന്ന് മുംബൈ പൊലീസ് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.57 ഓടെയാണ് കോൾ വന്നത്. മുകേഷ് അംബാനിക്കും കുടുംബത്തിനും നേരെ വധഭീഷണി ഉയർത്തുക മാത്രമല്ല, ആശുപത്രി തകർക്കുമെന്നും വിളിച്ചയാൾ ഭീഷണിപ്പെടുത്തിയിരുന്നു.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 15 നും റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ ഭീഷണി കോൾ വന്നിരുന്നു. നാല് തവണയാണ് മുകേഷ് അംബാനിക്ക് വധഭീഷണി മുഴക്കി അന്ന് കോളുകൾ വന്നത്. സംഭവത്തിൽ നൽകിയ പരാതിയിൽ ഡിബി മാർഗ് പൊലീസ് ദഹിസറിൽ നിന്ന് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.
Published by:Anuraj GR
First published: