• HOME
  • »
  • NEWS
  • »
  • india
  • »
  • സെൽഫി എടുക്കാൻ കഴുത്തിലിട്ട പാമ്പിന്റെ കടിയേറ്റ് യുവാവ് മരിച്ചു

സെൽഫി എടുക്കാൻ കഴുത്തിലിട്ട പാമ്പിന്റെ കടിയേറ്റ് യുവാവ് മരിച്ചു

വഴിയിൽ ഇരിക്കുകയായിരുന്ന പാമ്പാട്ടിയിൽ നിന്ന് പാമ്പിനെ എടുത്ത് കഴുത്തിലിട്ട് സെൽഫി എടുക്കുന്നതിനിടെ കടിയേൽക്കുകയായിരുന്നു.

  • Share this:

    നെല്ലൂർ: പാമ്പിനെ കഴുത്തിലിട്ട് സെൽഫി എടുക്കുന്നതിനിടെ പാമ്പുകടിയേറ്റ് യുവാവ് മരിച്ചു. പൊട്ടിശ്രീരാമുലു നെല്ലൂർ ജില്ലയിലെ കണ്ടുകൂർ പട്ടണത്തിലാണ് സംഭവം നടന്നത്. ടൗണിൽ ജ്യൂസ് കട നടത്തുന്ന മണികണ്ഠ റെഡ്ഡി (32) എന്നയാളാണ് പാമ്പുകടിയേറ്റ് മരിച്ചത്. വഴിയിൽ ഇരിക്കുകയായിരുന്ന പാമ്പാട്ടിയിൽ നിന്ന് പാമ്പിനെ എടുത്ത് കഴുത്തിലിട്ട് സെൽഫി എടുക്കുന്നതിനിടെ കടിയേൽക്കുകയായിരുന്നു.

    Also Read-അരിവാളുമായി സ്കൂളിലെത്തിയ ചേട്ടൻ അധ്യാപകനായ അനിയനെ വെട്ടി; രക്ഷിക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾക്കും പരിക്ക്

    കഴുത്തിൽ നിന്ന് പാമ്പിനെ എടുത്ത് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം നടന്നത്. പാമ്പുകടിയേറ്റയുടനെ മണികണ്ഠനെ ഓംഗോളിലെ സർക്കാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ബുധനാഴ്ച പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

    പാമ്പുകടിയേറ്റെന്ന് മണികണ്ഠൻ പാമ്പാട്ടിയോട് പറഞ്ഞപ്പോൾ ഒരു ദിവസം മുമ്പ് തന്നെ അതിന്റെ പല്ലുകൾ നീക്കം ചെയ്തെന്നാണ് മറുപടി നൽകിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

    Published by:Jayesh Krishnan
    First published: