• HOME
  • »
  • NEWS
  • »
  • india
  • »
  • മൂർഖനെ കഴുത്തിലിട്ട യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു

മൂർഖനെ കഴുത്തിലിട്ട യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു

  • Last Updated :
  • Share this:
    ഹൈദരാബാദ്: മൂര്‍ഖന്‍ പാമ്പിനൊപ്പം സാഹസം കാട്ടിയ യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു. ഇരുപത്തിനാലുകാരനായ ജഗദീശാണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് പാമ്പാട്ടി രാമയ്യയ്‌ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. ആന്ധ്രാപ്രദേശ് നെല്ലൂരിലെ മംഗലംപാടിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

    കഴിഞ്ഞ ദിവസമാണ് നെല്ലൂരിൽ ദാരുണ സംഭവം അരങ്ങേറിയത്. മൂര്‍ഖനുമായെത്തിയ രാമയ്യ എന്ന പാമ്പാട്ടി പ്രകടനം നടത്തുന്നതിനിടെയാണ് ജഗദീശ് സുഹൃത്തുക്കളുമായി അവിടെയെത്തിയത്. രാമയ്യ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് ജഗദീശ് പാമ്പിനെ കഴുത്തില്‍ ഇട്ടതെന്ന് ദൃക്സാക്ഷികൾ‌ പൊലീസിന് മൊഴി നൽകി.

    വനിതാ ഫാഷന്‍ ഡിസൈനറും സഹായിയും കൊല്ലപ്പെട്ട നിലയില്‍

    ഇതിനിടെ പാമ്പ് ഇയാളെ കടിക്കുകയായിരുന്നു. ജഗദീശ് പാമ്പിനെ കഴുത്തില്‍ ചുറ്റുന്നതിന്റെ വീഡിയോ സുഹൃത്തുക്കള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഈ വീഡിയോയില്‍ ജഗദീശ് ആദ്യം പാമ്പിനെ കൈയില്‍ പിടിക്കുന്നതും അടുത്തു നില്‍ക്കുന്നവരുടെ നേരെ ഭയപ്പെടുത്താനായി ചെല്ലുന്നതും കാണാം. പിന്നീട് രാമയ്യ പാമ്പിനെ കഴുത്തിലിടാന്‍ ജഗദീശിനെ നിര്‍ബന്ധിക്കുന്നതും കാണാമെന്ന് പൊലീസ് സ്ഥിരീകരിച്ചു

    ആഴ്ചകള്‍ക്ക് മുമ്പ് പാമ്പിന്റെ വിഷം നീക്കിയിരുന്നതാണെന്നും വിഷമില്ലെന്ന ധാരണയിലാണ് കഴുത്തിലിടാന്‍ നിര്‍ബന്ധിച്ചതെന്നും രാമയ്യ പൊലസീന് മൊഴി നൽകി. അതേസമയം രാമയ്യ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
    രാമയ്യയ്‌ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതായും പൊലീസ് കൂട്ടിച്ചേർത്തു.
    First published: