• HOME
 • »
 • NEWS
 • »
 • india
 • »
 • Suicide | കാമുകി ആവശ്യപ്പെട്ട ഒരു കോടി രൂപ നൽകാനായില്ല; പ്രണയം തകർന്നതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി

Suicide | കാമുകി ആവശ്യപ്പെട്ട ഒരു കോടി രൂപ നൽകാനായില്ല; പ്രണയം തകർന്നതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി

യുവാവിന്‍റേത് അറിയപ്പെടുന്ന ബിസിനസ് കുടുംബമാണെങ്കിലും യുവതി ആവശ്യപ്പെട്ട വലിയ തുക നൽകാൻ അവർക്ക് കഴിഞ്ഞില്ല...

Naroda_suicide

Naroda_suicide

 • Share this:
  കാനഡയിലേക്ക് കുടിയേറാനുള്ള വിസയ്ക്കായി കാമുകി ആവശ്യപ്പെട്ട ഒരു കോടി രൂപ നൽകാനാകാതെ വന്നതോടെ 31കാരനായ യുവാവ് ആത്മഹത്യ (Suicide) ചെയ്തു. പണം നൽകാത്തതിനെ തുടർന്ന് യുവതി പ്രണയബന്ധത്തിൽ നിന്ന് പിൻമാറി. ഇതിൽ മനംനൊന്താണ് ഗുജറാത്തിലെ (Gujarat) നരോദ സ്വദേശിയായ ലഖൻ മഖിജ ആത്മഹത്യ ചെയ്തത്. സംഭവത്തിൽ മരിച്ചയാളുടെ അമ്മ നരോദ പോലീസ് സ്റ്റേഷനിൽ യുവതിക്കെതിരെ പരാതി നൽകി.

  നാനാ ചിലോദയിലെ കൈലാഷ് റോയൽ ഫ്ലാറ്റിലാണ് മരിച്ച ലഖൻ മഖിജ താമസിച്ചിരുന്നത്. കാമുകി യുവാവിനോട് ഒരു കോടി രൂപ ആവശ്യപ്പെട്ടതായി അമ്മ ജയ മഖിജ നൽകിയ അപേക്ഷയിൽ പറയുന്നു. നരോദയിലെ അറിയപ്പെടുന്ന ബിസിനസ് കുടുംബമാണെങ്കിലും യുവതി ആവശ്യപ്പെട്ട വലിയ തുക നൽകാൻ അവർക്ക് കഴിഞ്ഞില്ല. പണം നൽകുന്ന കാര്യം ലഖൻ വിസമ്മതിച്ചപ്പോൾ കാമുകി പ്രണയത്തിൽനിന്ന് പിൻമാറി. ഇതോടെ ദുഃഖിതനായ ലഖൻ ഫെബ്രുവരി 21 ന് വീട്ടിലെ സ്വീകരണമുറിയിലെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു.

  തന്റെ മകനും കാമുകിയും തമ്മിലുള്ള വാട്ട്‌സ്ആപ്പ് സംഭാഷണത്തിന്റെ തെളിവുകൾ സഹിതം ലഖന്‍റെ പോലീസിന് പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് ഇതുവരെ കേസെടുക്കാൻ തയ്യാറായിട്ടില്ല. തങ്ങൾക്ക് നീതി ലഭ്യമാകുന്നില്ലെന്ന് ലഖന്റെ ഇളയ സഹോദരൻ സന്ദീപ് മഖിജ അഹമ്മദാബാദ് മിറർ ദിനപത്രത്തോട് പറഞ്ഞു. " പരാതി നൽകിയിട്ട് ആറ് ദിവസം കഴിഞ്ഞു, അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് ഞങ്ങളോട് പറയുന്നു. പക്ഷേ ഇതുവരെ ഒരു കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ല".

