മുൻ ഭാര്യക്ക് ജീവനാംശം നൽകിയില്ല; യുവാവിന് 480 ദിവസം ജയിൽ ശിക്ഷ വിധിച്ച് കോടതി

1.20 ലക്ഷം രൂപ മുൻ ഭാര്യക്ക് നൽകുന്നതിൽ കുടിശ്ശിക വരുത്തിയതിനാണ് ശിക്ഷ

News18 Malayalam | news18-malayalam
Updated: January 29, 2020, 1:06 PM IST
മുൻ ഭാര്യക്ക് ജീവനാംശം നൽകിയില്ല; യുവാവിന് 480 ദിവസം ജയിൽ ശിക്ഷ വിധിച്ച് കോടതി
court
  • Share this:
അഹമ്മദാബാദ്: മുൻ ഭാര്യക്ക് കോടതി വിധിച്ച ജീവനാംശം നൽകുന്നതിൽ കുടിശ്ശിക വരുത്തിയ ഫാർമ കമ്പനി ജീവനക്കാരന് 480 ദിവസം ജയിൽ ശിക്ഷ. 1.20 ലക്ഷം രൂപ മുൻ ഭാര്യക്ക് നൽകുന്നതിൽ കുടിശ്ശിക വരുത്തിയതിനാണ് ശിക്ഷ. ഗാർഹിക പീഡന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് കോടതിയുടെ നടപടി.

Also Read- പഴയ ഗുണ്ടാ നേതാവിന്റെ വിവാഹത്തിന് വടിവാൾ ഉപയോഗിച്ച് കേക്ക് മുറിക്കൽ; പൊലീസ് കേസെടുത്തു

2018ൽ കോടതി പാസാക്കിയ ഉത്തരവ് പ്രകാരം താൽടെജ് സ്വദേശിയായ 29 കാരനായ നരേഷ് രജനേ മുൻ ഭാര്യക്ക് പ്രതിമാസം 7500 രൂപയാണ് ജീവനാംശമായി നൽകേണ്ടത്. 16 മാസമായി ഈ തുക നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി യുവതി സമർപ്പിച്ച ഹർജിയിലാണ് മിർസാപൂർ ഗ്രാമീണ കോടതിയുടെ ഉത്തരവ്.

പണം സംഘടിപ്പിക്കാനായില്ലെന്നും അടുത്ത കാലത്തൊന്നും ഈ തുക കൊടുത്തുതീർക്കാനാകുമെന്ന് തോന്നുന്നില്ലെന്നും കോടതിയിൽ നരേഷ് പറഞ്ഞു. ഈ വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇനിയും സമയം നീട്ടി നൽകാനാവില്ലെന്നും കോടതി പറഞ്ഞു. തുടർന്നാണ് കോടതി ശിക്ഷ വിധിച്ചത്.

  

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 29, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