• HOME
 • »
 • NEWS
 • »
 • india
 • »
 • Suicide | സര്‍ക്കാര്‍ ജോലി ലഭിക്കാത്തതിൽ മനംനൊന്ത് യുവാവ് നദിയില്‍ ചാടി; തിരച്ചിൽ തുടരുന്നു

Suicide | സര്‍ക്കാര്‍ ജോലി ലഭിക്കാത്തതിൽ മനംനൊന്ത് യുവാവ് നദിയില്‍ ചാടി; തിരച്ചിൽ തുടരുന്നു

യുവാവിനായുള്ള തിരച്ചിൽ നടക്കുകയാണ്. എന്നാൽ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  സര്‍ക്കാര്‍ ജോലി (govt. job) ലഭിക്കാത്തതിനെ തുടര്‍ന്ന് യുവാവ് (Man) യമുന നദിയില്‍ (Yamuna River) ചാടി. ഞായറാഴ്ച രാത്രിയിലാണ് കര്‍മ്മവീര്‍ സിംഗ് എന്ന യുവാവ് നദിയില്‍ ചാടിയത്. നദിയില്‍ ചാടുന്നതിന് മുമ്പ് 'തനിക്ക് സര്‍ക്കാര്‍ ജോലി ലഭിക്കാത്തതിനാല്‍ ആത്മഹത്യ ചെയ്യുന്നുവെന്ന്' വാട്ട്സ്ആപ്പ് സ്റ്റാറ്റസായി ഇട്ടിരുന്നുവെന്ന് പോലീസ് പറഞ്ഞു.

  നഗ്ല തല്‍ഫി സ്വദേശിയാണ് യുവാവ്. വളരെക്കാലമായി കര്‍മ്മവീര്‍ സൈനിക റിക്രൂട്ട്മെന്റിനായി ഇദ്ദേഹം തയ്യാറെടുക്കുകയായിരുന്നുവെന്ന് ന്യൂ ആഗ്ര പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ വിജയ് വിക്രം സിംഗ് പറഞ്ഞു. എന്നാല്‍ ഇതുവരെ ഒരു സര്‍ക്കാര്‍ ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് യുവാവ് വളരെയധികം വിഷമിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

  യുവാവിനായുള്ള തിരച്ചിൽ നടക്കുകയാണ്. എന്നാൽ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ മൃതദേഹത്തിനായുള്ള തിരിച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു. ഇയാളുടെ മൊബൈലും ചെരിപ്പും കണ്ടു കിട്ടിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു.

  see also: വെടിയേറ്റിട്ടും ഭീകരന്റെ ശരീരത്തിൽ കടിച്ചുതൂങ്ങി; സേനയുടെ ഹൃദയം കവർന്ന പോരാളി 'ആക്സലി'ന് വീരവിയോഗം

  എന്നാല്‍ രണ്ട് വര്‍ഷത്തിന് മുമ്പ് സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനായി മകന്‍ അച്ഛനെ കൊല്ലാന്‍ ശ്രമിച്ചത് വാര്‍ത്തയായിരുന്നു. സംഭവത്തില്‍ മകനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം നടന്നത്. 28കാരനായ അങ്കിത് പാലിവാല്‍, സുഹൃത്ത് നിഖില്‍ എന്നിവരാണ് പോലീസ് പിടിയിലായത്. തൊഴില്‍ രഹിതനാണ് അങ്കിത്.

  read also: ശ്രീലങ്കന്‍ തീരത്ത് ചൈനീസ് കപ്പല്‍; കേരളവും തമിഴ്നാടും ആന്ധ്രയും നിരീക്ഷണവലയത്തിലെന്ന് റിപ്പോര്‍ട്ട്, അതീവ ജാഗ്രത

  ഒരു ടിവി സീരിയലിനെ അനുകരിച്ചായിരുന്നു പ്രതികള്‍ അച്ഛനെ കൊല്ലാന്‍ പദ്ധതിയിട്ടതെന്ന് പൊലീസ് പറഞ്ഞു. സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ രാകേഷ് പാലിവാലിന്റെ ജോലി ലഭിക്കുന്നതിനാണ് ഇരുവരും അദ്ദേഹത്തെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വിരമിക്കുന്നതിന് മുമ്പ് മരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ബന്ധുക്കള്‍ക്ക് ആ ജോലി ലഭിക്കാന്‍ നിയമം നിലനില്‍ക്കുന്നതിനെ തുടര്‍ന്നാണ് ഇരുവരും പിതാവിനെ കൊല്ലാന്‍ ശ്രമിച്ചത്.

  അങ്കിതും നിഖിലും ഒരു റെസ്റ്റോറന്റ് ആരംഭിക്കാന്‍ നേരത്തെ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഇതിനി വേണ്ടത്ര പണം കൈയ്യിലുണ്ടായിരുന്നില്ല. ഇതോടെയാണ് അച്ഛനെ കൊലപ്പെടുത്തി ജോലി നേടുന്നതിനെ കുറിച്ച് ഇരുവരും പദ്ധതിയിട്ടത്. അച്ഛന്റെ ജോലി ലഭിച്ചാല്‍ റെസ്റ്റോറന്റ് ആരംഭിക്കാന്‍ കഴിയുമെന്ന് ഇരുവരും വിശ്വസിച്ചു.

  ഇതേ തുടർന്ന് ജോലി കഴിഞ്ഞ് ഇരുചക്ര വാഹനത്തില്‍ വീട്ടിലേക്ക് വരികയായിരുന്ന രാകേഷ് പാലിവാലിനെ നിഖില്‍ എറിഞ്ഞു വീഴ്ത്തി. ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ രാകേഷിന് ഗുരുതരമായി പരിക്കേറ്റില്ല. ആളുകള്‍ ഓടിക്കൂടിയത് കാരണം പദ്ധതി നടപ്പാക്കാന്‍ നിഖിലിന് കഴിഞ്ഞില്ല.

  പ്രതി എത്തിയ സ്‌കൂട്ടറിന്റെ നമ്പര്‍ ശ്രദ്ധയില്‍പ്പെട്ട രാകേഷിന്റെ സുഹൃത്ത് നല്‍കിയ വിവരങ്ങളാണു പ്രതികളെ കുടുക്കിയത്. നിഖിലിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൊപാതക ശ്രമം സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. റെസ്റ്റോറന്റ് തുടങ്ങാന്‍ പണം നല്‍കാതിരുന്നതും പ്രണയബന്ധം അംഗീകരിക്കാതിരുന്നതും അങ്കിതിന് പിതാവിനോടുള്ള ശത്രുതയ്ക്കു കാരണമായതായി നിഖില്‍ പൊലീസിനോട് പറഞ്ഞു.
  Published by:Amal Surendran
  First published: