• HOME
 • »
 • NEWS
 • »
 • india
 • »
 • YouTube ആശ്രയിച്ച് രണ്ട് ബി.ഫാം വിദ്യാർഥികള്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി; 28 കാരൻ രക്തം വാർന്ന് മരിച്ചു

YouTube ആശ്രയിച്ച് രണ്ട് ബി.ഫാം വിദ്യാർഥികള്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി; 28 കാരൻ രക്തം വാർന്ന് മരിച്ചു

സ്വകാര്യ ലോഡ്ജ് മുറിയിൽ ആവശ്യമായ മെഡിക്കൽ സജ്ജീകരണങ്ങളോ യോഗ്യതയുള്ള ഡോക്ടറുടെ മേൽനോട്ടമോ ഇല്ലാതെയാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്.

 • Share this:
  വിജയവാഡ: യൂട്യൂബ് വീഡിയോയുടെ (YouTube) സഹായത്തോടെ രണ്ട് ഫാർമസി വിദ്യാർഥികൾ (B Pharma students) ലിംഗമാറ്റ ശസ്ത്രക്രിയ (sex reassignment surgery) നടത്താൻ ശ്രമിച്ചതിനെ തുടർന്ന് യുവാവ് രക്തം വാർന്ന് മരിച്ചു. സ്വകാര്യ ലോഡ്ജ് മുറിയിൽ ആവശ്യമായ മെഡിക്കൽ സജ്ജീകരണങ്ങളോ യോഗ്യതയുള്ള ഡോക്ടറുടെ മേൽനോട്ടമോ ഇല്ലാതെയാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതെന്നാണ് വിവരം. വ്യാഴാഴ്ച നെല്ലൂർ ടൗണിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തിൽ നെല്ലൂരിലെ സ്വകാര്യ കോളജിൽ ഫാർമസി ബിരുദധാരികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

  സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ- ശസ്ത്രക്രിയയ്ക്കിടെ അമിത രക്തസ്രാവം ഉണ്ടായത് തൽക്ഷണ മരണത്തിലേക്ക് നയിക്കുകയായിരുന്നു. കൂടാതെ, ശസ്ത്രക്രിയ നടത്തിയ മുറി വൃത്തിഹീനമായിരുന്നു. വിദ്യാർഥികൾക്ക് ശസ്ത്രക്രിയാ വൈദഗ്ധ്യമുണ്ടായിരുന്നില്ല. അവരുടെ ഏക വഴികാട്ടി യൂട്യൂബ് ആയിരുന്നു. പ്രകാശം ജില്ലയിലെ ശ്രീകാന്ത് (28) ആണ് മരിച്ചത്.

  Also Read- Firing | സിനിമാ നിര്‍മാതാവിനെ വീടൊഴിപ്പിക്കാന്‍ വെടിവയ്പും ഗുണ്ടാ ആക്രമണവും; രണ്ടു പേര്‍ അറസ്റ്റില്‍

  ചെറുപ്പത്തിൽ ഹൈദരാബാദിലേക്ക് താമസം മാറിയ യുവാവ് അവിടെ ദിവസക്കൂലിക്ക് ജോലി ചെയ്തു വരികയായിരുന്നു. 2019 ൽ തന്റെ അമ്മാവന്റെ മകളെ വിവാഹം കഴിച്ചു. ഒരു വർഷത്തിനുള്ളിൽ അവർ വേർപിരിഞ്ഞു. 2020ൽ അദ്ദേഹം വിവാഹമോചനം നേടി. ലിംഗപരമായ പ്രശ്നങ്ങൾ കാരണമാണ് യുവാവ് ഭാര്യയെ വിവാഹമോചനം ചെയ്തതെന്നാണ് സംശയം. പിന്നീട് പ്രകാശം ജില്ലയിലേക്ക് മാറിയ ഇയാൾ വിശാഖപട്ടണത്ത് നിന്നുള്ള ട്രാൻസ്‌ജെൻഡറുമായി സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ടു.

  ഇതിനിടെ മസ്താൻ, ജീവ എന്നീ രണ്ട് വിദ്യാർഥികളുമായും സമ്പർക്കം പുലർത്തി. ഇവർ നാലുപേരും വാട്‌സ്ആപ്പിൽ സ്ഥിരമായി ചാറ്റ് ചെയ്യാറുണ്ടായിരുന്നു. മുംബൈയിൽ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തണമെന്ന് യുവാവ് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ, ശസ്ത്രക്രിയയെക്കുറിച്ച് തങ്ങൾക്കറിയാമെന്നും താങ്ങാനാവുന്ന ചെലവിൽ അത് ചെയ്യാമെന്നും മസ്താനും ജീവയും പറഞ്ഞു. മുംബൈയിലെ ഒരു ഡോക്ടറുടെ അടുത്തേക്ക് പോകുന്നത് ചെലവേറിയ കാര്യമാണെന്ന് വിദ്യാർഥികൾ യുവാവിനെ ധരിപ്പിച്ചു.

  Also Read-POCSO കേസില്‍ ഒളിവില്‍ പോയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രണ്ടു വര്‍ഷത്തിന് ശേഷം ഹൈദരാബാദില്‍ പിടിയില്‍

  നെല്ലൂർ നഗരത്തിലെ ഗാന്ധി ബൊമ്മ സെന്ററിലെ ലോഡ്ജ് മുറിയിൽ ശസ്ത്രക്രിയ നടത്താൻ ഇരുവരും പദ്ധതിയിട്ടു. തുടർന്ന് ഫെബ്രുവരി 23ന് ഒരു ഹോട്ടലിൽ മുറി വാടകയ്‌ക്കെടുത്തു. ഫെബ്രുവരി 24നാണ് സർജറി നടത്തിയത്. രക്തസ്രാവവും മരുന്നുകളുടെ അമിതമായ ഉപയോഗവുമാണ് മരണകാരണം. മരിച്ചതായി അറിഞ്ഞതോടെ വിദ്യാർഥികൾ രക്ഷപ്പെട്ടു. ഹോട്ടൽ ജീവനക്കാർ മുറിയിൽ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

  English Summary: A man died after two B pharma students in Andhra Pradesh’s Nellore attempted sex reassignment surgery on him by watching a YouTube tutorial. The botched procedure was undertaken at a private lodge by two B Pharma students on Thursday.The deceased was identified as Srikanth, 28, a native of Prakasam district who used to do menial jobs in Hyderabad.
  Published by:Rajesh V
  First published: