നായ തനിയ്ക്ക് നേരെ കുരച്ചു എന്ന കാരണത്താൽ അയല്‍വാസി (Neighbour) വളര്‍ത്തുനായയെയും ഉടമയടക്കം മൂന്നു പേരെയും ക്രൂരമായി മർദ്ദിച്ചു. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചാണ് ഇവരെ പരിക്കേൽപ്പിച്ചത്.സംഭവത്തിന്റെ ദൃശ്യങ്ങള്‍ (visuals) സോഷ്യൽ മീഡിയയിൽ വൈറലാണ്. വീഡിയോയിൽ ഇരുമ്പ് വടി (iron rod) ഉപയോഗിച്ച് ഒരാള്‍ നായയെയും ഉടമസ്ഥരായ അയല്‍വാസികളെയും മര്‍ദ്ദിച്ച് അവശരാക്കുന്നത് കാണാം. നായ ഇയാൾക്ക് നേരെ കുരച്ചതിൽ പ്രകോപിച്ചായിരുന്നു ആക്രമണം.
ധരംവീര്‍ ദാഹിയ എന്നാണ് ആക്രമിച്ചയാളുടെ പേര്. ഇയാള്‍ റോഡിലൂടെ നടക്കുകയായിരുന്നു. ചില തെരുവുനായ്ക്കളും അവിടെ ഉണ്ടായിരുന്നു. പെട്ടെന്ന് പശ്ചിം വിഹാറിലെ ബ്ലോക്ക് എ യില്‍ താമസിക്കുന്ന ആളുടെ നായ ഇയാളെ നോക്കി കുരച്ചു. ഉടനെ തന്നെ ദാഹിയ ഈ നായയെ വാലില്‍ പിടിച്ച് എടുത്ത് എറിഞ്ഞു. ഇത് കണ്ട ഉടമസ്ഥനായ രക്ഷിത് എത്തി തന്റെ നായയെ രക്ഷിക്കാന്‍ ശ്രമിച്ചു. പക്ഷേ, ദാഹിയ അപ്പോഴും നായയെ മര്‍ദ്ദിക്കുന്നുണ്ടായിരുന്നു. ഇയാളില്‍ നിന്ന് രക്ഷപ്പെടാനായി നായ ഒരു കടിയും കൊടുത്തു. അതോടെ ദാഹിയയും രക്ഷിതും തമ്മില്‍ വഴക്കായി.
കുറച്ച് സമയത്തിന് ശേഷം ദാഹിയ ഇരുമ്പ് വടിയുമായി എത്തി നായയുടെ തലയ്ക്ക് അടിച്ചു. രക്ഷിതിനെയും മറ്റൊരു അയല്‍വാസിയായ 53 കാരന് ഹേമന്തിനെയും ഇയാള്‍ ഇരുമ്പ് വടി കൊണ്ട് അടിച്ചു. തന്റെ ഇരുമ്പ് വടി തിരിച്ചെടുക്കാനായി ദാഹിയ വീണ്ടും രക്ഷിതിന്റെ വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറുകയും രേണു (45) എന്ന സ്ത്രീയെ ആക്രമിക്കുകയും ചെയ്തു. പരിക്കേറ്റ എല്ലാവരും ചികിത്സയിലാണ്. നായയുടെ കടിയേറ്റ് ദാഹിയയും പാര്‍ക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
Also Read-SpiceJet flight| ഇൻഡിക്കേറ്റർ ലൈറ്റ് തകരാറിലായി; ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം കറാച്ചിയിൽ ഇറക്കിഐപിസി സെഷന് 308 (മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ നടത്താനുള്ള ശ്രമം), 323 (മുറിവേല്‍പ്പിക്കല്‍), 451 (അതിക്രമിച്ച് കടക്കുക) എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ദാഹിയയ്ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. കേസ് അന്വേഷണം പുരോഗമിയ്ക്കുകയാണ്.
നായകള്‍ക്ക് എതിരായ ആക്രമണങ്ങളുടെ നിരവധി വാർത്തകൾ ഇതിന് മുന്‍പും പുറത്ത് വന്നിട്ടുണ്ട്. കോട്ടയം അയര്‍ക്കുന്നത്ത് നായയെ കെട്ടി വലിച്ചു കൊണ്ടു പോയ സംഭവം ഏറെ വിവാദമായിരുന്നു. കോട്ടയം കൂരോപ്പട പുതുക്കുളം സ്വദേശി ജെഹു തോമസിനെ ഈ കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തില്‍ മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള നിയമപ്രകാരമാണ് കേസ്. അഞ്ചുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് അയര്‍ക്കുന്നം പോലീസ് പ്രതിയെ കണ്ടെത്തിയത്.
Also Read-Eid-ul-Adha| ഈദ് ദിനത്തിൽ പശുവിനെ ബലി നൽകരുത്; മുസ്ലീങ്ങളോട് അസമിലെ ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ്അതേസമയം സംഭവത്തെക്കുറിച്ച് അറസ്റ്റിലായ ജെഹു തോമസ് പൊലീസിനു നല്കിയ മൊഴി ഇങ്ങനെയാണ്, വീട്ടിലുള്ളവര്‍ക്ക് വാക്സിനേഷന് എടുക്കുന്നതിനായി പുറത്തു പോകേണ്ട സാഹചര്യം ഉണ്ടായിരുന്നു. ഇതിനു മുന്നോടിയായി എടിഎമ്മില്‍ പൈസ എടുക്കാന്‍ ആണ് പോയത്. വാഹനത്തിനു പിന്നില്‍ പിതാവ് പട്ടിക്കുട്ടിയെ കെട്ടിയിരുന്നു. വീട്ടിലെ പട്ടിക്കൂട് തകര്‍ന്നതിനാല്‍ വാഹനത്തിനു പിന്നില്‍ ആണ് വളര്‍ത്തുനായയെ കെട്ടിയിട്ടത്.
അതിരാവിലെ എടിഎമ്മില്‍ പോകാനിറങ്ങിയപ്പോള്‍ വാഹനത്തിനു പിന്നില്‍ പട്ടിയെ കെട്ടിയ കാര്യം താന്‍ ശ്രദ്ധിച്ചിരുന്നില്ല. ഏറെദൂരം വണ്ടി ഓടിച്ചു കഴിഞ്ഞപ്പോള്‍ നാട്ടുകാരാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്. പക്ഷേ അപ്പോഴേക്കും പട്ടി ചത്തു പോയിരുന്നു എന്നും ജെഹു തോമസ് അയര്‍ക്കുന്നം പൊലീസിനു നല്കിയ മൊഴിയില്‍ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.