• HOME
  • »
  • NEWS
  • »
  • india
  • »
  • Ropeway Accident | ഹെലികോപ്ടറില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കൈവിട്ട് താഴേക്കു വീണു; റോപ്‌വേ അപകടത്തില്‍ മൂന്ന് മരണം

Ropeway Accident | ഹെലികോപ്ടറില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കൈവിട്ട് താഴേക്കു വീണു; റോപ്‌വേ അപകടത്തില്‍ മൂന്ന് മരണം

വ്യോമസേനയുടെ രണ്ട് ഹെലികോപ്ടറുകള്‍ ഉപയോഗിച്ച് 24 മണിക്കൂറായി നടത്തിവന്ന രക്ഷാപ്രവര്‍ത്തനം രാത്രിയോടെ നിര്‍ത്തിവെച്ചു.

  • Share this:
    റാഞ്ചി: ജാര്‍ഖണ്ഡിലെ റോപ്‌വേ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയിലാണ് ഒരാള്‍ മരിച്ചത്. ഹെലികോപ്ടറില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കൈവിട്ട് താഴേക്ക് വീഴുകയായിരുന്നു.

    27 പേരെയാണ് ഇതുവരെ രക്ഷിക്കാനായത്. വ്യോമസേനയുടെ രണ്ട് ഹെലികോപ്ടറുകള്‍ ഉപയോഗിച്ച് 24 മണിക്കൂറായി നടത്തിവന്ന രക്ഷാപ്രവര്‍ത്തനം രാത്രിയോടെ നിര്‍ത്തിവെച്ചു. 20 പേര്‍കൂടി കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കുടുങ്ങിക്കിടക്കുന്നവര്‍ക്കായി ഭക്ഷണവും വെള്ളവും ഡ്രോണുകള്‍ ഉപയോഗിച്ച് എത്തിച്ചെന്ന് എന്‍ഡിആര്‍എഫ് അസിസ്റ്റന്റ് കമാന്‍ഡര്‍ വിനയ് കുമാര്‍ സിങ് പറഞ്ഞു.

    Also Read-Rope Way Accident | '1500 അടി ഉയരത്തില്‍ വെള്ളംപോലും കുടിക്കാതെ 20 മണിക്കൂര്‍; ഇത് പുനര്‍ജന്മം'

    സാങ്കേതിക തകരാറാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവര്‍ത്തനം അവസാനിച്ചശേഷമേ അന്വേഷണം ആരംഭിക്കൂ എന്ന് അധികൃതര്‍ അറിയിച്ചു. സ്വകാര്യ സ്ഥാപനം നടത്തുന്ന റോപ്‌വേയാണ് ഇത്. അപകടത്തിനു പിന്നാലെ ഓപ്പറേറ്റര്‍മാര്‍ കടന്നുകളഞ്ഞു.

    Also Read-Accident |റോപ്വേയില്‍ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ചു; രണ്ട് പേര്‍ മരിച്ചു; 46 പേര്‍ കുടുങ്ങികിടക്കുന്നു

    ദിയോഗറിലെ ബാബാ ബൈദ്യനാഥ് ക്ഷേത്രത്തിന് സമീപത്തെ ത്രികുത് പഹറില്‍ പ്രവര്‍ത്തിക്കുന്ന 12 കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബാബാ ബൈദ്യനാഥ് ക്ഷേത്രത്തില്‍നിന്ന് 20 കിലോമീറ്റര്‍ ദൂരത്തിലാണ് റോപ് വേ. 766 മീറ്റര്‍ നിളമുള്ള റോപ് വേ 392 മീറ്റര്‍ ഉയരത്തിലാണ്. 25 കാബിനുകളാണ് ആകെയുള്ളത്. ഒരു കാബിനില്‍ നാലു പേര്‍ക്കാണ് കയറാനാവുക.



    ഞായറാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും എല്ലാവരെയും രക്ഷിക്കാന്‍ സാധിക്കുമെന്നും പൊലീസ് സൂപ്രണ്ട് സുഭാഷ് ചന്ദ്ര പറഞ്ഞു.
    Published by:Jayesh Krishnan
    First published: