ഗുജറാത്തിൽ ആൾക്കൂട്ട കൊല; യുവാവിന് ദാരുണാന്ത്യം
Updated: July 29, 2018, 12:50 PM IST
Updated: July 29, 2018, 12:50 PM IST
അഹമ്മദാബാദ്: ഗുജറാത്തിലെ ദാഹൂദിൽ ആൾക്കൂട്ടം യുവാവിനെ അടിച്ചുകൊന്നു. ദാഹൂദ് ജില്ലയിലെ കാലി മഹുഡി ഗ്രാമത്തിലാണ് സംഭവം. മോഷണക്കുറ്റം ആരോപിച്ച് ഇരുപതോളം പേർ ചേർന്നാണ് രണ്ടുപേരെ ക്രൂരമായി മർദ്ദിച്ചത്. ഇതിൽ 22 വയസ്സുള്ള അജ്മൽ വഹോനിയ ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ മറ്റൊരാൾ ചികിത്സയിലാണ്. സംഭവത്തിൽ ഒരാളെ പോലും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.
Loading...