• HOME
  • »
  • NEWS
  • »
  • india
  • »
  • Suicide | സഹോദരങ്ങളുടെ വിവാഹം കഴിഞ്ഞു; സ്വന്തം വിവാഹം നടക്കുന്നില്ല; യുവാവ് ജീവനൊടുക്കി

Suicide | സഹോദരങ്ങളുടെ വിവാഹം കഴിഞ്ഞു; സ്വന്തം വിവാഹം നടക്കുന്നില്ല; യുവാവ് ജീവനൊടുക്കി

തന്റെ വിവാഹം മാത്രം നീണ്ടുപോകുന്നതിൽ ഇയാൾ അസ്വസ്ഥനായിരുന്നു.

  • Share this:
    വിവാഹം നടക്കാത്തതിൽ മനംനൊന്ത് മൈസൂരിൽ യുവാവ് ആത്മഹത്യ ചെയ്തു. ചാമരാജനഗർ ജില്ലയിലെ ഹാനൂർ സ്വദേശിയായ വിനോദ് (34) ആണ് ജീവനൊടുക്കിയത്. ബെംഗളൂരുവിലെ ഒരു ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന ഇയാൾ വിഷം കഴിച്ചാണ് ജീവനൊടുക്കിയത്.

    ഇയാളുടെ എല്ലാ സഹോദരങ്ങളുടെയും വിവാഹം കഴിഞ്ഞിരുന്നു. വിനോദിന്റെ വിവാഹം കഴിഞ്ഞിരുന്നില്ല. തന്റെ വിവാഹം മാത്രം നീണ്ടുപോകുന്നതിൽ ഇയാൾ അസ്വസ്ഥനായിരുന്നു. ഇതേ തുടർന്ന് ഇയാൾ മദ്യപാനിയായി മാറുകയും ചെയ്തിരുന്നു. സംഭവത്തിൽ ഹാനൂർ പോലീസ് കേസ് എടുത്തു.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

    Also read- Naveen Shekharappa | യുക്രെയ്നിൽ കൊല്ലപ്പെട്ട നവീന്റെ മൃതദേഹം നാട്ടിലെത്തിച്ചു; ഏറ്റുവാങ്ങി കർണാടക മുഖ്യമന്ത്രി

    Suicide| മൊബൈലിൽ ഗെയിം കളിച്ചതിന് മാതാവ് ശാസിച്ചു; പതിനൊന്നുകാരി ജീവനൊടുക്കി

    കാസർഗോഡ്: മൊബൈലിൽ ഗെയിം കളിച്ചതിന് മാതാവ് ശാസിച്ചതിന് പിന്നാലെ മനംനൊന്ത് പതിനൊന്നുകാരി ആത്മഹത്യ (Suicide) ചെയ്തു. കാസർഗോഡ് (kasargod) മേൽപറമ്പ്  കടാങ്കോട് സ്വദേശി അബ്ദുൽ റഹ്മാൻ- ഷാഹിന ദമ്പതികളുടെ മകൾ ഫാത്തിമ അംനയാണ് മരിച്ചത്.

    കുട്ടി മൊബൈൽ ഗെയിം കളിക്കുന്നത് കണ്ട മാതാവ് പഠിക്കാൻ പറഞ്ഞ് ശാസിച്ചിരുന്നു. പിന്നെയും മൊബൈൽ ഉപയോഗിക്കുന്ന കണ്ടതോടെ മൊബൈൽ പിടിച്ചു വാങ്ങുകയായിരുന്നു. ഇതിൽ പിണങ്ങിയ വിദ്യാർഥിനി ചൂരിദാർ ഷാൾ ഉപയോഗിച്ച് ജനൽ കമ്പിയിൽ ചുറ്റി തൂങ്ങുകയായിരുന്നു.

    ഉടൻ തന്നെ കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. ചന്ദ്രഗിരി ഗവ. ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് ഫാത്തിമ അംന. സംഭവത്തില്‍ മേൽപറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാസങ്ങൾക്ക് മുമ്പ് മറ്റൊരു വിദ്യാർത്ഥിനിയും ആത്മഹത്യ ചെയ്തിരുന്നു.
    Published by:Naveen
    First published: