• HOME
  • »
  • NEWS
  • »
  • india
  • »
  • Mukesh Ambani | മുകേഷ് അംബാനിയെ അപായപ്പെടുത്തുമെന്ന് ഭീഷണി; അന്വേഷണം പുരോഗമിക്കുന്നു

Mukesh Ambani | മുകേഷ് അംബാനിയെ അപായപ്പെടുത്തുമെന്ന് ഭീഷണി; അന്വേഷണം പുരോഗമിക്കുന്നു

മുംബൈയിലെ ബൊരിവാലിയിൽനിന്നാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്

  • Share this:
മുംബൈ: മുംബൈ: മുകേഷ് അംബാനിയെയും കുടുംബത്തെയും അപായപ്പെടുത്തുമെന്ന ഭീഷണി ഫോൺ കോൾ ലഭിച്ച സംഭവത്തിൽ പൊലീസ് പിടിയിലായത് 56 കാരൻ. വിഷ്ണു ഭൗമിക് എന്നയാളെയാണ് മുംബൈയിലെ ദഹിസർ സബർബിൽ നിന്നും പൊലീസ് പിടികൂടിയത്. ഇയാളെ ഡിബി മാർഗ് പൊലീസ് സ്റ്റേഷനിൽ കൂടുതൽ ചോദ്യം ചെയ്യലിനായി എത്തിച്ചിരിക്കുകയാണ്.

ഇന്ന് രാവിലെ 10.30 മുതലാണ് റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ ഭീഷണി കോൾ എത്തിയത്. എട്ട് കോളുകളാണ് വന്നത്.  വിളിച്ച ആൾ മുകേഷ് അംബാനിയെയും കുടുംബത്തെയും അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയത്. ആശുപത്രിയിലെ പതാക ഉയർത്തൽ ചടങ്ങ് കഴിഞ്ഞതിന് പിന്നാലെയാണ് കോളുകൾ വന്നതെന്ന് പ്രസ്താവനയിൽ ആശുപത്രി സിഇഒ ഡോ. തരംഗ് ജിയാൻചന്ദാനി പറയുന്നു.

താൻ ഒരു തീവ്രവാദിയാണെന്നും, മുകേഷ് അംബാനിയെയും കുടുംബത്തെയും കാണിച്ചുകൊടുക്കുമെന്നും വിളിച്ചയാൾ പറഞ്ഞു. മുകേഷ് അംബാനി മുംബൈയിലെ ഭീകരവിരുദ്ധസേനയെയും എൻഐഎയെയും ദുരുപയോഗം ചെയ്യുകയാണെന്നും വിളിച്ചയാൾ പറഞ്ഞു. അതുകൊണ്ടുതന്നെ ഭീകരവിരുദ്ധസേനയെയും എൻഐഎയെയും താൻ കാണിച്ചുകൊടുക്കാമെന്നും വിളിച്ചയാൾ പറഞ്ഞു.

ഭീഷണി ഫോൺ സന്ദേശം എത്തിയതോടെ മുകേഷ് അംബാനിയ്ക്കും കുടുംബത്തിനുമുള്ള സുരക്ഷ വർദ്ധിപ്പിക്കുമെന്ന് മുംബൈ പൊലീസിലെ ഉന്നതൻ സിഎൻഎൻ ന്യൂസ് 18നോട് പറഞ്ഞു. ഇതിന്‍റെ ഭാഗമായി അംബാനിയുടെ വസതിയായ ആന്‍റിലിയയുടെ സുരക്ഷ വർദ്ധിപ്പിക്കാൻ നടപടി തുടങ്ങിയതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

Also Read- Mukesh Ambani | മുകേഷ് അംബാനിയെയും കുടുംബത്തെയും അപായപ്പെടുത്തുമെന്ന് അജ്ഞാതന്റെ ഫോൺ

ഇന്ന് ഉച്ചയ്ക്ക് മുമ്പാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെയും കുടുംബത്തെയും അപായപ്പെടുത്തുമെന്ന് അവകാശപ്പെട്ട് അജ്ഞാതന്‍റെ ഫോൺ വിളി എത്തിയത്. മുംബൈയിലെ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലാണ് ഫോൺ വിളി എത്തിയത്. ഇതുസംബന്ധിച്ച് ഡിബി മാർഗ് പൊലീസ് സ്റ്റേഷനിൽ ആശുപത്രി അധികൃതർ പരാതി നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്യും. ഫോൺ വിളിയെക്കുറിച്ച് അന്വേഷണം ഊർജിതമായി നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Published by:Anuraj GR
First published: