• HOME
  • »
  • NEWS
  • »
  • india
  • »
  • ആംബുലന്‍സ് നല്‍കിയില്ല; നാലു വയസുകാരിയുടെ മൃതദേഹം തോളിലിട്ട് നടന്ന് പിതാവ്

ആംബുലന്‍സ് നല്‍കിയില്ല; നാലു വയസുകാരിയുടെ മൃതദേഹം തോളിലിട്ട് നടന്ന് പിതാവ്

ആംബുലന്‍സ് സൗകര്യം നല്‍കാതെ വന്നതോടെയാണ് മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ് തോളിലിട്ട് ബസില്‍ കയറി വീട്ടിലെത്തിച്ചത്

  • Share this:
    നാല് വയസ് പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം തോളില്‍ ചുമന്ന് വീട്ടിലേക്ക് കൊണ്ടുപോയി പിതാവ്. ആശുപത്രി ജീവനക്കാര്‍ ആംബുലന്‍സ് സൗകര്യം നല്‍കാതെ വന്നതോടെയാണ് മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ് തോളിലിട്ട് ബസില്‍ കയറി വീട്ടിലെത്തിച്ചത്. മധ്യപ്രദേശിലെ ഛത്തര്‍പൂരിലാണ് സംഭവം.

    ബസില്‍ കയറി ഗ്രാമത്തിലെത്തിയ ശേഷം മൃതദേഹവുമായി കുടുംബം നടക്കുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി തിങ്കളാഴ്ച ബക്‌സ്വാഹ ഹെല്‍ത്ത് സെന്ററിലേക്ക് കൊണ്ടുപോയതായി കുട്ടിയുടെ കുടുംബം പറഞ്ഞു. തുടര്‍ന്ന് ചൊവ്വാഴ്ച വീട്ടുകാര്‍ കുട്ടിയെ അടുത്തുള്ള ദാമോയിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അന്നുതന്നെ മരിച്ചു.

    മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാന്‍ ആശുപത്രി ജീവനക്കാരോട് ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും അവരില്‍ നിന്ന് അനുകൂലമായ പ്രതികരണം ലഭിച്ചില്ലെന്ന് പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ മന്‍സുഖ് അഹിര്‍വാര്‍ ആരോപിച്ചു. ആശുപത്രി അധികൃതര്‍ ആംബുലന്‍സ് നിഷേധിച്ചതോടെ ടാക്‌സി വിളിക്കാനുള്ള പണം കയ്യില്‍ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

    Also Read-Shocking | ഇലക്ട്രിക്ക് സ്കൂട്ടർ പൊട്ടിത്തെറിച്ചു; വീട് കത്തിനശിച്ചു

    എന്നാല്‍ കുടുംബത്തിന്റെ ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു. കുട്ടിയുടെ വീട്ടുകാര്‍ സമീപിച്ചില്ലെന്നും വാനും റെഡ്‌ക്രോസിന്റെ വാഹനവും ഉണ്ടായിരുന്നതായും ആശുപത്രി അധികൃതര്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണ വിധേയമായി നടപടിയെടുക്കുമെന്നാണ് പ്രാദേശിക ഭരണകൂടം പറയുന്നത്.

    Electrocuted | ഇരുമ്പ് തോട്ടികൊണ്ട് തേങ്ങ പറിക്കാന്‍ ശ്രമിക്കുന്നതിനിടെ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു

    തിരുവനന്തപുരം: ഇരുമ്പ് തോട്ടി കൊണ്ട് തേങ്ങ പറിക്കുന്നതിനിടയില്‍ അച്ഛനും മകനും വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു. വിഴിഞ്ഞം ചൊവ്വര സോമതീരം റിസോര്‍ട്ടിന് സമീപം പുതുവല്‍ പുത്തന്‍ വീട്ടില്‍ അപ്പുകുട്ടന്‍(65), മകന്‍ റെനില്‍ (36) എന്നിവരാണ് മരിച്ചത്. ഇരുമ്പ് തോട്ടി 11 കെവി ലൈനില്‍ കുടുങ്ങിയാണ് അപകടത്തിന് കാരണം.

    Also Read-Suicide| വിവാഹം കഴിഞ്ഞ് 5 മാസം; കുഞ്ഞുങ്ങളുണ്ടാകില്ലെന്ന് ഭയന്ന് ദമ്പതികൾ ആത്മഹത്യ ചെയ്തു

    അപ്പുക്കുട്ടന്‍ തേങ്ങ പറിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് സമീപത്തെ ഇലക്ട്രിക് ലൈനില്‍ പതിക്കുകയായിരുന്നു. അച്ഛനെ രക്ഷിക്കാന്‍ ശ്രമിക്കുന്നനതിനിടെയാണ് മകനും അപകടം സംഭവിച്ചത്. വൈദ്യുതി ആഘാതത്തില്‍ ഇരുവരും തല്‍ക്ഷണം മരണപ്പെട്ടു. വൈദ്യുതി പ്രഹരത്തില്‍ ഇരുവരുടെയും ശരീരം പകുതിയോളം കത്തി കരിഞ്ഞ നിലയിലാണ്.

    ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. കെഎസ്ഇബി അധികൃതര്‍ എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് ഇരുവര്‍ക്കും അടുത്ത് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് എത്താന്‍ സാധിച്ചത്. തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ സ്ഥലത്ത് നിന്ന് ആശുപത്രിയിലേക്ക് മാറ്റും.
    Published by:Jayesh Krishnan
    First published: