ലുധിയാന: പരിക്കേറ്റ ഭാര്യയെ ആശുപത്രിയിൽ എത്തിച്ചത് സൈക്കിളിൽ. പഞ്ചാബിലെ ലുധിയാനയിൽ ആണ് സംഭവം. ഭാരത് നഗറിൽ നിന്ന് 12 കിലോമീറ്റർ ദൂരെയുള്ള കംഗൻവാൾ ആശുപത്രിയിലാണ് ഭാര്യയെ സൈക്കിളിൽ എത്തിച്ചത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മറ്റ് വാഹനങ്ങളൊന്നും കിട്ടാത്തതിനെ തുടർന്നാണ് സൈക്കിളിൽ തന്നെ ആശുപത്രിയിലേക്ക് പോയത്.
അതേസമയം, 12 കിലോമീറ്റർ ദൂരെയുള്ള ആശുപത്രിയിലേക്ക് പോകാൻ ആംബുലൻസുകാരുടെ സഹായം തേടിയെങ്കിലും അവർ 2000 രൂപ ചോദിച്ചതായും ഇയാൾ ആരോപിച്ചു.
You may also like:ഞാൻ ഇന്ത്യയിൽ ആയിരുന്നെങ്കിൽ എന്ന് ആശിക്കുന്നു; കോവിഡ് ലക്ഷണങ്ങളുമായി മലേഷ്യയിലെ ആശുപത്രിയില്‍ പോയ മലയാളി [NEWS]നിരീക്ഷണത്തിലിരിക്കെ ആശുപത്രിക്കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു; പരിശോധനാഫലം വന്നപ്പോൾ നെഗറ്റീവ് [NEWS]വിദേശികളുടെ വിവരം അമൃതാനന്ദമയി മഠം മറച്ചുവെച്ചു; കേസെടുക്കണമെന്ന് ആലപ്പാട് പഞ്ചായത്ത് [NEWS]
"ലോക്ക് ഡൗൺ ആയതിനാൽ ഞങ്ങളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആരും തയ്യാറായില്ല. ആംബുലൻസ് ഡ്രൈവർമാർ 2000 രൂപയാണ് ചോദിച്ചത്. എന്നാൽ, അത് കൊടുക്കാൻ എനിക്ക് നിർവാഹമില്ലായിരുന്നു. അതുകൊണ്ട് എനിക്ക് അവളെ സൈക്കിളിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വന്നു." - പരിക്കേറ്റ സ്ത്രീയുടെ ഭർത്താവായ ദേവ് ദത്ത് റാം പറഞ്ഞു.
ഫാക്ടറിയിൽ ജോലി ചെയ്യുന്ന ഇവർക്ക് മാർച്ച് 20നാണ് ഒരു അപകടത്തിൽ കാലിന് പരിക്കേറ്റത്. അപകടം നടന്നപ്പോൾ തന്നെ ഭാരത് നഗറിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും എന്നാൽ, കാലിന് ചികിത്സ നൽകേണ്ടതിന് പകരം ഡോക്ടർമാർ അവരുടെ നെഞ്ചിന്റെ എക്സ് റേ എടുക്കുകയായിരുന്നെന്നും ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞിരിക്കുകയാണെന്ന് ഡോക്ടർമാർ പറഞ്ഞെന്നും ഇതിനെ തുടർന്നാണ് കംഗൻവാളിലേക്ക് വന്നതെന്നും ഇദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona, Corona in Kerala, Corona News, Corona outbreak, Corona virus, Corona Virus in Kerala, Corona virus outbreak, Corona virus spread, COVID19, Modi, Treasuries in kerala, കൊറോണ, കോവിഡ് 19