• HOME
 • »
 • NEWS
 • »
 • india
 • »
 • Triple Talaq | ഗർഭിണിയായ ഭാര്യയ്ക്ക് യോനിയിൽ അണുബാധ; മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ച് ഭര്‍ത്താവ്

Triple Talaq | ഗർഭിണിയായ ഭാര്യയ്ക്ക് യോനിയിൽ അണുബാധ; മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ച് ഭര്‍ത്താവ്

വിവാഹം കഴിഞ്ഞത് മുതൽ ഇയാൾ വളരെ മോശമായാണ് പെരുമാറിയതെന്നും ചെറിയ തെറ്റുകൾക്ക് പോലും ഉപേക്ഷിച്ച് കളയുമെന്ന ഭീഷണി മുഴക്കിയിരുന്നുവെന്നും ശബ്ന പരാതിയിൽ ആരോപിക്കുന്നു.

Triple Talaq

Triple Talaq

 • Last Updated :
 • Share this:
  അഹമ്മദാബാദ്: ഗർഭിണിയായ ഭാര്യയെ മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ച് ഭർത്താവ്. ഗുജറാത്ത് ഖേഡ സ്വദേശിയായ സിദ്ദീഖ് എന്നയാൾക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുകയാണ് 24കാരിയായ ഭാര്യ. 2019 മെയ് 2നായിരുന്നു ബിരുദധാരിയായ ശബ്ന സയ്യിദ് എന്ന യുവതിയും സിദ്ദീഖും തമ്മിലുള്ള വിവാഹം. വീട്ടുകാർ തമ്മിൽ തീരുമാനിച്ചുറപ്പിച്ച വിവാഹമായിരുന്നു എന്നാണ് ഖേഡ സ്റ്റേഷനിൽ നൽകിയ പരാതിയിൽ യുവതി പറയുന്നത്.

  ഒരു സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു സിദ്ദീഖ്. വിവാഹം കഴിഞ്ഞത് മുതൽ ഇയാൾ വളരെ മോശമായാണ് പെരുമാറിയതെന്നും ചെറിയ തെറ്റുകൾക്ക് പോലും ഉപേക്ഷിച്ച് കളയുമെന്ന ഭീഷണി മുഴക്കിയിരുന്നുവെന്നും ശബ്ന പരാതിയിൽ ആരോപിക്കുന്നു. ഇക്കഴിഞ്ഞ ജൂലൈയിലാണ് ശബ്ന ഗര്‍ഭിണിയാകുന്നത്. വ്യക്തി ശുചിത്വം കർശനമായി പാലിക്കണമെന്ന് പരിശോധിച്ച ഡോക്ടർ ഈ യുവതിയോട് നിർദേശിച്ചിരുന്നു.എന്നാൽ വീട്ടുജോലികളുടെ തിരക്കിനിടെ ഡോക്ടറുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കാന്‍ യുവതിക്ക് കഴിഞ്ഞിരുന്നില്ല. ഇതിനിടെ ശാരീരിക അസ്വസ്ഥകൾ ഉണ്ടായപ്പോൾ ഭര്‍ത്താവിനോട് പറഞ്ഞിരുന്നുവെങ്കിലും അയാൾ കാര്യമായെടുത്തില്ല.

  You may also like:Bineesh Kodiyeri | ബിനീഷിന്റെ 2006 മുതലുള്ള ഇടപാടുകൾ അന്വേഷിക്കും; റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥർ തിരുവനന്തപുരത്ത് തങ്ങുന്നു [NEWS]'തെറ്റ് ചെയ്തെങ്കിൽ എത്ര ഉയർന്ന ശിക്ഷയും കൊടുക്കട്ടെ; ബിനീഷിന്റെ കുട്ടി ആയാൽ പീഡിപ്പിക്കാമോ?' കോടിയേരി ബാലകൃഷ്ണൻ [NEWS] Gold Smuggling Case | ആദ്യം വാച്ച്; പിന്നെ ലാപ്ടോപ്; ഐ ഫോൺ സ്വപ്ന നൽകിയ പിറന്നാൾ സമ്മാനമെന്ന് ശിവശങ്കർ [NEWS]

  ഒരുമാസം മുമ്പ് യുവതിയുടെ ആരോഗ്യനില വഷളായി. കടുത്ത പനിക്ക് പുറമെ ചോര ഛർദ്ദിക്കാനും തുടങ്ങി. വിവരം അറിഞ്ഞെത്തിയ മാതാപിതാക്കളാണ് ശബ്നയെ ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ ഇവർക്ക് യോനിയിൽ ഗുരുതരമായ അണുബാധയാണെന്ന് വ്യക്തമായി. ആശുപത്രിയില്‍  പ്രവേശിപ്പിക്കുയും ചെയ്തു. വിവരം അറിഞ്ഞ സിദ്ദീഖ് ആശുപത്രിയിൽ നിന്ന് മടങ്ങിപ്പോയി. പിന്നീട് തിരികെവന്നില്ലെന്നും പരാതിയിൽ പറയുന്നു.

  നാല് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ശബ്നയെ മാതാപിതാക്കൾ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോയി. ഇവിടെ മരുന്നും വിശ്രമവുമായി കഴിയുന്നതിനിടെ ഒക്ടോബർ 27ന് സിദ്ദീഖ് ഇവിടെയെത്തി. ഭാര്യ ഉറങ്ങുകയായിരുന്ന സമയത്തായിരുന്നു എത്തിയത്. ശബ്നയെയും കുടുംബാംഗങ്ങളെയും അധിക്ഷേപിച്ച ഇയാൾ മറ്റൊരു വിവാഹം ചെയ്യുന്നതിനായി ഒന്നരലക്ഷം രൂപ നൽകാനും ഇവരോട് ആവശ്യപ്പെട്ടു. തുടർന്ന് ശബ്നയുടെ മാതാപിതാക്കളുടെയും സഹോദരിയുടെയും മുന്നിൽ വച്ച് മൂന്ന് തവണ തലാഖ് എന്നു പറഞ്ഞ ശേഷം ഭാര്യയെ ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു.

  ഉറക്കം എഴുന്നേറ്റ് വന്നപ്പോൾ കുടുംബാംഗങ്ങളിൽ നിന്നാണ് സിദ്ദീഖ് തന്നെ മുത്തലാഖ് ചൊല്ലിയെന്ന വിവരം ശബ്ന അറിയുന്നത്. തുടർന്ന് ഇവർ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. മുസ്ലീം സ്ത്രീകളുടെ വിവാഹമോചന സംരക്ഷണ നിയമം അനുസരിച്ച് സിദ്ദീഖിനെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി.
  Published by:Asha Sulfiker
  First published: