HOME » NEWS » India » MAN DIES AFTER POWER BANK LIKE DEVICE EXPLODE

പവർ ബാങ്ക് പോലുള്ള ഉപകരണം പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം

പവർ ബാങ്ക് തന്നെയാണോ അതോ മറ്റെതെങ്കിലും തരത്തിലുള്ള ഇലക്ട്രിക് ഉപകരണമായിരുന്നോ അത് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

News18 Malayalam | news18-malayalam
Updated: June 6, 2021, 8:51 AM IST
പവർ ബാങ്ക് പോലുള്ള ഉപകരണം പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം
പ്രതീകാത്മക ചിത്രം
  • Share this:
ഭോപ്പാൽ: റോഡിൽ നിന്ന് ലഭിച്ച ഉപകരണം വഴി മൊബൈൽ ചാർജ് ചെയ്യാൻ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. മധ്യപ്രദേശ് ഉമറിയ ജില്ലാ സ്വദേശിയായ റാം സാഹിൽ പൽ (28) ആണ് പവർ ബാങ്കെന്ന് സംശയിക്കുന്ന ഇലക്ട്രോണിക് ഉപകരണം പൊട്ടിത്തെറിച്ച് മരിച്ചത്. ചപ്രോഡ് ഗ്രാമത്തിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം എന്നാണ് പൊലീസ് പറയുന്നത്. മൻപുർ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള തന്‍റെ ഫാമിലേക്ക് പോകുന്ന വഴിയാണ് മൊബൈൽ ചാർജ് ചെയ്യാൻ ഉപയോഗിക്കുന്ന പവർ ബാങ്ക് പോലുള്ള ഒരു ഉപകരണം റോഡിൽ നിന്നും യുവാവിന് ലഭിക്കുന്നത്.

ഫാമിൽ നിന്നും തിരികെ മടങ്ങിയെത്തിയ ഇയാൾ അയൽവാസിയുടെ വീട്ടിൽ വച്ചാണ് റോഡിൽ നിന്നും ലഭിച്ച 'പവർ ബാങ്ക്' വഴി മൊബൈൽ ചാർജ് ചെയ്യാൻ ശ്രമിച്ചത്. ഉപകരണം പൊട്ടിത്തെറിച്ച് സംഭവസ്ഥലത്തു വച്ചു തന്നെ റാം മരിച്ചു എന്നാണ് പൊലീസ് സബ് ഡിവിഷണൽ ഓഫീസർ ഭാരതി ജാട്ട് അറിയിച്ചത്. ‌‌

പവർ ബാങ്ക് തന്നെയാണോ അതോ മറ്റെതെങ്കിലും തരത്തിലുള്ള ഇലക്ട്രിക് ഉപകരണമായിരുന്നോ അത് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി ഫോറൻസിക് സയൻസ് ലാബിന്‍റെ സഹായം തേടിയിട്ടുണ്ട്. ഇതുവരെയുള്ള അന്വേഷണത്തിൽ അതൊരു സ്ഫോടക വസ്തുവല്ലെന്ന് വ്യക്തമായിട്ടുണ്ടെന്നും ഭാരതി ജാട്ട് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.



സമാനമായ മറ്റൊരു സംഭവത്തിൽ രണ്ട് മാസങ്ങൾക്ക് മുമ്പ് യുപിയിൽ 12കാരൻ മരിച്ചിരുന്നു. മൊബൈൽ ഫോൺ ബാറ്ററി പൊട്ടിത്തെറിച്ച് മുഖം തകർന്നായിരുന്നു മരണം. യു പിയിലെ മിർസാപൂർ ജില്ലയിലെ ഹാലിയയിലെ മാത്വർ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. 'ജാദൂ' ചാർജർ ഉപയോഗിച്ച് ബാറ്ററി ചാർജ് ചെയ്ത ശേഷം ചാർജ് കയറിയോ എന്ന് പരിശോധിക്കുന്നതിനിടെയായിരുന്നു ദാരുണ സംഭവമുണ്ടായത്. ബാറ്ററി പൊട്ടിത്തെറിച്ച് ആറാം ക്ലാസുകാരനായ മോനുവാണ് കൊല്ലപ്പെട്ടത്.

'ജാദൂ' ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്യാൻ വെച്ച് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ബാറ്ററിയിൽ ചാർജ് കയറിയോ എന്ന് പരിശോധിക്കാനായി കുട്ടി ബാറ്ററി എടുത്ത് നക്കി നോക്കിയിരുന്നു.  ഉടൻ തന്നെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ട് കുടുംബാംഗങ്ങൾ ഓടി മുറിയിലെത്തിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന കുട്ടിയെ ആണ് കണ്ടത്. ഉടൻ തന്നെ അടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.
Published by: Asha Sulfiker
First published: June 6, 2021, 8:51 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories