• HOME
  • »
  • NEWS
  • »
  • india
  • »
  • മുത്തലാഖിൽ ആദ്യ കേസ് യുപിയിൽ നിന്ന്; ഭാര്യയെ മൊഴി ചൊല്ലിയ ആൾ കസ്റ്റഡിയിൽ

മുത്തലാഖിൽ ആദ്യ കേസ് യുപിയിൽ നിന്ന്; ഭാര്യയെ മൊഴി ചൊല്ലിയ ആൾ കസ്റ്റഡിയിൽ

പൊലീസ് സ്റ്റേഷനിൽ നിന്ന് ദമ്പതികൾ പുറത്തിറങ്ങിയപ്പോൾ സ്ത്രീധനം മുഴുവനായി തന്നു തീർക്കാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ച് ഭാര്യയുടെ അമ്മ അറിയിച്ചു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    മഥുര: ഭാര്യയെ മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്നുവർഷം വരെ ജയിൽശിക്ഷ വ്യവസ്ഥ ചെയ്യുന്ന മുത്തലാഖ് നിരോധന ബിൽ ചൊവ്വാഴ്ചയാണ് പാർലമെന്‍റ് പാസാക്കിയത്. വ്യാഴാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുമതി നൽകുകയും ചെയ്തിരുന്നു. ഇതിനു തൊട്ടു പിന്നാലെ മുത്തലാഖ് ചൊല്ലിയയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഉത്തർ പ്രദേശിലാണ് ആദ്യ മുത്തലാഖ് കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

    രണ്ടുവർഷം മുമ്പാണ് ഹരിയാനയിലെ നുഹ് ജില്ലയിലെ താമസക്കാരനായ ഇക്രം ജുമിറത്തിനെ വിവാഹം ചെയ്തത്. തുടർന്ന്, ഒരു ലക്ഷം രൂപ സ്ത്രീധനമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. മഥുരയിലെ കോസി കാലൻ ടൗണിലെ കൃഷ്ണ നഗർ പ്രദേശത്ത് താമസിക്കുന്ന ഭാര്യയുടെ മാതാപിതാക്കളിൽ നിന്നായിരുന്നു സ്ത്രീധനം ആവശ്യപ്പെട്ടത്.

    ത്രിപുരയിൽ സർവാധിപത്യവുമായി BJP; തദ്ദേശ തെരഞ്ഞെടുപ്പിലും വൻ വിജയം

    ഭർത്താവിൽ നിന്ന് നിരന്തരം പീഡനം ഏൽക്കേണ്ടി വന്ന യുവതി തന്‍റെ മാതൃഭവനത്തിലേക്ക് തിരികെ എത്തുകയും പൊലീസിൽ പരാതിപ്പെടുകയും ചെയ്തു. തുടർന്ന് മഹിളാ താന വനിതാ പൊലീസ് സ്റ്റേഷനിലേക്ക് ദമ്പതികളെ സബ് ഇൻസ്പെക്ടർ രുചി ത്യാഗി വിളിച്ചു വരുത്തി. നിരവധി കൗൺസിലിങ്ങുകൾക്ക് ശേഷം ഇരുവരും ഒത്തുതീർപ്പിൽ എത്തുകയും ചെയ്തു. ജൂലൈ 30ന് പൊലീസ് ഇരുവരെയും വീണ്ടും വിളിച്ചു വരുത്തി. വളരെ സ്നേഹത്തിലായിരുന്നു ഇരുവരുടെയും അന്നത്തെ പരസ്പരമുള്ള പെരുമാറ്റം.

    എന്നാൽ, പൊലീസ് സ്റ്റേഷനിൽ നിന്ന് ദമ്പതികൾ പുറത്തിറങ്ങിയപ്പോൾ സ്ത്രീധനം മുഴുവനായി തന്നു തീർക്കാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ച് ഭാര്യയുടെ അമ്മ അറിയിച്ചു. ഉടൻ തന്നെ ഇക്രം ഭാര്യയെ മുത്തലാഖ് ചൊല്ലി മൊഴി ചൊല്ലുകയായിരുന്നു. തുടർന്ന്, ഭാര്യയുടെ അമ്മയുടെ പരാതിയെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

    First published: