ഇന്റർഫേസ് /വാർത്ത /India / വെള്ളച്ചാട്ടത്തിന്റെ വീഡിയോ പകർത്തുന്നതിനിടെ കാൽവഴുതി വീണ് യുവാവിനെ കാണാതായി

വെള്ളച്ചാട്ടത്തിന്റെ വീഡിയോ പകർത്തുന്നതിനിടെ കാൽവഴുതി വീണ് യുവാവിനെ കാണാതായി

വഴുക്കലുള്ള പാറയിൽ നിന്ന് കാൽവഴുതി താഴേക്ക് പതിക്കുകയായിരുന്നു.

വഴുക്കലുള്ള പാറയിൽ നിന്ന് കാൽവഴുതി താഴേക്ക് പതിക്കുകയായിരുന്നു.

വഴുക്കലുള്ള പാറയിൽ നിന്ന് കാൽവഴുതി താഴേക്ക് പതിക്കുകയായിരുന്നു.

  • Share this:

ചെന്നൈ: ഫോണിൽ വീഡിയോ പകർത്തുന്നതിനിടെ യുവാവിനെ വെള്ളച്ചാട്ടത്തിൽ വീണ് കാണാതായി. തമിഴ്നാട് കൊടൈക്കനാലിൽ ആണ് സംഭവം. രാമനാഥപുരം പാറമക്കുടി സ്വദേശിയായ അജയ് പാണ്ഡ്യൻ എന്ന യുവാവിനെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. ദിണ്ടിഗൽ ജില്ലയിലെ കൊടൈക്കനാൽ മലനിരകളിലെത്തിയ ചെറുപ്പക്കാരനാണ് അപകടത്തിൽ പെട്ടത്. യുവാവിനായി തെരച്ചിൽ തുടരുകയാണ്.

തമിഴ്നാട്ടിലെ വിവിധ ജില്ലകളിലും കഴിഞ്ഞ ഏതാനം ദിവസങ്ങളായി വ്യാപക മഴ തുടരുകയാണ്. പുഴകളിലും വെള്ളച്ചാട്ടങ്ങളിലും നീരൊഴുക്ക് കൂടിയതിനാൽ സഞ്ചാരികൾക്ക് നിയന്ത്രണമുണ്ടെങ്കിലും പലയിടത്തും വിലക്ക് ലംഘിച്ച് ചെറുപ്പക്കാർ എത്തുന്നുണ്ട്.

Also Read-മലവെള്ളപാച്ചിലിൽ കക്കാട്ടാറ്റിലെ തടി പിടുത്തം; മൂന്നു പേർ അറസ്റ്റിൽ

മലയോരത്തെ പുല്ലാവേലി വെള്ളച്ചാട്ടത്തിന് മുകളിൽ നിന്ന് ഫോൺ ക്യാമറയിൽ വീഡിയോ പകർത്തുകയായിരുന്നു അജയ് പാണ്ഡ്യനും സുഹൃത്തുക്കളും. പാറക്കെട്ടിലേക്ക് ഇറങ്ങിയ അജയ് പാണ്ഡ്യൻ തന്‍റെ വീഡിയോ പകർത്താൻ ആവശ്യപ്പെട്ടു. എന്നാല്‍ വഴുക്കലുള്ള പാറയിൽ നിന്ന് കാൽവഴുതി താഴേക്ക് പതിക്കുകയായിരുന്നു.

കൊടൈക്കനാൽ തണ്ടിക്കുടിയിലെ സ്വകാര്യ എസ്റ്റേറ്റ് ജീവനക്കാരനാണ് ഇരുപത്തിയാറുകാരനായ അജയ് പാണ്ഡ്യൻ. പൊലീസും വനംവകുപ്പും അഗ്നിരക്ഷാ സേനയും തെരച്ചിൽ തുടരുകയാണ്. എന്നാൽ ശക്തമായ മഴയും കോടയിറങ്ങിയത് കാരണം കാഴ്ച തടസ്സപ്പെടുന്നതും രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്.

First published:

Tags: Kodaikanal, Missing, Waterfalls