മുസാഫർനഗർ: മുത്തലാഖ് വിഷയത്തിൽ ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിൽ അറസ്റ്റ് രേഖപ്പെടുത്തി. മൂന്നുതവണ തലാഖ് ചൊല്ലി ഭാര്യയെ മൊഴി ചൊല്ലിയതിനാണ് കേസ് ഭർത്താവിനെ അറസ്റ്റ് ചെയ്തത്. മുത്തലാഖ് ക്രിമിനൽ കുറ്റമായി പ്രഖ്യാപിച്ചതിനു ശേഷമുള്ള അറസ്റ്റാണ് ഇതെന്ന് ശനിയാഴ്ട പൊലീസ് പറഞ്ഞു.
മുത്തലാഖ് ചൊല്ലിയ ഭർത്താവിന്റെ കുടുംബത്തിലെ നാല് അംഗങ്ങളെയും അറസ്റ്റ് ചെയ്തു. യുവതിയെ മർദ്ദിച്ചതിനാണ് ഭർത്താവിന്റെ കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തത്. ഭർത്താവ് തന്റെ സഹോദരനും, സഹോദര ഭാര്യയ്ക്കും മാതാവിനും പിതാവിനും ഒപ്പം പെൺകുട്ടിയുടെ വീട്ടിലെത്തി മർദ്ദിക്കുകയും പെൺകുട്ടിയെ മൊഴി ചൊല്ലുകയുമായിരുന്നു.
ഓഗസ്റ്റ് 17ന് ന്യൂ മണ്ഡി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മുസ്ലിം വിമൻ ആക്ട്, 2019 പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മറ്റൊരു സംഭവത്തിൽ ഇതേ ജില്ലയിൽ ഭാര്യയെ മുത്തലാഖ് ചൊല്ലിയതിന് ഭർത്താവിനെ അറസ്റ്റ് ചെയ്തു. ആഴ്ചകൾക്ക് മുമ്പാണ് നിയമം മൂലം മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.