മധ്യപ്രദേശിൽ 'ബീഫ്' വിറ്റതിന് ഒരാൾ അറസ്റ്റിൽ; കേസെടുത്തത് ദേശീയ സുരക്ഷാ നിയമപ്രകാരം
മധ്യപ്രദേശിൽ 'ബീഫ്' വിറ്റതിന് ഒരാൾ അറസ്റ്റിൽ; കേസെടുത്തത് ദേശീയ സുരക്ഷാ നിയമപ്രകാരം
എവിടെ നിന്നാണ് ഇവർക്ക് ഗോമാംസം ലഭിച്ചതെന്നും ആർക്കാണ് ഇത് വിൽക്കുന്നതെന്നും അന്വേഷിച്ചുവരികയാണെന്ന് പൊലീസ്
Representative image.
Last Updated :
Share this:
മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിലാണ് സംഭവം. ഗോമാംസം വിൽപ്പന നടത്തിയെന്നാരോപിച്ച് 39 കാരനെ ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് കേസെടുത്തതെന്നും ജില്ലാ ഭരണകൂടം പ്രതികളെ ജയിലിലേക്ക് അയച്ചെന്നും അഡീഷണൽ പോലീസ് സൂപ്രണ്ട് മഹേഷ് ചന്ദ്ര ജെയിൻ സ്ഥിരീകരിച്ചു.
സൗത്ത് ടോഡ പ്രദേശത്തെ റാവുജി ബസാർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഗോമാംസം വിൽപ്പന നടത്തിയെന്നാരോപിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രദേശത്തെ മറ്റൊരു കടയിൽ പോലീസ് ശനിയാഴ്ച റെയ്ഡ് നടത്തിയിരുന്നു. അവിടെ നിന്നും വലിയ അളവിൽ ഗോമാംസം പിടിച്ചെടുത്തതായും പൊലീസ് വ്യക്തമാക്കി.
ആട് മാംസം എന്ന് തെറ്റിധരിപ്പിച്ചാണ് പ്രതി കടയിൽ ഗോമാംസ വിൽപ്പന നടത്തിയതെന്ന് പൊലീസ് പറഞ്ഞു. എവിടെ നിന്നാണ് ഇവർക്ക് ഗോമാംസം ലഭിച്ചതെന്നും ആർക്കാണ് ഇത് വിൽക്കുന്നതെന്നും അന്വേഷിച്ചുവരികയാണെന്ന് പൊലീസ് ഉദ്യാഗസ്ഥർ പറഞ്ഞു. ഇൻഡോർ, ഉജ്ജൈൻ എന്നിവിടങ്ങളിൽ കൗ പ്രോജെനി സ്ലോട്ടർ പ്രിവൻഷൻ ആക്റ്റ് -2004 പ്രകാരം നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.