പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് സ്റ്റേഷന് മുന്‍പില്‍ സ്വയം തീകൊളുത്തിയ യുവാവ് മരിച്ചു. ഛത്തിസ്ഗഡിലെ കപൂര്‍ത്തലയിലാണ് സംഭവം. മൂന്ന് ദിവസം മുന്‍പാണ് സ്റ്റേഷനിലെത്തിയ 35കാരന്‍ സ്വയം തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്.
ഗുരുതരമായി പൊള്ളാലേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ച് ചികില്‍സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. സംഭവത്തില്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അടക്കം 11 പേര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുത്തു.
മരണപ്പെട്ട യുവാവിന്റെ ഭാര്യയെ സെക്‌സ് റാക്കറ്റിലെ ഒരു സ്ത്രീ അടക്കമുള്ള അംഗങ്ങള്‍ ഭീഷണിപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് യുവാവ് പരാതി നല്‍കിയത്. ഭാര്യയെ സെക്‌സ് റാക്കറ്റിനൊപ്പം ചേരാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മൂന്ന് മാസം മുന്‍പാണ് ഇയാള്‍ പരാതി നല്‍കിയത്. എന്നാല്‍ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ പോലും പോലീസുകാര്‍ തയാറായില്ല.
ഏപ്രില്‍ 14ന് സ്റ്റേഷനിലെത്തിയ യുവാവ് മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ അമൃത്സറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. യുവാവിന്റെ ശരീരത്തില്‍ 90ശതമാനം ഗുരുതരമായി പൊള്ളലേറ്റിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. യുവാവ് മരിച്ചതിന് പിന്നാലെ സെക്‌സ് റാക്കറ്റിനെതിരെ പോലീസ് നടപടി സ്വീകരിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
മംഗളൂരുവിലെ അഞ്ച് തൊഴിലാളികൾ മരിച്ചു; മത്സ്യസംഭരണ യൂണിറ്റിലെ മാലിന്യസംസ്കരണ ടാങ്കിൽ വീണ്
മംഗളൂരുവിലെ തോക്കൂരില്‍ മത്സ്യസംഭരണ യൂണിറ്റിൽ അപകട൦. യൂണിറ്റിലെ മാലിന്യസംസ്‌കരണ ടാങ്കിലേക്ക് വീണ് അഞ്ച് തൊഴിലാളികൾ മരിച്ചു. ടാങ്കിലേക്ക് വീണ തൊഴിലാളിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ഇവർ മരണപ്പെട്ടത്. അപകടത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണപ്പെട്ട അഞ്ച് പേരും ബംഗാളില്‍ നിന്നുള്ള തൊഴിലാളികളാണ്.
ബജ്‌പെ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്‍പ്പെട്ട തോക്കൂരിലെ ഉല്‍ക എല്‍എല്‍പി യൂണിറ്റില്‍ ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു അപകടം. മാലിന്യ ടാങ്കിലേക്ക് വീണ തൊഴിലാളി ബോധരഹിതനാവുകയായിരുന്നു. ടാങ്കിൽ വീണയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റ് ഏഴ് പേര്‍ കൂടി ടാങ്കിലകപ്പെടുകയായിരുന്നു. ബോധരഹിതരായ ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു.
ചികിത്സയിലിരിക്കെയാണ് എല്ലാവരും മരണപ്പെട്ടത്. പരിക്കേറ്റവര്‍ അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. തൊഴിലാളികളുടെ മരണത്തിന്റെ കാരണം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ടാങ്കിനുള്ളിലെ വിഷവാതകം ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. മരണപ്പെട്ടവരുടെ വായില്‍ നിന്നും മൂക്കില്‍ നിന്നും മത്സ്യത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചതായും തൊഴിലാളികളെ ചികിത്സിച്ച ഡോക്ടർമാർ വ്യക്തമാക്കി.
നൂറോളം തൊഴിലാളികള്‍ ജോലി ചെയ്യുന്ന യൂണിറ്റില്‍ ആര്‍ക്കും സുരക്ഷാവസ്ത്രങ്ങളോ ഉപകരണങ്ങളോ നല്‍കിയിരുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് യൂണിറ്റ് അധികൃതര്‍ക്കെതിരെ പോലീസ് കേസെടുത്തു. പോലീസ് നടപടിയെ തുടര്‍ന്ന് യൂണിറ്റ് അടച്ചുപൂട്ടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Husband, Police station, Suicide