പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് (Nitish Kumar)നേരെ കയ്യേറ്റം. പട്നയോട് ചേർന്നുള്ള ഭക്തിയാർപൂരിലായിരുന്നു സംഭവം. പ്രതിമയിൽ ഹാരമണിയിക്കുമ്പോൾ യുവാവ് മുഖ്യമന്ത്രിക്കു നേരെ പാഞ്ഞടുക്കുകയായിരുന്നു.
അക്രമിയെ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് കരുതുന്നത്. മുഖ്യമന്ത്രിയെ യുവാവ് ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ബിഹാറിലെ സ്വാതന്ത്ര്യ സമരസേനാനി ശിൽഭദ്ര യാജിയുടെ പ്രതിമയിൽ ഹാരമണിയിക്കുന്നതിനിടയിലായിരുന്നു സംഭവം. നിതീഷ് കുമാറിന്റെ പിന്നിൽ നിന്നും യുവാവ് ആക്രമിക്കുകയായിരുന്നു. ഇയാളെ ഉടൻ തന്നെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചു മാറ്റുന്നതും വീഡിയോയിൽ കാണാം.
Absolutely unforgiving security breach of the Hon'ble CM Bihar shri #NitishKumar ji. His PSO's must be immediately suspended and DGP @bihar_police must personally lead the inquiry into this massive lapse.
Imagine if the attacker was carrying a weapon ! Shameful pic.twitter.com/aML5oiDnBn
— Tehseen Poonawalla Official 🇮🇳 (@tehseenp) March 27, 2022
ഛോട്ടുവിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
നിതീഷ് കുമാറിനെതിരായ ആക്രമണത്തെ അപലപിച്ച ബിജെപി വക്താവ് അരവിന്ദ് കുമാർ സിംഗ് പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. കൂടാതെ മുഖ്യമന്ത്രിയുടെ സുരക്ഷയിലുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും അന്വേഷണത്തിന് വിധേയമാക്കണമെന്നും അരവിന്ദ് കുമാർ സിംഗ് ആവശ്യപ്പെട്ടു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.