• HOME
 • »
 • NEWS
 • »
 • india
 • »
 • MAN IN HOME QUARANTINE ENDS LIFE ALONG WITH TWO DAUGHTERS

കോവിഡ് ലക്ഷണം; ക്വറന്‍റീനിലിരുന്ന വയോധികൻ രണ്ട് മക്കള്‍ക്കൊപ്പം ജീവനൊടുക്കി

മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  ചെന്നൈ: കോവിഡ് ലക്ഷണങ്ങളെ തുടർന്ന് ക്വാറന്‍റീനിലായിരുന്ന വയോധികനും രണ്ട് പെൺമക്കളും മരിച്ച നിലയിൽ. തിരുവള്ളൂർ സ്വദേശി സെൽവരാജ് (65), മക്കളായ ഹേമലത (35), ശാന്തി (30) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ആത്മഹത്യാ കുറിപ്പും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.

  തന്‍റെ വസ്തുവില്‍ നിന്നും അ‍ഞ്ച് സെന്‍റ് ഉൾപ്പെടെ കുറച്ച് വിലപ്പെട്ട വസ്തുക്കള്‍ ഒരു ഗ്രാമീണ ട്രസ്റ്റിന് ദാനം ചെയ്യുന്നുവെന്ന വിവരവും കത്തില്‍ കുറിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് അച്ഛന്‍റെയും മക്കളുടെയും മൃതദേഹങ്ങൾ കണ്ടെത്തുന്നത്.

  Also Read-പല്ലുവേദന സഹിക്കാതെ ആശുപത്രിയിലെത്തി; കാത്തിരുന്ന് ക്ഷമ നശിച്ച യുവാവ് ദന്തഡോക്ടറെ കുത്തിപ്പരിക്കേൽപ്പിച്ചു

  ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ഭാര്യയുടെയും ഇളയ മകളുടെയും മരണത്തെ തുടർന്നാണ് അവാടി സ്വദേശിയായ സെൽവരാജ് പെൺമക്കള്‍ക്കൊപ്പം തിരുവള്ളൂരിലെത്തിയത്. മൂത്തമകളായ ഹേമലത ഈയടുത്ത് വിവാഹമോചിതയായിരുന്നു. ഇതിനെ തുടർന്നാണ് ഇവരും അച്ഛനൊപ്പം താമസമായത്.

  കോവിഡ് വ്യാപനത്തിനിടെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കിയ സമയത്താണ് സെൽവരാജിന് കോവിഡ് ലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. ഇതിനെ തുടർന്ന് മുൻകരുതലുകൾ സ്വീകരിച്ച് കുടുംബം വീടിനുള്ളിൽ തന്നെ ക്വറന്‍റീനിലായി. കോവിഡ് ഭീതിയിൽ അയല്‍ക്കാരും ഇവരിൽ നിന്നും അകലം പാലിച്ചിരുന്നു.

  എന്നാൽ രണ്ട് ദിവസം മുമ്പ് വീട്ടിൽ നിന്നും ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെയാണ് അയൽവാസികൾ പൊലീസില്‍ വിവരം അറിയിച്ചത്. വാതിൽ തകര്‍ത്ത് അകത്ത് കയറിയ പൊലീസ് സംഘമാണ് വലിയ ഒരു കയറിൽ തൂങ്ങിയ നിലയിൽ അച്ഛന്‍റെയും മക്കളുടെയും മൃതേദഹങ്ങൾ കണ്ടത്.

  Also Read-കോവിഡിൽ മാതാപിതാക്കളെ നഷ്ടമായ കുട്ടികളുടെ വിവരങ്ങൾ നൽകണം; നിർദേശം നൽകി ബാലാവകാശ കമ്മീഷൻ

  അഴുകിത്തുടങ്ങിയ നിലയിലായിരുന്ന മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തോളം പഴക്കമുണ്ടായിരുന്നു എന്നാണ് സംഘത്തിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥൻ അറിയിച്ചത്. തുടർന്ന് വീടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയത്.

  കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞെട്ടിക്കുന്ന മറ്റൊരു ആത്മഹത്യാ വാർത്തയും തമിഴ്നാട്ടിൽ നിന്നെത്തിയിരുന്നു.  'ദുരഭിമാനക്കൊല'പാതകത്തില്‍ നിന്നും കാമുകിയെ രക്ഷിക്കാൻ 25 കാരനായ യുവാവാണ് ജീവനൊടുക്കിയത്.  രാമനാഥപുരത്ത് എഞ്ചിനിയറിംഗ് ബിരുധദാരിയായ വിജയ് (25) എന്ന യുവാവാണ് കാമുകിയുടെ വീടിന് മുന്നിൽ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത്.

  വിവാഹ അഭ്യർഥനയുമായി പ്രണയിനിയുടെ വീട്ടിലെത്തിയ വിജയ്, കാമുകിയുടെ മാതാപിതാക്കളുടെ വാക്കുകൾ കേട്ട് ഞെട്ടലിൽ അവരുടെ വീടിന് മുന്നിൽ വച്ച് തന്നെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. യുവതി മരിച്ചാൽ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും എന്ന തരത്തിൽ മാതാപിതാക്കൾ വിജയിയോട് സംസാരിച്ചു എന്നാണ് പറയപ്പെടുന്നത്. ഇതോടെ ഭയന്നു പോയ യുവാവ് തന്‍റെ കാമുകിയുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവിതം അവസാനിപ്പിക്കുകയായിരുന്നു.

  (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി) -048-42448830,  മൈത്രി (കൊച്ചി)- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ) -044-24640050, സുമൈത്രി -(ഡല്‍ഹി)-  011-23389090,  കൂജ് (ഗോവ)- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
  Published by:Asha Sulfiker
  First published:
  )}