  പ്രഭാത നടത്തത്തിനിടെ മകനും പെൺകുട്ടിയും തമ്മിൽ പരിചയപ്പെട്ടതെന്നും, പിന്നീട് ഇരുവരും തമ്മിൽ പ്രണയത്തിലാകുകയായിരുന്നുവെന്നും ലഖന്‍റെ അമ്മ ജയ സമർപ്പിച്ച അപേക്ഷയിൽ പറയുന്നു. എന്നാൽ യുവതി തന്‍റെ മകന്‍റെ സമ്പത്ത് കണ്ടാണ് അടുപ്പം സ്ഥാപിച്ചതെന്നാണ് ജയ നൽകിയ പരാതിയിൽ പറയുന്നത്. കാനഡയിലേക്ക് കുടിയേറുന്നതിനുള്ള വിസയ്ക്കായി മകനിൽ നിന്ന് ഒരു കോടി രൂപ യുവതി ആവശ്യപ്പെട്ടു, എന്നാൽ ഇത് നൽകാനുള്ള സാമ്പത്തിക സ്ഥിതി മകന് ഉണ്ടായിരുന്നില്ലെന്നും ജയ പറയുന്നു.

  'എനിക്ക് ആവശ്യമുള്ള പണം പെട്ടെന്ന് നൽകുന്ന നിരവധി പുരുഷന്മാരെ അറിയാമെന്ന് പെൺകുട്ടി ലഖനോട് വാട്സാപ്പ് സന്ദേശത്തിൽ പറഞ്ഞതായി സന്ദീപ് പറയുന്നു. ഒരു കോടി രൂപ വിട്ടുനൽകാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ വിവാഹം കഴിക്കാൻ അവൾ വിസമ്മതിച്ചു. ഇതിന് ശേഷം എന്റെ സഹോദരൻ വിഷാദാവസ്ഥയിലായി എന്നാണ് സന്ദീപ് മിററിനോട് പറഞ്ഞത്.

  ഫെബ്രുവരി 20 നും ഫെബ്രുവരി 21 നും ഇടയ്ക്കുള്ള രാത്രിയിൽ ലഖൻ തന്റെ പിതാവ് രാംബസന്ത് മഖിജയോട് സംഭവങ്ങൾ വിവരിച്ചു. രാവിലെ എഴുന്നേറ്റപ്പോൾ സ്വീകരണമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ ലഖനെയാണ് അമ്മ കണ്ടതെന്ന് സന്ദീപ് പറഞ്ഞു. അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾക്ക് ശേഷം ഞങ്ങൾ പോലീസിനെ ബന്ധപ്പെട്ടു. പരാതി നൽകാനും പ്രാഥമിക അന്വേഷണത്തിനായി കാത്തിരിക്കാനും ഞങ്ങളോട് ആവശ്യപ്പെട്ടു. പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമേ എഫ്‌ഐആർ ഫയൽ ചെയ്യുകയുള്ളൂവെന്ന് പൊലീസ് ഞങ്ങളോട് പറഞ്ഞു.

  Also Read- Leopard Rescued | മൂന്ന് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ 50 അടി ആഴമുള്ള കിണറ്റിൽ വീണ പുള്ളിപ്പുലിയെ രക്ഷപ്പെടുത്തി

  അതേസമയം കേസ് പോലീസ് ഗൗരവത്തോടെയാണ് കാണുന്നത് എന്ന് ഡിസിപി സോൺ-4 രാജേഷ് ഗാധിയ പറഞ്ഞു. മരിച്ചയാളുടെ വാട്ട്‌സ്ആപ്പിലെ തെളിവുകൾ ഇല്ലാതാക്കിയതായി അപേക്ഷകർ അവകാശപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ വീണ്ടെടുക്കാൻ ഞങ്ങൾ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, ആരോപണവിധേയയായ ആൾക്കെതിരെ നടപടി എടുക്കുമെന്നും രാജേഷ് ഗാധിയ വ്യക്തമാക്കി.

  (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
  Published by:Anuraj GR
  First published: