• HOME
  • »
  • NEWS
  • »
  • india
  • »
  • തിളയ്ക്കുന്ന കഞ്ഞിപ്പാത്രത്തിൽ വീണ് ഗുരുതരമായി പൊള്ളലേറ്റയാൾ മരിച്ചു; ദാരുണ സംഭവം ഉത്സവത്തിനിടെ

തിളയ്ക്കുന്ന കഞ്ഞിപ്പാത്രത്തിൽ വീണ് ഗുരുതരമായി പൊള്ളലേറ്റയാൾ മരിച്ചു; ദാരുണ സംഭവം ഉത്സവത്തിനിടെ

കഞ്ഞിയുണ്ടാക്കുന്നതിനിടയിൽ വലിയ ചെമ്പു പാത്രത്തിലേക്ക് കുഴഞ്ഞ് വീഴുകയായിരുന്നു

screengrab

screengrab

  • Last Updated :
  • Share this:
    മധുരൈ: തമിഴ്നാട്ടിൽ ആടിവെള്ളി (Aadi Velli)മഹോത്സവത്തിനിടയിൽ തിളയ്ക്കുന്ന കഞ്ഞി പാത്രത്തിലേക്ക് വീണ് ഗുരുതരമായി പൊള്ളലേറ്റയാൾ മരിച്ചു. മുധുരൈയിൽ കഴിഞ്ഞ ജുലൈ 29 നായിരുന്നു ദാരുണമായ സംഭവം നടന്നത്. മുത്തുകുമാർ എന്നയാളാണ് ഉത്സവത്തിനോടനുബന്ധിച്ചുണ്ടാക്കുന്ന കഞ്ഞി പാത്രത്തിലേക്ക് മുത്തുകുമാർ തലകറങ്ങി വീഴുകയായിരുന്നു.

    65 ശതമാനം പൊള്ളലേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിച്ചു. തമിഴ്നാട്ടിലെ പ്രധാന ഉത്സവങ്ങളിലൊന്നാണ് 'ആടിവെള്ളി'. ഈ ഉത്സവത്തിന് വലിയ പാത്രങ്ങളിൽ കഞ്ഞിയുണ്ടാക്കി വിതരണം ചെയ്യുന്നത് പതിവാണ്. അമ്മൻ ദേവിയെ പ്രീതിപ്പെടുത്തുന്നതാണ് ഈ ആചാരം.

    Also Read- ഇരുപത് വർഷം മുമ്പ് കാണാതായ സ്ത്രീയെ സോഷ്യൽമീഡിയയുടെ സഹായത്തോടെ പാകിസ്ഥാനിൽ കണ്ടെത്തി

    മധുരൈയിലെ പഴങ്കനന്തം ഭാഗത്ത് ഉത്സവത്തിന്റെ ഭാഗമായി മുത്തുമാരിയമ്മൻ കോവിലിലെത്തുന്ന ഭക്തർക്ക് വിതരണം ചെയ്യാനായി വലിയ ചെമ്പു പാത്രത്തിൽ കഞ്ഞിയുണ്ടാക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. കഞ്ഞിയുണ്ടാക്കുന്നവരുടെ സഹായിയി നിൽക്കുകയായിരുന്നു മുത്തുകുമാർ.

    Also Read- വെടിയേറ്റിട്ടും ഭീകരന്റെ ശരീരത്തിൽ കടിച്ചുതൂങ്ങി; സേനയുടെ ഹൃദയം കവർന്ന പോരാളി 'ആക്സലി'ന് വീരവിയോഗം

    ഇതിനിടയിൽ അടുപ്പിൽ തിളയ്ക്കുന്ന കഞ്ഞിപാത്രത്തിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. മുത്തുകുമാറിനെ വലിച്ച് പുറത്തെടുക്കാൻ കൂടെയുള്ളവർ ശ്രമിച്ചെങ്കിലും തിളയ്ക്കുന്ന പാത്രത്തിലേക്ക് കൈയ്യിടാൻ ആർക്കുമായില്ല. ഒടുവിൽ പാത്രത്തിലെ കഞ്ഞി മുഴുവൻ ഒഴുക്കി കളഞ്ഞാണ് മുത്തുകുമാറിനെ പുറത്തെടുത്തത്. ഇതിനകം ഇദ്ദേഹത്തിന്റെ ശരീരത്തിൽ ഗുരതരമായി പൊള്ളലേറ്റിരുന്നു.

    മധുരൈയിലുള്ള രാജാജി സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു മുത്തുകുമാർ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
    Published by:Naseeba TC
    First published: