• HOME
  • »
  • NEWS
  • »
  • india
  • »
  • Death | ഇ ബൈക്ക് ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു; അച്ഛനും മകളും മരിച്ചു

Death | ഇ ബൈക്ക് ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു; അച്ഛനും മകളും മരിച്ചു

ബൈക്ക് പൊട്ടിത്തെറിച്ചുണ്ടായ പുക ശ്വസിച്ചാണ് അച്ഛനും മകളും മരിച്ചത്.

  • Last Updated :
  • Share this:
    ചെന്നൈ: പുതിയതായി വാങ്ങിയ ഇ ബൈക്ക്  (E bike) പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ചു. തമിഴ്നാട്ടിലെ വെല്ലൂരിലാണ് അപകടം നടന്നത്. ദുരൈവര്‍മ (49), മകള്‍ മോഹന പ്രീതി (13) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

    ഈ അടുത്ത ദിവസമാണ് ഇവര്‍ ഇ ബൈക്ക് വാങ്ങിയത്. ബൈക്ക് വീട്ടില്‍ ചാര്‍ജ് ചെയ്യാനിട്ട് ഇവര്‍ ഉറങ്ങുന്നതിനിടെയാണ്  പൊട്ടിത്തെറി നടന്നത്. ബൈക്ക് പൊട്ടിത്തെറിച്ചുണ്ടായ പുക ശ്വസിച്ചാണ് അച്ഛനും മകളും മരിച്ചത്.

    രാവിലെ വീട്ടില്‍ തീ കണ്ട നാട്ടുകാര്‍ വിവരം പൊലീനിയെ അറിയിച്ചു. ഇ ബൈക്കിലെ തീ തൊട്ടടുത്ത പെട്രോള്‍ ബൈക്കിലേക്കും പടരുന്ന സാഹചര്യമായതിനാല്‍ നാട്ടുകാര്‍ക്ക് അണയ്ക്കാനായില്ല തുടര്‍ന്ന് അഗ്‌നിരക്ഷാ സേന എത്തിയാണ് തീയണച്ചത്. ദുരൈവര്‍മയും രണ്ട് മക്കളുമാണ് വീട്ടില്‍ താമസം. മകന്‍ രാത്രി ഭക്ഷണം കഴിഞ്ഞതിന് ശേഷം  ബന്ധുവിന്റെ വീട്ടിലേക്കു പോയിരുന്നു.  ദുരൈവര്‍മയുടെ ഭാര്യ 2013 ലാണ് മരിച്ചത്.

    Teacher arrested| പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ വിവാഹം ചെയ്ത 26കാരിയായ അധ്യാപിക പിടിയിൽ

    പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ (Student) വിവാഹം ചെയ്ത സംഭവത്തിൽ 26കാരിയായ അധ്യാപിക (Teacher) പിടിയിൽ. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലാണ് (Tiruchirappalli) സംഭവം. മാർച്ച് അഞ്ചിന് സ്കൂളിലേക്ക് പോയ വിദ്യാർഥി വീട്ടിൽ തിരിച്ചെത്താതിരുന്നതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

    തുറയൂർ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കുട്ടിയെ കാണാതായ അതേ ദിവസം മുതൽ സ്കൂളിലെ അധ്യാപികയേയും കാണാതായതായി വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിവാഹ വിവരം പുറത്തറിയുന്നത്. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ അധ്യാപികക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.

    സ്വകാര്യ സ്കൂളിലെ അധ്യാപികയാണ് അറസ്റ്റിലായത്. 11ാം ക്ലാസ് വിദ്യാർഥിയെയാണ് ഇവർ വിവാഹം ചെയ്തത്. മാർച്ച് 11നാണ് കുട്ടിയെ കാണാനില്ലെന്ന് കാട്ടി രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയത്.

    രണ്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ അമ്മാവൻ അറസ്റ്റിൽ

    കർണാടകയിലെ അത്തിബെലെയിൽ രണ്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അമ്മാവന്‍ അറസ്റ്റിൽ. വീട്ടിലേക്ക് സാധനം വാങ്ങാന്‍ പെൺകുട്ടിയുടെ കൂടെ കാറിൽ പോകുമ്പോഴാണ് അതിക്രമമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. ബലാത്സംഗത്തിനിടെ നിലവിളിച്ച പെൺകുട്ടിയെ ഇയാൾ മർദ്ദിച്ചതാണ് മരണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.

    അന്വേഷണത്തിന്‍റെ തുടക്കത്തിൽ കാർ യാത്രക്കിടെ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോൾ മുൻ സീറ്റിലിരുന്ന പെൺകുട്ടി വീഴുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതാണ് മരണത്തിനിടയാക്കിയതെന്നാണ് ആദ്യം പ്രതി പൊലീസിന് മൊഴി നൽകിയത്. എന്നാൽ ഈ വാദത്തിൽ സംശയം തോന്നിയ പൊലീസുകാർ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. പോസ്റ്റ്മാർട്ടത്തിൽ ലൈംഗികാതിക്രമത്തെ തുടർന്നാണ് പെൺകുട്ടി മരിച്ചതെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

    കൂടുതൽ ചോദ്യം ചെയ്യലിനിടെ 31 കാരനായ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. അബോധവസ്ഥയിലായ പെൺകുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും യാത്രാമധ്യേ പെൺകുട്ടി മരിക്കുകയായിരുന്നെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

    ട്രക്ക് ഡ്രൈവറായ പ്രതിയുടെ വീട്ടിൽ മാർച്ച് 20നായിരുന്നു കുട്ടിയും കുടുംബവും എത്തിയത്. ചിക്കൻ വാങ്ങാനായി പെൺകുഞ്ഞിനെയും കൂട്ടി ഇയാൾ കാറിൽ‌ പുറത്തേക്ക് പോവുകയായിരുന്നു. പിന്നാലെ കാറിൽ വെച്ച് കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിക്കാൻ ഇയാൾ ശ്രമിച്ചു. കുഞ്ഞ് കരഞ്ഞതോടെ ഇയാൾ‌ മർദിച്ചു. ഇതോടെ കുഞ്ഞ് അബോധാവസ്ഥയിലായി. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചുവെങ്കിലും യാത്രാമധ്യേ വെച്ച് കുഞ്ഞ് മരിച്ചു.
    Published by:Jayashankar AV
    First published: