ഫരീദാബാദ്: ചെറുപ്പക്കാർ പോലും ഹാർട്ട് അറ്റാക്ക് ബാധിച്ച് മരിക്കുന്ന സംഭവങ്ങൾ കൂടി വരുന്ന കാലമാണിത്. ഇക്കാലത്ത് ഹാർട്ട് അറ്റാക്ക് മൂലം മരിക്കുന്ന അഞ്ചിലൊന്ന് പേരും 40 വയസിൽ താഴെയുള്ളവരാണ്. ഇപ്പോഴിതാ, ഹരിയാനയിലെ ഫരീദാബാദിൽ മെഡിക്കൽ സ്റ്റോറിൽ മരുന്ന് വാങ്ങാനായി നിൽക്കുന്നയാൾ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്ന ദൃശ്യം പുറത്തുവന്നിരിക്കുന്നു. ഇയാൾ ഒആർഎസ് വാങ്ങാനായാണ് കടയിലെത്തിയത്.
കടയിൽ എത്തിയ ആൾ കടയുടമയോട് മരുന്ന് ആവസ്യപ്പെടുന്നു. ഉടമ മരുന്ന് എടുക്കാൻ തിരിയുമ്പോഴാണ് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബോധരഹിതനായി കുഴഞ്ഞു വീണത്. ഇയാളെ പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും കടയുടമ പരാജയപ്പെടുന്നു. നാല് മിനിട്ട് ദൈർഘ്യമുള്ള സിസിടിവി ദൃശ്യമാണ് പുറത്തുവന്നത്. വൈകാതെ അയാളുടെ മരണം സംഭവിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പ്രകാരം ജനുവരി നാലിനാണ് സംഭവം.
വാർത്താ റിപ്പോർട്ടുകൾ പ്രകാരം, 23 വയസ്സുള്ള സഞ്ജയ് എന്നയാൾ ഉത്തർപ്രദേശിലെ ഇറ്റാവ സ്വദേശിയാണ്. ടെൻഷനോടെ കടയിലെത്തിയ സജ്ജയ് മരുന്ന് കടയിൽ നിന്ന് ഒആർഎസ് ആവശ്യപ്പെട്ടു. അതിനിടെയാണ് ഇയാൾ കുഴഞ്ഞുവീഴുന്നത്. ഇയാൾക്ക് കുറച്ചുദിവസമായി വയറിളക്കം ഉണ്ടായിരുന്നതായാണ് ഒപ്പം താമസിച്ചിരുന്നവർ പറയുന്നത്. സജ്ജയിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഇയാൾ ഫരീദാബാദിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.