• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

പശുക്കടത്ത് ആരോപിച്ച് വീണ്ടും ആൾക്കൂട്ടക്കൊല


Updated: July 21, 2018, 11:29 AM IST
പശുക്കടത്ത് ആരോപിച്ച് വീണ്ടും ആൾക്കൂട്ടക്കൊല

Updated: July 21, 2018, 11:29 AM IST
ആൽവാര്‍: രാജസ്ഥാനിലെ ആൽവാറില്‍ പശുക്കടത്താരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ മർദിച്ചു കൊലപ്പെടുത്തി. ഹരിയാന സ്വദേശിയായ അക്ബര്‍ഖാന്‍ (28) ആണ് കൊല്ലപ്പെട്ടത്. റാംഗഡിൽവച്ച് വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. രണ്ടുപേർ ചേർന്ന് പശുക്കളെ നടത്തിക്കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആൾക്കൂട്ടം മർദിക്കുകയായിരുന്നു. ഒരാൾ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ മറ്റൊരാളെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

ഹരിയാനയിലെ തന്റെ ഗ്രാമമായ കൊല്‍ഗാനില്‍ നിന്നാണ് അക്ബര്‍ ഖാന്‍ പശുക്കളുമായി എത്തിയത്. ഇദ്ദേഹം പശുക്കടത്തുകാരനാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മൃതദേഹം ആല്‍വാര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ വര്‍ഷവും 50 വയസുള്ള പെഹ്‌ലു ഖാന്‍ എന്നയാളെ ആൽവാറില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്നിരുന്നു. ഇതിന്റെ വാര്‍ഷികമായിരുന്നു വെള്ളിയാഴ്ച.



സംഭവത്തെ അപലപിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധരാ രാജെ സിന്ധ്യ രംഗത്തെത്തി. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അവർ അറിയിച്ചു.ലോക്സഭയിലെ അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ ആള്‍ക്കൂട്ട കൊലപാതകങ്ങളെ കുറിച്ച് ലോക്‌സഭയില്‍ ചൂടേറിയ വാദങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനില്‍ ആള്‍ക്കൂട്ട കൊലപാതകം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Loading...

ആൾക്കൂട്ടക്കൊല സംബന്ധിച്ചു മാത്രമായി പാർലമെന്റ് നിയമമുണ്ടാക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചത് കഴിഞ്ഞ ദിവസമാണ്. അന്വേഷണവും വിചാരണയും ശിക്ഷയും തെരുവിലല്ല നടക്കേണ്ടതെന്നും കോടതി വ്യക്തമാക്കിയിരുന്നു. നിയമം കൈയിലെടുക്കാനും നിയമസംരക്ഷകരാകാനും ആർക്കും അവകാശമില്ല. അത്തരക്കാർക്കെതിരെ സംസ്ഥാന സർക്കാർ നടപടിയെടുക്കണം. പശുവിന്റെ പേരിലോ അല്ലാതെയോ ഉള്ള ഇടപെടലുകൾ സംസ്ഥാന സർക്കാരുകൾ തടയണമെന്നും കോടതി നിർദേശിച്ചിരുന്നു.

 
First published: July 21, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626