• HOME
  • »
  • NEWS
  • »
  • india
  • »
  • Death | 61കാരൻ ഹോട്ടൽ മുറിയിൽ മരിച്ചു; സംഭവം പങ്കാളിയുമായി ബന്ധപ്പെടുന്നതിനിടെ

Death | 61കാരൻ ഹോട്ടൽ മുറിയിൽ മരിച്ചു; സംഭവം പങ്കാളിയുമായി ബന്ധപ്പെടുന്നതിനിടെ

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഇയാൾ 40കാരിയായ യുവതിയുമൊത്താണ് ഹോട്ടലിൽ മുറിയെടുത്തത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    പങ്കാളിയുമായി ബന്ധപ്പെടുന്നതിനിടെ 61കാരൻ ഹോട്ടൽ മുറിയിൽ മരിച്ചു (61-year-old man passed away). തിങ്കളാഴ്ച രാവിലെ മുംബൈയിലെ ഹോട്ടലിൽ പങ്കാളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ ഇയാൾ ബോധരഹിതനാവുകയായിരുന്നു. പിന്നീട് ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ചതായി ഉറപ്പിച്ചുവെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മരണകാരണം അറിവായിട്ടില്ല.

    ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച്, മരിച്ചയാൾ തന്റെ കാമുകിയാണെന്ന് അവകാശപ്പെടുന്ന 40 കാരിയായ സ്ത്രീയുമായി മുംബൈയിലെ സബർബൻ കുർളയിലെ ഹോട്ടലിൽ രാവിലെ 10 മണിയോടെ ചെക്ക് ഇൻ ചെയ്‌തു. കുറച്ച് സമയത്തിന് ശേഷം, യുവതി ഹോട്ടലിലെ റിസപ്ഷനുമായി ബന്ധപ്പെടുകയും പങ്കാളി അബോധാവസ്ഥയിൽ കുഴഞ്ഞു വീണുവെന്നും പ്രതികരിക്കുന്നില്ലെന്നും അറിയിച്ചു.

    ഹോട്ടൽ ജീവനക്കാർ ഉടൻ തന്നെ ലോക്കൽ പോലീസിൽ വിവരമറിയിച്ചു. അവർ ഇയാളെ സിയോണിലെ ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിലും അവിടെ പ്രവേശിപ്പിക്കുന്നതിന് മുമ്പ് മരിച്ചുവെന്ന് കുർള പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു. യുവതിയെ പിന്നീട് കുർള പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു.

    ഇയാൾ വോർലി സ്വദേശിയാണെന്നും ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നയാളാണെന്നും അവർ പോലീസിനോട് പറഞ്ഞു. ലൈംഗിക ബന്ധത്തിനിടെ മദ്യം കഴിക്കാൻ ശ്രമിച്ചെങ്കിലും ബോധരഹിതനായി വീഴുകയായിരുന്നുവെന്ന് യുവതി സൂചിപ്പിച്ചു എന്ന് പോലീസ് പറഞ്ഞു.

    'പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഞങ്ങൾ കേസിൽ ഒരു അപകട മരണ റിപ്പോർട്ട് (എഡിആർ) രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ മരണത്തിന്റെ കൃത്യമായ കാരണം അറിയാനും, മരണം സംഭവിക്കുന്നതിന് മുമ്പ് അദ്ദേഹം ഏതെങ്കിലും ടാബ്‌ലെറ്റ് കഴിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനും അദ്ദേഹത്തിന്റെ മെഡിക്കൽ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്,' പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

    Summary: A 61-year-old man died in a Mumbai hotel room while having intercourse with a woman who he introduced as his partner. The incident came to light after the woman pressed the panic button once he fell unconscious. Hotel staffers called police and they arrived to rush him to a hospital, but the man could not be saved
    Published by:user_57
    First published: