• HOME
  • »
  • NEWS
  • »
  • india
  • »
  • ട്രെയിനിന് മുകളിൽ കയറി കോൺഗ്രസ് കൊടി ഉയർത്തിയ യുവാവ് ഷോക്കേറ്റ് ഗുരുതരാവസ്ഥയിൽ

ട്രെയിനിന് മുകളിൽ കയറി കോൺഗ്രസ് കൊടി ഉയർത്തിയ യുവാവ് ഷോക്കേറ്റ് ഗുരുതരാവസ്ഥയിൽ

ട്രെയിൻ മാർഗം രാമേശ്വരം സ്റ്റേഷനിലെത്തി മുകേഷ് കുമാറും സുഹൃത്തുക്കളും ട്രെയിനിന്‍റെ മുകളില്‍ കയറി

  • Last Updated :
  • Share this:
    തിരുനെൽവേലി: ട്രെയിനിന് മുകളില്‍ കയറി കോൺഗ്രസ് കൊടി ഉയർത്തിയ യുവാവ് ഷോക്കേറ്റ് ഗുരുതരാവസ്ഥയില്‍. തിരുനെല്‍വേലിയില്‍നിന്ന് രാമേശ്വരം എക്‌സ്പ്രസില്‍ രാമേശ്വരത്ത് എത്തിയ മുകേഷ് കുമാർ(18) എന്നയാൾക്കാണ് ഗുരുതരമായി പരിക്കേറ്റത്.

    സ്വാതന്ത്ര്യ സമരസേനാനിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഇമാനുവല്‍ ശേഖറിന്റെ സ്മാരകത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാനായാണ് മുകേഷ് കുമാറും സുഹൃത്തുക്കളുമെത്തിയിരുന്നത്. ട്രെയിൻ മാർഗം രാമേശ്വരം സ്റ്റേഷനിലെത്തിയത്. ഇതിനുശേഷം മുകേഷ് കുമാറും സുഹൃത്തുക്കളും ട്രെയിനിന്‍റെ മുകളില്‍ കയറി.

    ആര്‍.പി.എഫ്. സേനാംഗങ്ങള്‍ ട്രെയിനിന് മുകളില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. സുഹൃത്തുകള്‍ ഇറങ്ങിയെങ്കിലും മുകേഷ് കുമാര്‍ ഇറങ്ങിയില്ല. ട്രെയിനിന് മുകളില്‍നിന്ന് കോണ്‍ഗ്രസ് കൊടി മുകളിലേക്ക് ഉയര്‍ത്തി വീശി. ഈ സമയം പാര്‍ട്ടി കൊടി കെട്ടിയിരുന്ന ഇരുമ്പ് കമ്പി റെയിൽവേ ലൈനിൽ തട്ടുകയായിരുന്നു.

    Also Read- യുവതിയുടെ ചെവിയിൽ പാമ്പു കുടുങ്ങി! പുറത്തെടുക്കാൻ പാടുപെട്ട് ഡോക്ടർ; വൈറൽ വീഡിയോ

    ഇതോടെ ഷോക്കേറ്റ മുകേഷ് കുമാർ ട്രെയിന് മുകളിൽനിന്ന് താഴേക്ക് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ മുകേഷ് കുമാറിനെ മധുര രാജാജി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ് ഇയാൾ. അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
    Published by:Anuraj GR
    First published: