• HOME
  • »
  • NEWS
  • »
  • india
  • »
  • MAN GETS ONE YEAR IN JAIL AND 4000 RS FINE FOR FLASHING AT MINOR

പൊതുവഴിയിൽ 17കാരിക്ക് മുന്നിൽ നഗ്നതാ പ്രദര്‍ശനം; യുവാവിന് ഒരുവർഷം തടവ്

ശാരീരികമായ ആക്രമണം അല്ലെങ്കിൽ പോലും ലൈംഗിക ഉദ്ദേശം വച്ച് നടത്തിയ പ്രവൃത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് സ്പെഷ്യൽ ജഡ്ജ് എച്ച്.സി.ഷിണ്ടെ ശിക്ഷാവിധി പ്രഖ്യാപിച്ചത്

ശാരീരികമായ ആക്രമണം അല്ലെങ്കിൽ പോലും ലൈംഗിക ഉദ്ദേശം വച്ച് നടത്തിയ പ്രവൃത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് സ്പെഷ്യൽ ജഡ്ജ് എച്ച്.സി.ഷിണ്ടെ ശിക്ഷാവിധി പ്രഖ്യാപിച്ചത്

ശാരീരികമായ ആക്രമണം അല്ലെങ്കിൽ പോലും ലൈംഗിക ഉദ്ദേശം വച്ച് നടത്തിയ പ്രവൃത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് സ്പെഷ്യൽ ജഡ്ജ് എച്ച്.സി.ഷിണ്ടെ ശിക്ഷാവിധി പ്രഖ്യാപിച്ചത്

  • Share this:
    മുംബൈ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് മുന്നിൽ അശ്ലീല പ്രദര്‍ശനം നടത്തിയ യുവാവിന് ഒരു വർഷം തടവുശിക്ഷ വിധിച്ച് കോടതി. മുംബൈയിലെ പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി നാലായിരം രൂപ പിഴയും ഒടുക്കണം. ശാരീരികമായ ആക്രമണം അല്ലെങ്കിൽ പോലും ലൈംഗിക ഉദ്ദേശം വച്ച് നടത്തിയ പ്രവൃത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് സ്പെഷ്യൽ ജഡ്ജ് എച്ച്.സി.ഷിണ്ടെ ശിക്ഷാവിധി പ്രഖ്യാപിച്ചത്. ഫെബ്രുവരി 23ന് നടത്തിയ വിധിപ്രഖ്യാപനത്തിന്‍റെ വിശദാംശങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

    Also Read-'ഒന്നരലക്ഷം രൂപയും സെക്സും'; കാമുകനെ കൊല്ലാൻ വാടകക്കൊലയാളിക്ക് യുവതിയുടെ വാഗ്ദാനം

    പതിനേഴുകാരിയായ പെൺകുട്ടിക്ക് നേരെയായിരുന്നു നഗ്നതാ പ്രദർശനം. ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് പെണ്‍കുട്ടിക്കും കുടുംബത്തിനും പരിചയമുള്ള ആള്‍ തന്നെയാണ് പ്രതി. കോളജിൽ പോകുന്ന വഴിയാണ് പെണ്‍കുട്ടിക്ക് നേരെ ഇയാൾ അശ്ലീലം കാട്ടിയത്. പീഡനത്തിന് പുറമെ പോക്സോ ആക്ടിലെ വിവിധ വകുപ്പുകൾ കൂടി ചേർത്താണ് പ്രതി കുറ്റക്കാരനെന്ന് കോടതി വിധിച്ചത്. പെൺകുട്ടിയെ ഭയപ്പെടുത്തിയ നാണക്കേടിലാക്കിയ സംഭവമാണ് നടന്നതെന്നും കോടതി പറഞ്ഞിരുന്നു. എന്നാൽ കുട്ടിയുടെ കുടുംബം വ്യക്തി വൈരാഗ്യം തീർക്കുന്നതിനാണ് പ്രതിയെ ഇത്തരത്തിൽ ലക്ഷ്യം വച്ചതെന്നായിരുന്നു എതിർഭാഗത്തിന്‍റെ വാദം.

    Also Read-52 വയസായിട്ടും വിവാഹം നടക്കുന്നില്ല; 'ജ്യോത്സന്മാരുടെ' സഹായം തേടിയ ആൾക്ക് നഷ്ടമായത് 97 ലക്ഷം രൂപ

    ഇത്തരം വാദങ്ങളെല്ലാം തള്ളിക്കൊണ്ടാണ് കോടതി പ്രതിക്ക് തടവുശിക്ഷയും പിഴയും വിധിച്ചത്. 'യഥാർത്ഥ ഉപദ്രവം, ശാരീരിക അതിക്രമം എന്നിവയൊന്നും പെണ്‍കുട്ടിക്ക് നേരെ ഉണ്ടായിട്ടില്ലെങ്കിൽ പോലും അയാൾ ഇങ്ങനെയൊരു പ്രവൃത്തി ചെയ്തിട്ടുണ്ട്. അത് ലൈംഗിക ഉദ്ധേശത്തോടെ തന്നെയുള്ളതായിരുന്നു എന്ന് നിസംശയം തന്നെ പറയാം' എന്നാണ് വിധിയിൽ പറയുന്നത്.



    'ഒരു സ്ത്രീയെ അപമാനിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന, അവളെ അസ്വസ്ഥയാക്കുന്ന, ജീവിതത്തിലുടനിളം അവളുടെ മനസിൽ ഒരു മുറിവായി നിൽക്കുന്ന ഒരു വൃത്തികെട്ട പ്രവൃത്തിയാണ് നടന്നിരിക്കുന്നത്. ഒരു വ്യക്തിയും ഇത്തരത്തിൽ ചെയ്യരുതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
    Published by:Asha Sulfiker
    First published:
    )}